CrimeNEWS

യുവതി ഒഡീഷയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; കൊല്ലം സ്വദേശിയായ ഭര്‍ത്താവിനെ കാണാനില്ല

ഭുവനേശ്വര്‍: കൊല്ലം സ്വദേശിയായ ഭര്‍ത്താവിനൊപ്പം മുറിയെടുത്ത യുവതിയെ ഒഡീഷയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്ര സ്വദേശിയായ കൃഷ്ണവേണി കോണപ്പള്ളി (30) ആണു മരിച്ചത്.

ഈ മാസം 19 മുതല്‍ ഭര്‍ത്താവും കൊല്ലം സ്വദേശിയുമായ എ.എസ്.സമീദ്‌മോന് ഒപ്പം ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു യുവതിയെന്നു പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ കാണാതായി. വൈദ്യനാഥപുര്‍ പൊലീസ് ആണ് കേസെടുത്തിട്ടുള്ളത്. 3 വര്‍ഷം മുന്‍പാണു വിവാഹിതരായതെന്നാണു രേഖകള്‍ വ്യക്തമാക്കുന്നതെന്നു പോലീസ് അറിയിച്ചു. യുവതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തതിനാലാണ് ഇരുവരും നാടുവിട്ടതെന്നാണ് സൂചന.

Signature-ad

ദമ്പതികളെ കാണാന്‍ ഹോട്ടലില്‍ ഒരാള്‍ എത്തിയതായി പറയപ്പെടുന്നുണ്ട്. അത് ആരാണെന്ന് കണ്ടെത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ചികിത്സയ്ക്കായാണ് ഇരുവരും ബെഹ്‌റാംപുരില്‍ എത്തിയതെന്നാണ് അറിയിച്ചതെന്ന് ഹോട്ടല്‍ മാനേജര്‍ പൊലീസിനോടു പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

 

Back to top button
error: