
കോട്ടയം: ചങ്ങനാശ്ശേരിയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠവയല്‍ സ്വദേശി ആദിത്യ ബിജു (17) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് കുളിക്കാനിറങ്ങിയ ആദിത്യ ബിജുവിനെ കാണാതാവുന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.






