KeralaNEWS

ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ; സൈക്കിളിൽ അമിതവേഗത്തിലെത്തിയ വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അമിതവേഗതയിൽ എത്തിയ സൈക്കിള്‍ സ്‌കൂള്‍ ബസിനടിയിലേക്ക് ഇടിച്ചുകയറി അപകടം
 
മലപ്പുറം:നിയന്ത്രണംവിട്ട സൈക്കിള്‍ സ്‌കൂള്‍ ബസിനടിയിലേക്ക് ഇടിച്ചുകയറി അപകടം.മലപ്പുറത്താണ് സംഭവം.വിദ്യാര്‍ത്ഥി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
കരുളായി കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആതിഥ് (14)ആണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മെയിന്‍ റോഡിന്റെ ഇടത് വശത്തൂടെയുള്ള റോഡിലൂടെ അമിത വേഗത്തിലെത്തിയ സൈക്കിള്‍ നിയന്ത്രണം വിട്ട് പ്രധാന റോഡിലൂടെ വരികയായിരുന്ന സ്‌കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു.
 ബസിനടിയില്‍പ്പെട്ട ആതിഥിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.ആതിഥിന്റെ പരുക്ക് ഗുരുതരമല്ല.സ്കൂൾ ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കൊണ്ടാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്.

Back to top button
error: