NEWSTRENDING

ചലച്ചിത്രതാരം നിഖിലാ വിമലിന്റെ പിതാവ് അന്തരിച്ചു

തളിപ്പറമ്പ്: ചലച്ചിത്രതാരം നിഖിലാ വിമലിന്റെ പിതാവ് പ്ലാത്തോട്ടം അഴീക്കോടന്‍ റോഡിലെ എം.ആര്‍.പവിത്രന്‍ അന്തരിച്ചു.
61 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ റിസര്‍ച് അസിസ്റ്റന്റ് (ടെക്‌നിക്കല്‍) ആയിരുന്നു.

Signature-ad

മുന്‍നക്സലൈറ്റ് നേതാവ്, ജനകീയ സാംസ്‌കാരിക വേദി ജില്ല കമ്മിറ്റി അംഗം, സി.പി.ഐ (എം.എല്‍) ജില്ല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തോളം അധ്യാപകനായും ജോലി ചെയ്തിരുന്നു.

ഭാര്യ: പ്രശസ്ത നര്‍ത്തകി കലാമണ്ഡലം വിമല ദേവി (ചിലങ്ക കലാക്ഷേത്രം, തളിപ്പറമ്പ്. ജെ.എന്‍.യുവില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന അഖില മറ്റൊരു മകളാണ്. ഇന്ന് രാവിലെ 10ന് തൃച്ചംബരം എന്‍.എസ്.എസ് ശ്മശാനത്തില്‍ സംസ്‌കരിക്കും.

Back to top button
error: