പുതുക്കാട്:വന്ദേഭാരത് ഉൾപ്പടെയുള്ള മറ്റ് വണ്ടികൾക്കായി പുതുക്കാട് സ്റ്റേഷനില്‍ ട്രെയിനുകൾ പിടിച്ചിടുന്നത് പതിവാകുന്നു. ദീര്‍ഘദൂര ട്രെയിനുകളെ കടത്തിവിടാൻ രാവിലെയും ഉച്ചയ്ക്കുമായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുമ്ബോള് വിദ്യാര്‍ത്ഥികളും സ്ഥിരം യാത്രക്കാരും ഉള്‍പ്പടെ പ്രതിസന്ധിയിലാകുകയാണ്.
തൃശൂരില്‍ നിന്നും എറണാകുളത്തേക്കുള്ളവരും, എറണാകുളത്ത് നിന്നും തൃശൂരിലേക്കുള്ളവരുമാണ് പ്രധാനമായും ബുദ്ധിമുട്ടനുഭവിക്കുന്നത്. പലരും ഏറെ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവര്‍ അര മണിക്കൂറോളം ട്രെയിനില്‍ കുടുങ്ങുകയാണ്. വന്ദേഭാരത് എക്സ്പ്രസിനു വേണ്ടിയും, നാഗര്‍കോവില്‍ മംഗലാപുരം പരശുറാം എക്സ്പ്രസ്, ശബരി എക്സ്പ്രസ്,കേരള എന്നിവ കടത്തിവിടുന്നതിനായാണ് പ്രധാനമായും ട്രെയിനുകൾ ഇവിടെ പിടിച്ചിടുന്നത്.
ആലപ്പുഴ – കണ്ണൂര്‍ എക്സ്പ്രസ് പിടിച്ചിടുന്നത് ന്യൂഡല്‍ഹി കേരള എക്സ്പ്രസിനായാണ്. ചില സമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ട്രെയിനുകളെ കടത്തിവിടാനും പിടിച്ചിടല്‍ തുടരാറുണ്ട്.
ഇരു ദിശകളിലേക്കുമുള്ള ലൂപ്പ് ലൈനുകള്‍ പുതുക്കാട് ലഭ്യമായതിനാലാണ് ട്രെയിനുകള്‍ ഇവിടെ പിടിച്ചിടാൻ കാരണം.