CareersNEWS

കൊച്ചിന്‍ ഷിപ്പ് യാർഡിന് കീഴിലുള്ള മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം

ലോകത്താകമാനം വമ്ബിച്ച ജോലി സാധ്യതയുള്ള കോഴ്‌സാണ് മറൈന്‍ എഞ്ചിനീയറിങ്. ഉയര്‍ന്ന ശമ്ബളവും, മെച്ചപ്പട്ട തൊഴില്‍ സാഹചര്യവുമാണ് മറൈന്‍ എഞ്ചിനീയറിങ്ങിന്റെ പ്രത്യേകത.

ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങള്‍ മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്.എന്നാല്‍ കേരളത്തില്‍ തന്നെ അതും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനത്തില്‍ മറൈന്‍ എഞ്ചിനീയറിങ് പഠിക്കാനുള്ള അവസരമാണ് നിങ്ങള്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്നത്.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴിലുള്ള മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സിന് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാനാവും. വാണിജ്യ കപ്പലുകളില്‍ മറൈന്‍ എഞ്ചിനീയറാവാന്‍ അവസരമൊരുക്കുന്ന 12 മാസത്തെ ജി.എം.ഇ (ഗ്രാജ്വേറ്റ് മറൈന്‍ എഞ്ചിനീയറിങ്) കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Signature-ad

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോം കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

കോഴ്‌സ് ഫീ, മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് 8129823739, ഇമെയില്‍ : [email protected] എന്നിവ സന്ദര്‍ശിക്കുക. വെബ്‌സൈറ്റ് : www.cochinshipyard.comwww.cslmeti.in സന്ദര്‍ശിക്കുക.

Back to top button
error: