IndiaNEWS

ബലാത്സംഗം ചെറുത്ത മാതാവിനെ മകൻ കൊലപ്പെടുത്തി

മംഗലാപുരം:ദക്ഷിണ കന്നട ജില്ലയില്‍ മംഗളൂരു ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ബലാത്സംഗം ചെറുത്ത മാതാവിനെ മകൻ കൊലപ്പെടുത്തി.

മുല്‍കി കൊണ്ടെല ഗ്രാമത്തിലെ കെ.എ.രത്ന ഷെട്ടിയാണ് (62) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇവരുടെ മകൻ രവിരാജ് ഷെട്ടിയെ(40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Signature-ad

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വഴങ്ങാത്ത മാതാവിനെ വകവരുത്തി വീട് പുറത്തു നിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു എന്ന് അറസ്റ്റിലായ രവിരാജ് പൊലീസിനോട് പറഞ്ഞു. മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

Back to top button
error: