IndiaNEWS

മകളുടെ അമ്മായിയമ്മയുമായി ഒളിച്ചോടി; ഒടുവിൽ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ 

ലക്നൗ:ലഖിംപൂരില്‍ കഴിഞ്ഞ മാസം വീട്ടില്‍ നിന്ന് ഒളിച്ചോടിയ മധ്യവയസ്‌കരായ സ്ത്രീയെയും പുരുഷനെയും റയിൽവെ ട്രാക്കിൽ മരിച്ച നിലയില്‍ കണ്ടെത്തി.
44 കാരനായ രാംനിവാസ് റാത്തോഡ്, ആശാ റാണി എന്നിവരാണ് പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

രാംനിവാസിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ മരിച്ചിരുന്നു. ഇയാള്‍ക്ക് ഒരു മകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആശാ റാണിക്ക് ഭര്‍ത്താവും രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ടായിരുന്നു. രാംനിവാസിന്റെ മകളുടെ അമ്മായിയമ്മയാണ്  ആശാ റാണി.

Signature-ad

രാംനിവാസ് മകളുടെ വീട്ടില്‍ പതിവായി പോകാറുണ്ടായിരുന്നു. ഇതോടെ ആശാ റാണിയുമായി ബന്ധത്തിലാകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

സെപ്റ്റംബര്‍ 23ന് ഇരുവരും ഒളിച്ചോടി. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ദമ്ബതികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Back to top button
error: