NEWSPravasi

ഷാര്‍ജയിൽ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

കൊല്ലം:ഷാര്‍ജയിലെ ഫ്ലാറ്റില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന കല്ലുവാതുക്കല്‍ സ്വദേശിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍.

കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിനിയായ റാണി ഗൗരി(29)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഭര്‍ത്താവ് വൈശാഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് റാണിയുടെ കുടുംബം പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കി. കല്ലുവാതുക്കല്‍ മേവനകോണം ശങ്കരമംഗലം വീട്ടില്‍ കെ.സുരാജിന്റെയും റീജയുടെയും മകള്‍ റാണി ഗൗരിയെ ആണു കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്ബനിയില്‍ എൻജിനീയറായ ഭര്‍ത്താവ് വൈശാഖ് വിജയനും, നാല് വയസ്സുള്ള കുട്ടിക്കും ഒപ്പമാണ് റാണി താമസിച്ചിരുന്നത്.

Signature-ad

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ റാണി ആറു മാസം മുൻപാണു ജോലിക്കായി ഷാര്‍ജയില്‍ എത്തിയത്. 2018 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.വിവാഹസമയത്തു നൂറു പവനിലധികം സ്വര്‍ണാഭരണങ്ങള്‍ റാണിക്ക് നല്‍കിയിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു വൈശാഖ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി റാണിയുടെ വീട്ടുകാര്‍ പറയുന്നു.വൈശാഖിന്റെ അമ്മ മിനിയും റാണിയുടെ മകള്‍ നാലുവയസുകാരി ദേവ്നയും ഒരാഴ്ച മുൻപാണു ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയത്.

Back to top button
error: