ഇടുക്കി:യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി.അടിമാലി പൊളിഞ്ഞപാലം പ്രിയദര്‍ശിനി കോളനിയില്‍ വാടകക്ക് താമസിക്കുന്ന ചാറ്റുപാറ കൊഴുവേലിപ്പാടം ശ്രീദേവിയെയാണ് (27) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കൂടെ താമസിച്ചിരുന്ന വാളറ കമ്ബിലൈൻ പുത്തൻ പുരക്കല്‍ രാജീവിനെ (29) പൊലീസ് കസ്റ്റയിലെടുത്തു.രണ്ട് കുട്ടികളുടെ മാതാവായ ശ്രീദേവിയുമായി രാജീവ് പ്രണയത്തിലാവുകയും വാടക വീടെടുത്ത് പൊളിഞ്ഞപാലത്ത് താമസം തുടങ്ങുകയുമായിരുന്നു.
സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ ശ്രീദേവിയെ കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു.ഇടക്കിടെ ഇവര്‍ വഴക്കിട്ടിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.