രാജപുരം: വിവാഹസംഘത്തിന്റെ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 5 പേര് മരിച്ചു.
കര്‍ണാടക സ്വദേശികളായ രണ്ട് കുട്ടികപം രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിര്‍ത്തി ഗ്രാമമായ കരിക്കചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ്
കാസര്‍ഗോഡ് പാണത്തൂരിലാണ് ദാരുണമായ സംഭവം. ഇറക്കത്തില്‍ വെച്ച് ബസിന്റെ നിയന്ത്രണം വിട്ട് സമീപത്തെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിനുളളില്‍ ആരുംഇല്ലാതിരുന്നു.
40ഓളം പേര് ബസിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.