KeralaNEWS

പുത്തന്‍ ബൈക്ക് ഓടിച്ചു നോക്കുന്നതിനിടെ അപകടം; പ്രതിശ്രുത വരൻ മരിച്ചു

തിരുവനന്തപുരം: സുഹൃത്ത് പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.

ബാലരാമപുരം അകരത്തിൻവിള ശിവൻകോവില്‍ റോഡ് വിജയ ഭവനില്‍ വിജയകുമാര്‍(36) ആണ് മരിച്ചത്. അടുത്ത മാസം വിവാഹം നടക്കാനിരിക്കയെയാണ് അപകടം.

 മധുരയിലാണ് യുവാവ് ജോലി ചെയ്തിരുന്നത്.
20 ന് രാത്രി 11.30 ന് മധുര പൊന്മേനി ജംക‌്ഷന് സമീപം വിജയകുമാര്‍ താമസിക്കുന്ന വീടിന് അടുത്തുവെച്ചാണ് അപകടം നടന്നത്. വീടിന് 150 മീറ്റര്‍ അകലെ നിന്ന് ബൈക്ക് ഓടിക്കുന്നതിനിടെ വഴിയില്‍ സ്ഥാപിച്ചിരുന്ന ഷാമിയാനയുടെ തൂണില്‍ തട്ടി ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

Back to top button
error: