”അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ല! എനിക്ക് പറയാനുള്ളത് എന്താണെന്ന് ആരും ചോദിച്ചില്ല”
ഭാഗ്യദേവതയെന്ന ചിത്രത്തിലൂടെയായി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് നിഖില വിമല്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാണ് താരം. സിനിമയെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമുള്ള നിഖിലയുടെ പ്രതികരണങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. മുന്‍പൊരിക്കല്‍ താന്‍ പറഞ്ഞ കാര്യം എല്ലാവരും വളച്ചൊടിക്കുകയായിരുന്നുവെന്ന് നിഖില പറയുന്നു.
”ഓരോ നാടിനും ഓരോ പ്രത്യേകതകളല്ലേ, അതേക്കുറിച്ച് സംസാരിച്ചതില്‍ ഒരു വരി മാത്രം എടുത്ത് കൊടുക്കുകയായിരുന്നു എല്ലാവരും. ഞാന്‍ പറഞ്ഞത് വലിയൊരു പാരഗ്രാഫാണ്. പ്രത്യേകതകളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. വിവാദമുണ്ടാക്കാനായി പറഞ്ഞു എന്ന തരത്തിലാണ് നിങ്ങള്‍ അതിനെ സമീപിച്ചത്. എന്ത് പറഞ്ഞു, എവിടെ പറഞ്ഞു എന്ന് പോലും നിങ്ങള്‍ക്കറിയില്ല. അതിന്റെ വാസ്തവം എന്താണെന്നോ എന്തിനാണ് അങ്ങനെ പറഞ്ഞതെന്നോ, ഞാന്‍ അത് പറഞ്ഞിട്ടുണ്ടെന്നോ നിങ്ങള്‍ എന്നോട് ചോദിച്ചിട്ടില്ല. ഇനി അതേക്കുറിച്ച് എന്നോട് ചോദിച്ചിട്ട് കാര്യമില്ല. അതൊരു സംഭാഷണമായിരുന്നു, അതെങ്ങനെയാണ് പ്രസ്താവനയായി മാറിയത്. ഞാന്‍ പറഞ്ഞത് നിങ്ങള്‍ വളച്ചൊടിക്കുമ്പോള്‍ എനിക്ക് മോശമായാണ് തോന്നുന്നത്. ക്ലാരിഫിക്കേഷന്‍ തരണമെങ്കില്‍ ഞാന്‍ അത് പ്രസ്താവനയായി പറഞ്ഞതായിരിക്കണം” -നിഖില വ്യക്തമാക്കി.
ലൊക്കേഷനുകളില്‍ ഷാഡോ പോലീസ് പരിശോധന നടത്തുന്നത് നല്ല കാര്യമാണ്. സംഘടനകളാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടതാണ്. മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന തരത്തിലുള്ള കാര്യങ്ങളെല്ലാം നിയന്ത്രിക്കേണ്ടത് തന്നെയാണ്. തനിക്ക് ഇതുവരെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നുമായിരുന്നു നിഖില പറഞ്ഞത്. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് താരങ്ങളും ഇതേക്കുറിച്ച് പ്രതികരിച്ചത്.