പൂര്‍ണ നഗ്നനായെത്തി ആട്ടിൻകുട്ടിയെ പിടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആട്ടിൻകുട്ടിയുടെ മരണത്തിന് പിന്നില്‍ പീഡനമെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്.ഇതോടെ ഇവർ പോലീസിന് പരാതി നൽകി.ഇയാൾ വർക്കല സ്വദേശിയാണെന്നാണ് സൂചന.
കല്ലമ്ബലം പുല്ലൂര്‍മുക്കില്‍ താമസിക്കുന്ന അബ്ദുള്‍ കരീമിന്റെയും സാഹിദ ബീവിയുടെയും വീട്ടിലെ ആട്ടിന്കുട്ടികളിലൊരെണ്ണം കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തി. മറ്റ് മൃഗങ്ങളൊന്നും ഉപദ്രവിച്ച് കൊന്നതല്ലെന്ന് മൃതദേഹം കണ്ടപ്പോള്‍ തന്നെ ബോധ്യമായി. ഇതോടെയാണ് വീട്ടുകാര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങളുെട അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നത് വര്‍ക്കല പനയറ കോവൂര്‍ സ്വദേശിയായ32കാരനാണ് പ്രതിയെന്നാണ്. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനായിട്ടില്ല. വര്‍ക്കലയില്‍ ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസ് ഉള്‍പ്പെടെ ആറ് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇതേ വീട്ടിലെ പശുവിനെയും ഇയാള്‍ സമാനരീതിയില്‍ നേരത്തെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സംശയം.