മോന്സന് മാവുങ്കല്‍ കേസിലെ പ്രതിയായ മുന്‍ ഡി.ഐ.ജി. എസ്. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി ഒമ്പതിന് അറസ്റ്റുചെയ്തു. കളമശ്ശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ശനിയാഴ്ച രാവിലെ ഹാജരായ സുരേന്ദ്രനെ ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റു ചെയ്തത്.
കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത് അന്ന് തൃശ്ശൂരില്‍ ഡി.ഐ.ജി.യായിരുന്ന സുരേന്ദ്രന്റെ വീട്ടില്‍വെച്ചാണെന്ന് പരാതിക്കാര്‍ മൊഴിനല്‍കിയിരുന്നു. കെ. സുധാകരന്‍, ഐ.ജി ലക്ഷ്മണ്‍, എസ്. സുരേന്ദ്രന്‍ എന്നിവര്‍ നല്‍കിയ ഉറപ്പിനെത്തുടര്‍ന്നാണു മോന്‍സന് വന്‍തുക കൈമാറിയതെന്നാണ് പരാതിക്കാരുടെ ആരോപണം.
കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ നടന്ന ഒട്ടേറെ ചടങ്ങുകളില്‍ എസ്. സുരേന്ദ്രന്‍ പങ്കെടുക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.
സുരേന്ദ്രന്‍ മോന്‍സന്റെ കയ്യില്‍ നിന്നും പണം കൈപറ്റിയെന്നും മോന്‍സന്റെ അക്കൗണ്ടില്‍ നിന്ന് സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നും പരാതിക്കാരന്‍ ഷമീര്‍ വെളിപ്പെടുത്തിയിരുന്നു.
പണം നല്‍കിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും ഇയാള്‍ പുറത്തുവിട്ടു. പല മേഖലയില്‍ നിന്നുള്ള ഉന്നതര്‍ പണം കൈപ്പറ്റിയതായി അക്കൗണ്ട് സ്റ്റേറ്റ്മെന്റിലുണ്ട്. .
വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാൻ ദില്ലിയിലെ തടസങ്ങൾ നീക്കാൻ കെ.സുധാകരൻ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി
കേസിലെ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനേയും നേരത്തെ അറസ്റ്റുചെയ്തശേഷം ജാമ്യത്തില്‍ വിട്ടിരുന്നു.
കേസിലെ മൂന്നാം പ്രതിയായ ഐ.ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യാനിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഐജി ലക്ഷ്മൺ ഹൈക്കോടതിയിൽ ഹർജി നൽകി.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളയാൾ ഇടനിലക്കാരനാകുന്നു എന്നും ഹർജിയിൽ ആരോപിക്കുന്നു. മോൻസൻ മാവുങ്കലിനെതിരെയുള്ള കേസിന്റെ ആദ്യ ഘട്ടത്തിൽ തട്ടിപ്പിന് ഇരയായവർ നൽകിയ പരാതിയിൽ തന്റെ പേരില്ലായിരുന്നു എന്നാണ് ഐജി ലക്ഷ്‌മൺന്റെ വാദം.
കോടതി വ്യവഹാരങ്ങളിൽപ്പെട്ട കേസുകളിൽ പോലും ഈ ശക്തി കൈകടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനയ്ക്ക് അതീതമായ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും ഹര്‍ജിയിൽ ആരോപിച്ചു. പരിഹാരത്തിനായി ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കങ്ങൾ പോലും ഈ അതോറിറ്റി തീർപ്പാക്കുന്നുണ്ട്. തിരശീലയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന ഈ ഭരണഘടനാതീത ബുദ്ധികേന്ദ്രവും അദൃശ്യകരവുമാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കു നിർദേശം നൽകുന്നതെന്നും ഹർജിയിൽ പറയുന്നു.
എറണാകുളം ക്രൈം ബ്രാഞ്ച് സെൻട്രൽ യൂണിറ്റ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നാണു ഹർജിയിലെ ആവശ്യം. കേസിൽ ലക്ഷ്‌മണിനു നേരത്തെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ഘട്ടത്തിലാണു ലക്ഷ്‌മൺ, മോൻസനുമായി അടുപ്പമുണ്ടാക്കിയത്. നിലവിൽ പൊലീസ് പരിശീലന വിഭാഗം ഐജിയാണ് ലക്ഷ്മൺ.
മോൻസണ്‍ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈ.എസ്.പി വൈ.ആർ റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.