Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഉപരോധം മറികടക്കാന്‍ ക്രിപ്‌റ്റോ? കുതിച്ചുയര്‍ന്ന് ഇറാനിലെ ക്രിപ്‌റ്റോ ഇടപാടുകള്‍; സൈന്യം മുതല്‍ സാധാരണക്കാര്‍ വരെ; അന്വേഷണവുമായി അമേരിക്കന്‍ ഏജന്‍സികള്‍; സാമ്പത്തിക ശൃംഖലകള്‍ക്ക് എതിരേ നടപടിയെന്ന് യുഎസ് ട്രഷറി വകുപ്പ്; ഷാഡോ ബാങ്കിംഗ് എന്ന പാരലല്‍ വേള്‍ഡ്

ടെഹ്‌റാന്‍: ഇറാനില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗത്തില്‍ കുത്തനെയുണ്ടായ വര്‍ധനയില്‍ അന്വേഷണവുമായി അമേരിക്ക. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാന്‍ ക്രിപ്‌റ്റോ ഇടപാടുകളെ ആശ്രയിക്കുന്നെന്ന സംശയത്തിന്റെ പുറത്താണു നടപടി. ഉപരോധം മറികടക്കാന്‍ ചില പ്രത്യേക ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നുണ്ടോ എന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതായി ഒരു ബ്ലോക്ക്‌ചെയിന്‍ ഗവേഷകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ടിആര്‍എം ലാബ്‌സ് (TRM Labs), ചെയിനാലിസിസ് (Chainalysis) എന്നിവയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇറാന്റെ ക്രിപ്‌റ്റോ ഇടപാടുകള്‍ 8 മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ്. ഗവണ്‍മെന്റ് അനുകൂല ഗ്രൂപ്പുകളും സാധാരണ നിക്ഷേപകരും ഡിജിറ്റല്‍ കറന്‍സികളിലേക്ക് തിരിഞ്ഞതാണ് ഈ വര്‍ധനയ്ക്കു കാരണം.

Signature-ad

വിദേശത്തേക്ക് പണം കടത്താനോ, ഹാര്‍ഡ് കറന്‍സി സ്വന്തമാക്കാനോ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനോ ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാനെ സഹായിക്കുന്നുണ്ടോ എന്നാണ് യുഎസ് ട്രഷറി പ്രധാനമായും പരിശോധിക്കുന്നത്. ഇറാനെ സഹായിക്കുന്ന ഇത്തരം സാമ്പത്തിക ശൃംഖലകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രഷറി വക്താവ് നേരത്തെ സൂചിപ്പിച്ചിരുന്നു. അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കു ബ്ലോക്ക് ചെയിന്‍ കമ്പനിയായ ടിആര്‍എം ലാബ്‌സിന്റെ ആഗോള മേധാവിയായ എരി റെഡ്‌ബോഡ് ആണ് അമേരിക്കന്‍ ട്രഷറിക്ക് ഇത്തരത്തില്‍ ആശങ്കയുണ്ടെന്നു വ്യക്തമാക്കുന്നത്.

ഇറാനു പിന്തുണ നല്‍കുന്ന ‘നിഴല്‍ ബാങ്കിംഗ്’ നെറ്റ് വര്‍ക്കുകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് ഏതൊക്കെ ക്രിപ്‌റ്റോ പ്ലാറ്റഫോമുകളാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

കണക്കുകളിലെ വര്‍ദ്ധനവ്

ടിആര്‍എം ലാബ്‌സ്: 2024ല്‍ ഇറാനിലെ ക്രിപ്‌റ്റോ പ്രവര്‍ത്തനം 11.4 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് ഏകദേശം 10 ബില്യണ്‍ ഡോളറായിരുന്നു.

ചെയിനാലിസിസ് : ഇറാനിയന്‍ വാലറ്റുകളിലേക്ക് 2023-ല്‍ 3.17 ബില്യണ്‍ ഡോളറും, 2024-ല്‍ 7.4 ബില്യണ്‍ ഡോളറും എത്തിയപ്പോള്‍ 2025-ല്‍ അത് റെക്കോര്‍ഡ് തുകയായ 7.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഡോളര്‍ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് പുറത്താക്കപ്പെട്ടതും ഇറാനിയന്‍ റിയാലിന്റെ മൂല്യത്തകര്‍ച്ചയുമാണ് ജനങ്ങളെയും സര്‍ക്കാരിനെയും ക്രിപ്‌റ്റോയിലേക്ക് നയിക്കുന്നത്.

റവല്യൂഷണറി ഗാര്‍ഡും സെന്‍ട്രല്‍ ബാങ്കും

ക്രിപ്‌റ്റോ ഇടപാടുകള്‍ വിലാസങ്ങള്‍ ഉപയോഗിച്ചാണ് നടക്കുന്നത് എന്നതിനാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തുക പ്രയാസമാണ്. ഇറാന്റെ ക്രിപ്‌റ്റോ ഇടപാടുകളില്‍ 50 ശതമാനവും ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി (IRGC) ബന്ധപ്പെട്ടതാണെന്ന് ചെയിനാലിസിസ് കരുതുന്നു. ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള അലി ഖമേനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സേനയാണിത്. എന്നാല്‍ 95 ശതമാനവും സാധാരണക്കാരുടെ ഇടപാടുകളാണെന്ന് ടിആര്‍എം ലാബ്‌സ് പറയുന്നു. എങ്കിലും 5000 അക്കൗണ്ടുകളില്‍നിന്നായി 2023 മുതല്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ ഐആര്‍ജിസി കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് അവര്‍ കണ്ടെത്തി.

ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് 2025-ല്‍ 507 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റേബിള്‍കോയിന്‍ (യുഎസ്ഡിടി ) വാങ്ങിയതായി ബ്രിട്ടീഷ് കമ്പനിയായ എലിപ്റ്റിക് (Elliptic) ആരോപിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നുള്ള സൈനിക ഭീഷണികളും സാമ്പത്തിക നിയന്ത്രണങ്ങളും ഇറാന്റെ സാമ്പത്തിക നീക്കങ്ങളെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്.

1.5 കോടി ക്രിപ്‌റ്റോ ഉപയോക്താക്കള്‍

ഇറാനിലെ സാധാരണക്കാര്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ മൂല്യം കുറയാതിരിക്കാനാണ് ക്രിപ്‌റ്റോ വാങ്ങുന്നത്. ഇറാന്റെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ചായ ‘നോബിടെക്‌സ്’ Elliptic) പറയുന്നത് ഏകദേശം 1.5 കോടി ആളുകള്‍ ഇറാനില്‍ ക്രിപ്‌റ്റോ ഉപയോഗിക്കുന്നുണ്ടെന്നാണ്.

സുരക്ഷാ കാരണങ്ങളാലും ഹാക്കിംഗ് ഭീഷണികള്‍ കാരണവും പല ഉപയോക്താക്കളും തങ്ങളുടെ പണം പ്രാദേശിക എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2025-ല്‍ ക്രിപ്‌റ്റോ ഒരു സുരക്ഷിത നിക്ഷേപ മാര്‍ഗമായും രാജ്യാന്തര പണമിടപാടുകള്‍ക്കുള്ള വഴിയായും മാറിയെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തങ്ങള്‍ അധികൃതരുമായി സഹകരിക്കുന്നുണ്ടെന്ന് സ്റ്റേബിള്‍കോയിന്‍ പുറത്തിറക്കുന്ന കമ്പനിയായ ‘ടെതര്‍’ വ്യക്തമാക്കി. എന്നാല്‍ ഇത്തരം ഹൈ-സ്പീഡ് ഡിജിറ്റല്‍ ഇടപാടുകളെ നിയന്ത്രിക്കുക എന്നത് അമേരിക്കന്‍ അധികൃതര്‍ക്ക് വലിയൊരു വെല്ലുവിളിയായി തുടരുന്നു.

U.S. investigators are examining whether specific crypto platforms have facilitated sanctions evasion by Iranian officials, a blockchain researcher told Reuters, as cryptocurrency activity booms in the Islamic Republic.
Iran’s crypto transaction volumes hit an estimated $8-10 billion last year as both state-linked groups and retail investors have turned to digital currencies, according to estimates from TRM Labs and Chainalysis.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: