KeralaNEWS

ഓണത്തിന് സ്പെഷൽ ട്രെയിൻ അനുവദിച്ചു

തിരുവനന്തപുരം:ഓണക്കാലത്തെ അധികയാത്രക്കാരുടെ എണ്ണം പരിഗണിച്ച്‌ രണ്ടു സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ച്‌ ദക്ഷിണ റെയില്‍വെ.

ആഗസ്ത് 24, 31, സെപ്തംബര്‍ ഏഴ് തീയതികളില്‍ രാത്രി ഒമ്ബതിന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് 06046 എറണാകുളം- ഡോ. എം ജി ആര്‍ സെൻട്രല്‍ ട്രെയിൻ സര്‍വീസ് നടത്തും. ആഗസ്ത് 25, സെപ്തംബര്‍ ഒന്ന്, എട്ട് തീയതികളില്‍ ചെന്നൈയില്‍ നിന്ന് തിരിച്ചും (06045) ട്രെയിൻ സര്‍വീസ് നടത്തും.

താംബരം- മംഗളൂരു സ്പെഷ്യല്‍ ട്രെയിൻ (06041) ആഗസ്ത് 22, 29, സെപ്തംബര്‍ അഞ്ച് തീയതികളില്‍ പകല്‍ 1.30ന് താംബരത്തുനിന്ന് പുറപ്പെടും. ആഗസ്ത് 23, 30, സെപ്തംബര്‍ ആറ് തീയതികളില്‍ മംഗളൂരുവില്‍ നിന്ന് (06042) ട്രെയിൻ തിരികെ താംബരത്തേക്ക് പുറപ്പെടും.

Back to top button
error: