ന്യൂയോര്‍ക്ക്: നടുറോഡില്‍ കാറുകള്‍ക്ക് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ കാറോടിച്ച് തെറിപ്പിച്ച് യുഎസ് പോലീസ്. യുഎസിലെ നാസോയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തില്‍ പേര് വെളിപ്പെടുത്താത്ത 33 വയസുള്ള യുവതിയെ പോലീസ് പിടികൂടി.
നോര്‍ത്ത് ബെല്‍മോറില്‍ ബെല്‍മോര്‍ അവന്യുവിനും ജറുസലേം അവന്യൂവിനും മധ്യേയായിരുന്നു സംഭവം. ട്രാഫിക്കില്‍ കിടന്ന കാറുകളിലെ കുടുംബാംഗങ്ങള്‍ക്ക് നേരെയും കുട്ടികള്‍ക്ക് നേരെയും നിറത്തോക്ക് ചൂണ്ടിയാണ് ഭീകരാന്തരീക്ഷം ഇവരുണ്ടാക്കിയത്. ഒരു തവണ വെടിയുതിര്‍ത്ത ഇവര്‍ ജനങ്ങളുടെ ഭയപ്പാട് വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും സ്വയം തോക്കുചൂണ്ടി പ്രതിരോധിക്കുകയായിരുന്നു. തോക്ക് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വിസമ്മതിച്ചു. തുടര്‍ന്നു പോലീസ് കാറിടിച്ചു വീഴ്ത്തി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. അപകടത്തില്‍ നിസാരപരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
”നിറത്തോക്കാണ് യുവതി ചൂണ്ടിയത്. കൂട്ടികള്‍ക്കും കുടുംബങ്ങള്‍ക്ക് നേരെയും തോക്കുചൂണ്ടി കടുത്ത ഭയപ്പാടാണ് സൃഷ്ടിച്ചത്. കാറോടിച്ച ഞങ്ങളുടെ ‘ഹീറോ’ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിട്ടത്. യുവതി ഉയര്‍ത്തിയ കടുത്ത ഭീഷണി മികച്ചരീതിയില്‍ അദ്ദേഹത്തിന് പ്രതിരോധിക്കാനായി. ഇവരുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ്” -നാസോ പോലീസ് കമ്മിഷണര്‍ പറഞ്ഞു.
https://twitter.com/C_J_Boyle/status/1692023044066152871?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1692023044066152871%7Ctwgr%5E4ca7392517bd941643a87371f5ba4a6b38fb0fad%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F08%2F17%2Fus-woman-points-gun-at-cars-on-intersection-cop-drives-cruiser-into-her.html