KeralaNEWS

നിരക്ക് കൂടും;വൈദ്യുതി ക്ഷാമത്തെത്തുടര്‍ന്ന് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡിന് നിര്‍ദ്ദേശം

തിരുവനന്തപുരം:വൈദ്യുതി ക്ഷാമത്തെത്തുടര്‍ന്ന് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉയര്‍ന്ന നിരക്ക് നല്‍കി വൈദ്യുതി വാങ്ങുമ്ബോള്‍ സംസ്ഥാനത്തെ നിരക്ക് കൂട്ടേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ .കൃഷ്ണൻ കുട്ടി.

എത്ര രൂപയ്‌ക്കു വൈദ്യുതി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും എത്ര രൂപയുടെ വര്‍ധന ഉണ്ടാകും എന്നു പറയാനാവുക.അത്‌ റെഗുലേറ്ററി ബോര്‍ഡാണ്‌ തീരുമാനിക്കുക എന്നും മന്ത്രി പറഞ്ഞു.

ഡാമുകളില്‍ ജലം കുറവാണ്. മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി വര്‍ധിക്കും.നിലവിലെ സാഹചര്യം വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. നാളെ വൈദ്യുതി ബോര്‍ഡ് യോഗം ചേര്‍ന്ന് വിശദമായി ചര്‍ച്ച ചെയ്യും. കഴിഞ്ഞ തവണ 1000 കോടിയുടെ ഇലക്‌ട്രിസിറ്റി നമ്മള്‍ വിറ്റതാണ്. ഇത്തവണ ഡാമുകളില്‍ വെള്ളമില്ല. ഇപ്പോള്‍ ഒരു ദിവസം 10 – 15 കോടിക്ക് വാങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

Back to top button
error: