KeralaNEWS

തോണിക്കടവ് എന്നറിയപ്പെടുന്ന കോഴിക്കോടുകാരുടെ ഊട്ടി 

ചുരുക്കം വര്‍ഷങ്ങളായതേയുള്ളൂ തോണിക്കടവ് ഇന്നു കാണുന്ന രൂപത്തിലേക്ക് മാറിയിട്ട്.എന്നിരുന്നാലും ഈ കാലത്തിനുള്ളില്‍ തന്നെ കോഴിക്കോടുകാരുടെയും സമീപ ജില്ലക്കാരുടെയും പ്രിയപ്പെട്ട ഇടമായി മാറുവാന്‍ തോണിക്കടവിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച്‌ കാലിക്കറ്റ് യാത്രയില്‍ വ്യത്യസ്തത തേടുന്നവര്‍ക്ക്.
തോണിക്കടവില്‍ എന്താണ് കാണാനുള്ളതെന്നു ചോദിച്ചാല്‍ എവിടേക്കാണോ നോക്കുന്നത് അവിടയെല്ലാം രസകരമായ കാഴ്ചകളാണുള്ളത്. ആകാശത്തെ തൊട്ടു നില്‍ക്കുന്ന കക്കയം മലനിരകളുടെ കാഴ്ച മുതല്‍ കുറ്റ്യാടി റിസര്‍വോയറിന്‍റെ ഭാഗമായ ജലായശത്തിന്റെ കാഴ്ച, അതിലെ ബോട്ടിങ് എന്നിവയും കുട്ടികള്‍ക്കായി പാര്‍ക്കും അത് കൂടാതെ ഇരിപ്പിടങ്ങള്‍, ചെറിയ കൂടാരങ്ങള്‍ തുടങ്ങിയവയും ഇവിടെ കാണാം. കുന്നുകള്‍ക്കിടയിലായി നില്‍ക്കുന്ന ദ്വീപാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം.

മുതിര്‍ന്നവരെയും കുട്ടികളെയും തോണിക്കടവിലേക്ക് ആകര്‍ഷിക്കുന്നത് ഇവിടുത്തെ വാച്ച്‌ ടവര്‍ ആണ്. മുകളില്‍ നിന്നു നോക്കിയാല്‍ പ്രദേശത്തെ മുഴുവൻ കാഴ്ചകളും ആകാശത്തു നിന്നെന്ന പോലെ കാണാം. പച്ചപ്പ് പുതച്ചു നില്‍ക്കുന്ന ജലാശയവും ചുറ്റിലും നിറഞ്ഞ് നില്‍ക്കുന്ന കാടും മരങ്ങളും ചേരുന്നതാണ് ഇവിടുത്തെ കാഴ്ച.

 

Signature-ad

അവധിദിവസങ്ങളും ആഴ്ചാവസാനങ്ങളും ഒക്കെ കുട്ടികളെയും കൊണ്ട് ധൈര്യമായി വരാൻ പറ്റിയ സ്ഥലം കൂടിയാണ് തോണിക്കടവ്. തിരക്കൊഴിഞ്ഞ ഇടത്ത് സ്വസ്ഥമായി സമയം ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇവിടേക്ക് വരാം.

 

രാവിലെ 9.00 മുതല്‍ വൈകുന്നേരം 6.00 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന നിരക്ക്.

 

ഒരു യാത്രയില്‍ തന്നെ കുറഞ്ഞത് മൂന്നോ നാലോ സ്ഥലങ്ങള്‍ കൂടി കണ്ടേ ഇവിടെ നിന്നും മടങ്ങാനാവൂ. തൊട്ടടുത്തു തന്നെയാണ് പ്രസിദ്ധമായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്ബികുളം തുടങ്ങിയ സ്ഥലങ്ങളുള്ളത്

Back to top button
error: