KeralaNEWS

10 വയസുകാരി ബാലികയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 36 കാരിക്ക് 30 വര്‍ഷം കഠിനതടവ്

  മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ 36 കാരിയെ കഠിനതടവിന് ശിക്ഷിച്ചു. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതിയാണ് 30 വര്‍ഷം കഠിനതടവിനും മൂന്ന് ലക്ഷം രൂപ പിഴയുമിട്ടത്. 10 വയസുകാരിയായ ബാലികയാണ് അതിക്രമത്തിന് ഇരയായത്.

വഴിക്കടവ് ഗ്രാമ പഞ്ചായത് പരിധിയിലെ ബിനിതയ്ക്ക് (മഞ്ജു-36) ആണ് ജഡ്ജി എ.എം അശ്റഫ് ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും അനുഭവിക്കണം.

Signature-ad

12 വയസില്‍ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും പലതവണ പീഡിപ്പിച്ചതിന് പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

2013ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ പി അബ്ദുല്‍ ബഷീറാണ് കുറ്റപത്രം സമര്‍പിച്ചത്. സ്പെഷല്‍ പ്രോസിക്യൂടര്‍ എ. സോമസുന്ദരന്‍ 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകള്‍ ഹാജരാക്കി.
പ്രതിയെ കണ്ണൂര്‍ സെൻട്രൽ ജയിലിലേക്ക് മാറ്റി.

Back to top button
error: