KeralaNEWS

ഓണം ബമ്ബര്‍ ലോട്ടറിയുടെ പരസ്യം ഹിന്ദിയിലും

‘കേരൾ രാജ്യസര്‍ക്കാര്‍ കാ ഓണം ബമ്ബര്‍… കേരള്‍ ഇതിഹാസ് കാ സബ്സേ ബഡാ ഉപഹാര്‍..’ കേട്ടിട്ട് ഞെട്ടണ്ട, ഓണം ബമ്ബര്‍ ലോട്ടറിയുടെ ഹിന്ദി പരസ്യമാണിത്.

ഓണം ബമ്ബറിന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ സ്വാധീനം കണക്കിലെടുത്ത് ഇതര ഭാഷകളില്‍ കൂടി പരസ്യം നൽകാൻ ലോട്ടറി വകുപ്പ് തീരുമാനിക്കുകയായിരുന്നു ഹിന്ദി, തമിഴ്, ബംഗാളി, അസാമീസ് ഭാഷകളിലാണ് പരസ്യം.

Signature-ad

‘കേരള ലോട്ടറി ഓണ്‍ലൈനില്‍ ലഭ്യമല്ല, നേരിട്ട് വില്പനക്കാരില്‍ നിന്ന് പേപ്പര്‍ രൂപത്തില്‍ മാത്രം വാങ്ങുക’ എന്ന മുന്നറിയിപ്പും പരസ്യത്തോടൊപ്പമുണ്ട്. കേരള മഹാലോട്ടറി എന്ന പേരിലുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന അനധികൃത ഓണ്‍ലൈൻ വില്പന തടയുക കൂടിയാണ് ലക്ഷ്യം.

ഇതോടൊപ്പം റേഡിയോ പ്രക്ഷേപണവും ഉണ്ടാകും. ഓണം ബമ്ബറിനുശേഷം മറ്റ് ലോട്ടറികളുടെ പരസ്യവും ഇത്തരത്തില്‍ നല്‍കുമെന്നാണ് വിവരം.25 കോടി രൂപയാണ് തിരുവോണം ബമ്പർ ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില.

125 കോടി 54 ലക്ഷം രൂപയാണ് ഇത്തവണത്തെ ആകെ സമ്മാനത്തുക. രണ്ടാം സമ്മാനം നേടുന്ന 20 പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. 50 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. ആയിരം രൂപവരെ വരെയുള്ള സമ്മാനങ്ങൾക്ക് അർഹരാകുന്നവരുടെ എണ്ണത്തിലും വർധന ഏർപ്പെടുത്തിയിട്ടുണ്ട്.സെപ്റ്റംബർ ഇരുപതിനാണ് തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുക.

Back to top button
error: