KeralaNEWS

മുൻ മന്ത്രി കെ.ടി ജലീലിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച്‌ ‘ദീപിക’

കോട്ടയം:മുൻ മന്ത്രി കെ.ടി ജലീലിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച്‌ ‘ദീപിക’ ദിനപത്രം ‘അബ്ദുറഹ്മാനേ, അല്‍പം റഹീം…’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ജലീലിനെതിരെ വിമര്‍ശനമുള്ളത്.

നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മുൻ പ്രവര്‍ത്തകൻ ന്യൂനപക്ഷ മന്ത്രിയായിരിക്കെ ക്രൈസ്തവരോട് ചെയ്തത് അനീതിയും വിവേചനവുമായിരുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.

Signature-ad

ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരില്‍ മുസ്‌ലിം പ്രീണനമാണ് നടക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ക്രൈസ്തവരെ അവഗണിക്കുകയാണെന്നും ലേഖനം പറയുന്നു.

ക്രൈസ്തവ സഭകളുടെ ആവശ്യപ്രകാരം രണ്ടാം പിണറായി മന്ത്രിസഭയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരു സമുദായം തന്നെ കൈകാര്യ ചെയ്യുന്നത് ശരിയല്ലെന്ന നിലപാടാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും സ്വീകരിച്ചിരുന്നത്. എന്നാല്‍ കോടിയേരിയുടെ മരണത്തിന് പിന്നാലെ സര്‍ക്കാര്‍ മതേതര നിലപാട് തിരുത്തി മറ്റൊരു മന്ത്രിക്ക് വകുപ്പിന്റെ ചുമതല കൈമാറി.

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍നിന്ന് ക്രൈസ്തവര്‍ക്ക് വായ്പ നല്‍കുന്നില്ല. ഫണ്ട് ഇല്ലെന്ന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വായ്പ നിഷേധിക്കുന്നത്. നേരത്തെ വായ്പയെടുത്തവരുടെ രണ്ടാം ഗഡു വായ്പ പോലും നല്‍കുന്നില്ല. ലോണിന് ഫണ്ടില്ലെന്ന് പറയുന്നവര്‍ മദ്രസാ അധ്യാപകര്‍ക്ക് പലിശ രഹിത വായ്പാ പദ്ധതി നടപ്പാക്കാൻ പോകുന്നത്. പലിശരഹിത വായ്പാ പദ്ധതി ഇന്ത്യൻ സമ്ബദ് വ്യവസ്ഥയില്‍ അനുവദനീയമാണോ എന്ന ചോദ്യവുമുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ക്രൈസ്തവ ഭൂരിപക്ഷ മേഖലകളില്‍ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന് ബ്രാഞ്ചുകളില്ല. ക്രൈസ്തവ പേരുള്ള ഒരു വനിത മാത്രമാണ് ന്യൂനപക്ഷ കമ്മീഷനിലുള്ളത്. പുരുഷ അംഗങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ തിരുത്തിക്കാൻ ഇവര്‍ക്കാവില്ല. പാലോളി കമ്മീഷൻ ശിപാര്‍ശകള്‍ നടപ്പാക്കാൻ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച സര്‍ക്കാര്‍ ജെ.ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പാക്കാൻ അമാന്തം കാണിക്കുകയാണെന്നും ലേഖനത്തില്‍ ആരോപണമുണ്ട്.

Back to top button
error: