CrimeNEWS

പണം തട്ടിയെന്ന പരാതിയിൽ പ്രശസ്ത സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ

ചെന്നൈ: പണം തട്ടിയെന്ന പരാതിയിൽ പ്രശസ്ത സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ. വ്യവസായിയിൽനിന്ന് 16 കോടി തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. ചെന്നൈ സ്വദേശി ബാലാജിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിയെ തുടർന്ന് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നും ഇതിനായി കൃത്രിമ രേഖകൾ കാണിച്ച് വിശ്വസിപ്പിത്തെന്നും പരാതിയിൽ വ്യക്തമാക്കി.

2020ലായിരുന്നു സംഭവം. കഴിഞ്ഞ വർഷമാണ് സീരിയൽ താരമായ മഹാലക്ഷ്മിയെ രവീന്ദർ വിവാഹം കഴിച്ചത്. മുനിസിപ്പൽ സ്ഥാപനങ്ങളിലെ ഖരമാലിന്യം ഊർജമാക്കി മാറ്റുന്ന ബിസിനസ് തുടങ്ങാൻ നിർമ്മാതാവ് സമീപിച്ചെന്നും നല്ല ലാഭമുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക സഹായം തേടിയെന്നും പരാതിക്കാരൻ പറയുന്നു. 2020 സെപ്റ്റംബർ 17-ന് ഇരുകക്ഷികളും നിക്ഷേപ കരാറിൽ ഏർപ്പെടുകയും 15.83 കോടി കൈമാറുകയും ചെയ്തു. എന്നാൽ, തുക കൈപ്പറ്റിയ ശേഷം രവീന്ദ്രൻ ഊർജ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. പരാതിയുടെ അടിസ്ഥാനത്തിൽ സിസിബി, ഇഡിഎഫ് എന്നിവയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിനായി ഏറ്റെടുത്തു.

Back to top button
error: