HealthNEWS

മഴക്കാല രോഗങ്ങളെ തടയാൻ ചിക്കൻ സൂപ്പ് 

ടേസ്റ്റിയും വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതുമായ ചിക്കൻ സൂപ്പ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. കോഴിസൂപ്പ് ആയിരുന്നു പാശ്ചാത്യ നാടുകളില്‍ പഴയകാലത്ത് ജലദോഷത്തിനുള്ള ഒറ്റമൂലി.മൈമോനിഡെസ് എന്ന യഹൂദ വൈദ്യന്‍ എണ്ണൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ “മരുന്ന് ” രോഗികള്‍ക്കു നല്‍കിയതായി പറയപ്പെടുന്നു.അതെന്തുതന്നെയായാലും ജലദോഷത്തിന് ചിക്കൻ സൂപ്പി നേക്കാൾ മികച്ച മറ്റൊരു മരുന്നില്ല എന്നത് വർഷങ്ങളായി തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒന്നാണ്.
 

വേണ്ട ചേരുവകൾ…

ചിക്കൻ                           അരക്കിലോ
കുരുമുളക്                    അര ടീസ്പൂൺ
റവ                                   ഒരു ടേബിൾസ്പൂൺ
സവാള                           1 എണ്ണം (കനം കുറച്ച് മുറിച്ചത്)
വെള്ളം                          3 കപ്പ്
ബട്ടർ                               2 ടേബിൾസ്പൂൺ

 
Signature-ad

തയ്യാറാക്കുന്ന വിധം…

ആദ്യം ചിക്കൻ നന്നായി കഴുകിയ ശേഷം ഉപ്പും വെള്ളവും കുരുമുളക് പൊടിയും ചേർത്ത് കുക്കറിൽ നല്ല പോലെ വേവിച്ചെടുക്കണം. വെള്ളം ആവശ്യത്തിന് അനുസരിച്ചു ചേർത്താൽ മതിയാകും. കുരുമുളക് എരിവിന് അനുസരിച്ചു ചേർക്കുക. ഇനി ചൂട് മാറിയ ശേഷം അതിൽ നിന്ന് എല്ലുകഷ്ണങ്ങൾ വേർതിരിച്ചു മാറ്റാം. ശേഷം ചിക്കൻ വേവിച്ച വെള്ളം മാറ്റിവയ്ക്കുക. ചീനച്ചട്ടിയിൽ ബട്ടർ ഇട്ടു ചൂടാക്കുക . അതിനു ശേഷം സവാള വഴറ്റാം. ഇനി ചിക്കൻ വേവിച്ച വെള്ളവും ചിക്കൻ കഷണങ്ങളും ചേർക്കുക. ശേഷം റവയും ചേർക്കുക. ഒരു അഞ്ച് മിനിറ്റ് തിളപ്പിക്കുക. ചൂടോടെ കഴിക്കാവുന്നതാണ്.

 

 

ആരോഗ്യത്തോടെയിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ട കാലമാണ് മഴക്കാലം.തണുത്ത കാലാവസ്ഥയില്‍ പല അസുഖങ്ങളും തല ഉയര്‍ത്തും.ഇതിന് ഒരു ദ്രുത പരിഹാരമാണ് ചിക്കന്‍ സൂപ്പ്. പനി, ജലദോഷം, കഫക്കെട്ട് എന്നിവയുൾപ്പെടെ  മണ്‍സൂണ്‍ കാലം കൊണ്ടുവരുന്ന എല്ലാ രോഗങ്ങള്‍ക്കും ചിക്കൻ സൂപ്പ് ഫലപ്രദമാണ്.

Back to top button
error: