”എന്തെ ഹൃദയതാളം മുറുകിയോ… ഏനോ ഹൃദയം ധീം ധീം സൊല്ലുതെ …”
നടി അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാകുന്നു. പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെ എടുത്ത വീഡിയോയാണ് അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നടന് ഉണ്ണി മുകുന്ദനും അനുശ്രീയും ഒരുമിച്ച് വേദി പങ്കിട്ടപ്പോഴുള്ള നിമിഷങ്ങളാണ് ഈ വീഡിയോയിലുള്ളത്.
ഈ വീഡിയോക്ക് നടി നല്കിയ പശ്ചാത്തല ഗാനമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായത്. ഉണ്ണി മുകുന്ദന് നായകനായി അഭിനയിച്ച തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലെ ‘എന്തേ ഹൃദയതാളം മുറുകിയോ’ എന്ന ഗാനമാണ് പശ്ചാത്തലത്തിലുള്ളത്. ഈ വരികള്‍ ക്യാപ്ഷനായും അനുശ്രീ നല്‍കിയിട്ടുണ്ട്.
ഇതോടെ ഇരുവരും വിവാഹം ചെയ്യണമെന്ന അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഈ വീഡിയോക്ക് താഴെ നിറയെ അത്തരത്തിലുള്ള കമന്റുകളാണുള്ളത്. ഇരുവരേയും ഒന്നിച്ചുകാണാന്‍ നല്ല രസമുണ്ടെന്നും കല്ല്യാണം കഴിച്ചുകൂടേയെന്നും ആരാധകര്‍ ചോദിക്കുന്നു. ഈ സൗഹൃദം ഇനിയും കരുത്തോടെ മുന്നോട്ടുപോകട്ടെ എന്നും ചില ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
View this post on Instagram