മുട്ടകൊണ്ട് കിടിലൻ രുചിയിൽ ദോശ ഉണ്ടാക്കുന്ന വിധം.ടേസ്റ്റിയാണ്,പ്രോട്ടീൻ സമ്ബുഷ്ടവുമാണ്.അപ്പോൾ തുടങ്ങാം.
വേണ്ട ചേരുവകൾ
ദോശമാവ് 2 കപ്പ്
കാരറ്റ് 2 എണ്ണം
ഉള്ളി 8 എണ്ണം
പച്ചമുളക് 3 എണ്ണം
ഇഞ്ചി ചെറിയ കഷണം
തക്കാളി 1 എണ്ണം
മുട്ട 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ക്രഷ്ഡ് ചില്ലി 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ആദ്യം രണ്ട് കപ്പ് അരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് അതാണ് ദോശമാവിന്റെ കണക്ക്. അരച്ചു തയാറാക്കിയ ദോശ മാവില്‍ നിന്നും രണ്ടു കപ്പ് എടുത്ത് ഉപ്പ് ചേര്‍ത്ത് ഇളക്കി മാറ്റി വയ്ക്കുക. എല്ലാ ചേരുവകളും ചെറുതായി അരിഞ്ഞ് ബൗളില്‍ ഇട്ട് ഉപ്പും മുട്ടയും ചേര്‍ത്ത് കലക്കി വയ്ക്കുക. ദോശക്കല്ല് ചൂടാകുമ്ബോള്‍ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തി അല്‍പ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച് നിരത്തി അതിന് മുകളില്‍ ചതച്ചെടുത്ത ഉണക്ക മുളക് വിതറി അടച്ച് വേവിക്കുക. രുചികരമായ മുട്ടദോശ തയ്യാര്‍.