ദുബായ്: അവധി തിരക്കില്‍ നിറഞ്ഞു കവിഞ്ഞ് ദുബായ് രാജ്യാന്തര വിമാനത്താവളം. യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ അവധിക്കാലം തുടങ്ങിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്വന്തം നാട്ടിലേക്കും യാത്രക്കാര്‍ പറന്നതോടെയാണ് തിരക്കേറിയത്. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്തു വന്നതിനാലാണ് പലര്‍ക്കും സമയത്ത് വിമാനത്തില്‍ കയറാന്‍ കഴിഞ്ഞത്.
നേരിട്ട് ചെക്ക് ഇന്‍ ചെയ്യേണ്ടവര്‍ 4 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം. തിരക്ക് പരിഗണിച്ച് 4 മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങും. സ്വകാര്യ വാഹനങ്ങള്‍ ടെര്‍മിനലില്‍ എത്തി ആളെ ഇറക്കുന്നത് വിലക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ പാര്‍ക്കിങ്ങില്‍ നിര്‍ത്തി വേണം യാത്രക്കാരെ ഇറക്കാന്‍. ടെര്‍മിനലിനു മുന്നില്‍ വാഹനം നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നവര്‍ക്ക് പിഴ നല്‍കുന്നുണ്ട്.
പലരും മെട്രോകളില്‍ കയറിയാണ് ടെര്‍മിനലുകളില്‍ എത്തുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് ഇരട്ടിയാകും. കഴിയുന്നതും ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യണം. സിറ്റി ചെക്ക് ഇന്‍ സര്‍വീസും ഉപയോഗപ്പെടുത്തണം. താമസ വീസയുള്ളവര്‍ക്ക് സ്മാര്‍ട് ഗേറ്റ് വഴി സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാം. കണ്ണ് സ്‌കാന്‍ ചെയ്തു നേരെ ഉള്ളിലെത്താം. സ്മാര്‍ട് ഗേറ്റില്‍ തടസ്സം നേരിടുന്നവര്‍ മാത്രം ഉദ്യോഗസ്ഥരുടെ അടുത്ത് എത്തിയാല്‍ മതി. ഇന്നലെ മാത്രം ഒരു ലക്ഷം പേരാണ് വിമാനത്താവളത്തില്‍ എത്തിയത്.