കൊല്ലത്തു നിന്ന് രാവിലെ 06.00 മണിക്ക് പുറപ്പെട്ട് കായംകുളം- കോട്ടയം- പാലാ- തൊടുപുഴ – അടിമാലി വഴി ഉച്ചയ്ക്ക് 1.20 ന് മൂന്നാര്‍ എത്തിച്ചേരുന്ന വിധത്തിൽ കെഎസ്ആർടിസി ബസ് ലഭ്യമാണ്. തിരികെ 4.00 മണിക്ക് കൊല്ലത്തിനുള്ള യാത്ര ആരംഭിക്കും.രാത്രി 11.05 ന് കൊല്ലത്ത് എത്തിച്ചേരും.
കൊല്ലം – മൂന്നാര്‍ സൂപ്പര്‍ ഫാസ്റ്റ് സമയം
കൊല്ലം – 06.00 am
കായംകുളം – 07.00 am
കോട്ടയം – 08.30 am
പാലാ – 09.25 am
തൊടുപുഴ- 10.45 am
അടിമാലി – 12.30 pm
മൂന്നാര്‍ – 13.20 pm.
മൂന്നാര്‍ – കൊല്ലം സൂപ്പര്‍ ഫാസ്റ്റ് സമയം
മൂന്നാര്‍ – 16.00 pm
അടിമാലി – 16.50 pm
തൊടുപുഴ – 18.35 pm
പാലാ – 19.25 pm
കോട്ടയം- 20.45 pm
കായംകുളം – 22.10 pm
കൊല്ലം – 23.05 pm
310 രൂപയാണ് കൊല്ലം-മൂന്നാര്‍ യാത്രയില്‍ ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.കെ എസ് ആര് ടി സി സര്‍വീസുകളുടെ ടിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് മുൻകൂട്ടി ബുക്കു ചെയ്യുന്നതിന് സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും Ente KSRTC എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
കൊല്ലം-മൂന്നാര്‍ സര്‍വീസിനെക്കുറിച്ച് കൂടുതലറിയുവാൻ കെ എസ് ആ ടി സി കൊല്ലം ഡിപ്പോ – 0474 2752008.