KeralaNEWS

താനൂർ ബോട്ടപകടം: മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്

ർക്കാരിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ കാരണം വിനോദസഞ്ചാര ബോട്ടുടമകള്‍ നാടുവിടുന്നുവെന്ന് നേരത്തേ വാര്‍ത്ത കൊടുത്തിരുന്ന മാധ്യമങ്ങളാണ് താനൂർ ബോട്ടപകടത്തോടെ യാതൊരു സുരക്ഷയുമില്ലാതെയാണ് കേരളത്തിൽ ബോട്ടുകൾ സർവീസ് നടത്തുന്നതെന്നും സർക്കാരിന് ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും എഴുതിപ്പിടിപ്പിച്ചത്.ചില പത്രങ്ങൾ മുഖ്യമന്ത്രിയും ടൂറിസം വകുപ്പ് മന്ത്രിയും രാജി വയ്ക്കണമെന്നുപോലും എഴുതിപ്പിടിപ്പിച്ചു.
ജല, റോഡ് ഗതാഗത സുരക്ഷാനടപടികള്‍ സര്‍ക്കാരുകള്‍ കര്‍ശനമാക്കുമ്ബോഴൊക്കെ മാധ്യമങ്ങള്‍ അതിനെതിരെ രംഗത്തുവരാറുണ്ട്. ഒടുവില്‍ സേഫ് കേരള പദ്ധതിക്ക് എതിരെയും പ്രചാരണമുണ്ടായി.എഐ കാമറകള്‍ വാഹനങ്ങളിലെ സ്വകാര്യത ഹനിക്കുന്നുവെന്ന് ഒരു പത്രം എഴുതി. സര്‍ക്കാരിന് വരുമാനമുണ്ടാക്കാനാണ് കാമറ ഘടിപ്പിക്കുന്നത് എന്നായി. ഇതിനിടെ, കാമറ എറിഞ്ഞുടയ്ക്കുമെന്ന് ചിലര്‍ പറഞ്ഞു.
കടലുണ്ടിയില്‍ അഞ്ചുമണിക്കുശേഷം ടൂറിസ്റ്റ് തോണി യാത്ര നിരോധിച്ചപ്പോള്‍ എതിര്‍പ്പുമായി രംഗത്തുവന്നതു മാത്രമല്ല,. ‘സഞ്ചാരികള്‍ നിരാശയില്‍’ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്തകൾ പോലും കൊടുത്തു.ഇതിനു പിന്നാലെ, സാധാരണക്കാര്‍ എങ്ങനെ വിനോദയാത്ര നടത്തുമെന്ന് ചര്‍ച്ചകളും സംഘടിപ്പിച്ചു.
വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ വിദ്യാര്‍ഥികളും അധ്യാപകനും മരിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായപ്പോഴും ഇനിയെങ്ങനെ വിനോദയാത്ര പോകും എന്ന മട്ടില്‍ ഒരുവിഭാഗം ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവന്നു.സര്‍ക്കാര്‍ സംവിധാനങ്ങളും മാധ്യമങ്ങളും ജനങ്ങളും ചേര്‍ന്നുള്ള കരുതല്‍ നടപടികളാണ് ഇക്കാര്യങ്ങളിൽ ആവശ്യമെന്നിരിക്കെ കുത്തിത്തിരുപ്പിന്റെ ലേറ്റസ്റ്റ് വേർഷനുകളാണ് മാധ്യമങ്ങൾ കേരളത്തിൽ പുറത്തെടുക്കുന്നത്.

Back to top button
error: