IndiaNEWS

ക്രിക്കറ്റിൽ സർവ്വത്ര കാവിമയം;  ലോകകപ്പ് കാണാൻ ആളുമില്ല !

നിലവിലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുളള മത്സരത്തോടെ ഐസിസി ഏകദിന ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമായിരിക്കുകയാണ്.എന്നാൽ അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം കാണാനെത്തിയത് വെറും 4000 പേർ മാത്രമാണ്.
1,32,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയത്തിന്റെ മൂന്ന് ശതമാനം സീറ്റുകളില്‍ മാത്രമാണ് മത്സരം കാണാന്‍ ആളുകള്‍ എത്തിയത്.ഇതാകട്ടെ ബിജെപിക്കാര്‍ സൗജന്യമായി നല്‍കിയ ടിക്കറ്റുകളുമായെത്തിയവരും.40000 ടിക്കറ്റുകളാണ് ബിജെപിക്കാർ വാങ്ങി സ്ത്രീകൾക്കടക്കം സൗജന്യമായി നൽകിയത്.
45 മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കാനിരിക്കെ ലോകകപ്പിന്റെ വിജയത്തില്‍ സംഘാടകര്‍ക്ക് ആശങ്ക സമ്മാനിക്കുന്നതായിരുന്നു ഉദ്ഘാടന മത്സരത്തിലെ ഗാലറി.അതിനിടെയാണ് ചെന്നൈയില്‍ പരിശീലനത്തിന് ഇറങ്ങവെ ഇന്ത്യയുടെ പുതിയ ട്രെയിനിങ് ജേഴ്സി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതിന് മുൻപ് ആകാശനീല നിറത്തിലായിരുന്നു ഇന്ത്യയുടെ പരിശീലന ജേഴ്സിയുടെ നിറം.എന്നാല്‍ പുതിയ ജേഴ്സിയുടെ നിറം കാവി നിറമാണ്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഗാംഗുലിയെ വെട്ടി ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ക്രിക്കറ്റ് തലപ്പത്ത് എത്തിയതോടെയാണ് പുതിയ മാറ്റം. ജയ് ഷായാണ് നിലവിൽ ബി.സി.സി.ഐ സെക്രട്ടറി.

Signature-ad

ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.അഞ്ച് തവണ ലോകകപ്പ് ചാമ്ബ്യന്മാരായ ഓസ്ട്രേലിയയുമായാണ് ചെന്നൈയിൽ ഇന്ത്യ ഏറ്റുമുട്ടുന്നത്.

Back to top button
error: