MovieNEWSTRENDING

ഇന്ത്യന്‍ സിനിമയുടെ ആഗോള വഴിത്തിരിവ്; സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ജിയോ സ്റ്റുഡിയോസ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ്, ഗുനീത് മോംഗയുടെയും അച്ചിന്‍ ജെയിന്റെയും ഉടമസ്ഥതയിലുള്ള സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ 50.1% ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ ആഗോള കുതിപ്പിന് പുതിയ വഴിത്തിരിവാകുന്നതാണ് ഏറ്റെടു

കൊച്ചി/മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ സ്റ്റുഡിയോസും ഓസ്‌കാര്‍ ജേതാക്കളായ സിഖ്യ എന്റര്‍ടൈന്‍മെന്റും പങ്കാളിത്തത്തിലേക്ക്. ഇന്ത്യന്‍ സിനിമയുടെ ആഗോള കുതിപ്പിലെ സുപ്രധാന നാഴികക്കല്ലാണിത്. കോര്‍പ്പറേറ്റ് കരുത്തും സ്വതന്ത്ര സിനിമയുടെ സര്‍ഗ്ഗാത്മക മികവും കൈകോര്‍ക്കുന്നത് ഇന്ത്യന്‍ സിനിമകളെ അന്താരാഷ്ട്ര വേദിയില്‍ കൂടുതല്‍ ശക്തമായി പ്രതിഷ്ഠിക്കാന്‍ സഹായിക്കും. അക്കാഡമി അവാര്‍ഡിനര്‍ഹമായ പീരിയഡ് എന്‍ഡ് ഓഫ് സെന്റന്‍സ്, ദ എലിഫന്റ് വിസ്പറേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് സിഖ്യ.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ്, ഗുനീത് മോംഗയുടെയും അച്ചിന്‍ ജെയിന്റെയും ഉടമസ്ഥതയിലുള്ള സിഖ്യ എന്റര്‍ടൈന്‍മെന്റിന്റെ 50.1% ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത്. പുതിയ ഓഹരി പങ്കാളിത്തത്തിലൂടെ ഇന്ത്യന്‍ സിനിമയിലെ ഒരു പുതിയ അധ്യായത്തിനാണ് ജിയോ സ്റ്റുഡിയോസ് തുടക്കമിടുന്നത്.

Signature-ad

സിഖ്യയുടെ സര്‍ഗ്ഗാത്മകമായ അടിത്തറയെ ജിയോയുടെ വമ്പന്‍ വിതരണ ശൃംഖലയുമായി സമന്വയിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണ് പുതിയ പങ്കാളിത്തം.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കുമായി സിനിമകളും വെബ് സീരീസുകളും സംയുക്തമായി നിര്‍മ്മിക്കുകയാണ് പുതിയ സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. സിഖ്യയുടെ തനിമയുള്ള കഥാപരിസരങ്ങളെ ജിയോ സ്റ്റുഡിയോസിന്റെ വിപുലമായ സാമ്പത്തിക-സാങ്കേതിക കരുത്തുമായി യോജിപ്പിച്ച് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളില്‍ മികച്ച രീതിയില്‍ ലഭ്യമാക്കും.

അന്താരാഷ്ട്ര അംഗീകാരങ്ങളിലൂടെ ശ്രദ്ധേയമായ സിഖ്യ, ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ചിത്രങ്ങള്‍ കൂടാതെ പ്രേക്ഷക, നിരൂപക പ്രശംസ പിടിച്ചുപറ്റിയ മസാന്‍, കാതല്‍, കില്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മാതാക്കളാണ്. വന്‍കിട നിര്‍മ്മാണങ്ങള്‍ക്കും ബോക്‌സ് ഓഫീസ് വിജയങ്ങള്‍ക്കും പേരുകേട്ട ജിയോ സ്റ്റുഡിയോസിന്റെ ശ്രദ്ധേയമായ പ്രോജക്റ്റുകളില്‍ ദുരന്തര്‍, സ്ത്രീ ഫ്രാഞ്ചൈസ്, ലാപതാ ലേഡീസ് തുടങ്ങിയവ ഉള്‍പ്പെടുന്നു.

‘സൃഷ്ടിപരമായ മികവും സാംസ്‌കാരികമായ തനിമയും ഒത്തുചേരുന്ന ക്രിയേറ്റര്‍മാരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുക എന്നത് ഞങ്ങളുടെ ദീര്‍ഘകാല വിശ്വാസത്തിന്റെ ഭാഗമാണ്. ഗുനീത്, അച്ചിന്‍, സിഖ്യ ടീമുമായി ഒന്നിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അവരുടെ സവിശേഷമായ കഥപറച്ചില്‍ പാരമ്പര്യവും ജിയോ സ്റ്റുഡിയോസിന്റെ വിപുലമായ വിതരണ ശൃംഖലയും സര്‍ഗ്ഗാത്മക കരുത്തും ആഗോള ലക്ഷ്യങ്ങളും സംയോജിപ്പിക്കുന്നതിലൂടെ, ഇന്ത്യന്‍ കഥകള്‍ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്താനുള്ള പ്ലാറ്റ്‌ഫോമുകളും വഴികളും ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,’ ജിയോ സ്റ്റുഡിയോസ് (മീഡിയ ആന്‍ഡ് കണ്ടന്റ് ബിസിനസ്-ആര്‍ഐഎല്‍) പ്രസിഡന്റ് ജ്യോതി ദേശ്പാണ്ഡെ പറഞ്ഞു.

‘കഥപറച്ചിലിലും ആ കഥകള്‍ക്ക് ജീവന്‍ നല്‍കുന്ന മനുഷ്യരിലുമുള്ള അടിയുറച്ച വിശ്വാസമാണ് സിഖ്യയുടെ പ്രവര്‍ത്തനങ്ങളുടെ കാതല്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടായി, സ്വതന്ത്ര സിനിമയുടെ അതിരുകള്‍ സത്യസന്ധതയോടെയും ലക്ഷ്യബോധത്തോടെയും ലംഘിക്കുന്ന ധീരരായ പുതിയ സംവിധായകര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍ എന്നിവരുമായി ഞങ്ങള്‍ സഹകരിക്കുന്നു. സ്വപ്നങ്ങളാല്‍ നയിക്കപ്പെടുന്ന, ആശയങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള സാഹസികതയും ധൈര്യവും കാട്ടുന്ന ഞങ്ങളെപ്പോലുള്ള സ്വതന്ത്ര നിര്‍മ്മാതാക്കള്‍ക്ക് ഈ യാത്ര അത്യന്തം സന്തോഷകരമാണ്,’ ഗുനീത് മോംഗയും അച്ചിന്‍ ജെയിനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: