IndiaNEWS

ഗ്യാൻവാപി പള്ളിക്കുള്ളിൽ ശിവലിംഗം ഉണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ:ഗ്യാൻവാപി പള്ളിക്കുള്ളിൽ ശിവലിംഗം ഉണ്ടെന്നും ഗ്യാൻവാപിയെ പള്ളിയെന്ന് വിളിക്കുന്നത് നിര്‍ത്തിയാല്‍ പ്രശ്‌നം അവസാനിക്കുമെന്നും ‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വാര്‍ത്താഏജൻസിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.ഗ്യാൻവാപി പരിസരത്ത് ഹിന്ദു ചിഹ്നങ്ങളും ഘടകങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും യോഗി അവകാശപ്പെട്ടു.
‘മസ്ജിദ് എന്ന് പറഞ്ഞാല്‍ തര്‍ക്കമുണ്ടാകും. അത് നിര്‍ത്തിയാല്‍ പ്രശ്നം പരിഹരിക്കാം. ഹിന്ദു ചിഹ്നമായ ത്രിശൂലം എന്താണ് പള്ളിക്കുള്ളില്‍ ചെയ്യുന്നത്. ഞങ്ങളാരും അത് അവിടെ കൊണ്ടുവെച്ചതല്ല’. യോഗി പറഞ്ഞു

Back to top button
error: