മുംബൈ: പ്രണയം നിരസിച്ച 12 കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. മുംബൈ കല്യാണ്‍ ഈസ്റ്റിലാണ് സംഭവം. പ്രണിത ദാസ് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ 20 വയസുകാരന് ആദിത്യ കാംബ്ലെയെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ അമ്മയുടെ മുന്നില്‍വെച്ചാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത്. ട്യൂഷന് കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാത്തുനിന്ന പ്രതി കുട്ടിയെ ആക്രമിച്ചു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ യുവാവ് തള്ളിവീഴ്ത്തി. രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിക്ക് പിന്നാലെ ഓടിയെത്തിയ യുവാവ് കെട്ടിടത്തിന്റെ ഗോവണിപ്പടിയില്‍ വെച്ച് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു.
നെഞ്ചിലടക്കം എട്ടോളം കുത്തേറ്റ പെണ്‍കുട്ടി സ്റ്റെയര്‍കേസില്‍ തന്നെ കുഴഞ്ഞു വീണു. അമ്മയുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് പ്രതിയെ പിടികൂടി പോലീസിലേല്‍പ്പിച്ചത്. പ്രതി പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍, രണ്ടു വട്ടവും പെണ്‍കുട്ടി നിരസിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ പ്രതിയും പെണ്‍കുട്ടിയും പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവ് പ്രണയാഭ്യര്‍ഥന നടത്തിയതോടെ പെണ്‍കുട്ടി പിന്മാറുകയായിരുന്നു. പെണ്‍കുട്ടി എത്തുന്ന സമയവും സ്ഥലവും മനസിലാക്കിയാണ് യുവാവ് ആക്രമണം ആസൂത്രണം ചെയ്തത്. പെണ്‍കുട്ടി വീട്ടിലെത്തുന്ന സമയമറിയാന്‍ യുവാവ് സമീപവാസികളെ സമീപിച്ചിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.