ഷാർജ:യു.എ.ഇയുടെ വടക്കൻ എമിറേറ്റുകളായ ഫുജൈറയിലും റാസല്‍ഖൈമയിലും കനത്ത മഴ. ഞായറാഴ്ച വൈകീട്ടോടെ പെയ്ത കനത്ത മഴയിൽ ജനജീവിതം സ്തംഭിച്ചു.
മഴയില്‍ പലയിടത്തും വാദികള്‍ നിറഞ്ഞുകവിഞ്ഞ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. മലയോര മേഖലകളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഒമാൻ അതിര്‍ത്തി പ്രദേശമായ ശൗകയിലാണ് വാദികള്‍ നിറഞ്ഞുകവിഞ്ഞ് റോഡില്‍ വെള്ളം ഒഴുകിയത്. പലയിടങ്ങളിലും ശക്തമായ ആലിപ്പഴ വര്‍ഷവുമുണ്ടായി. നിറഞ്ഞുകവിഞ്ഞ വാദികളില്‍നിന്നും മറ്റും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.