മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ദേവനന്ദ. ഒരുപക്ഷേ ഈ പേര് പറഞ്ഞാല്‍ ഇപ്പോഴും പലര്‍ക്കും കുട്ടിയെ മനസ്സിലാവണമെന്നില്ല. പക്ഷേ മാളികപ്പുറം എന്ന സിനിമയില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചു കുട്ടിയാണ് ദേവനന്ദ എന്ന് പറഞ്ഞാല്‍ ഇവരെ മനസ്സിലാവാത്ത മലയാളികള്‍ ആരും തന്നെ ഇപ്പോള്‍ ഉണ്ടാവില്ല. കാരണം മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ മാളികപ്പുറം എന്ന കൊച്ചു സിനിമ. കഴിഞ്ഞവര്‍ഷം അവസാനം റിലീസ് ചെയ്ത സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
അതേസമയം, പലരുടെയും വിചാരം ദേവനന്ദയുടെ ആദ്യത്തെ സിനിമയാണ് മാളികപ്പുറം എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. ഇതിനു മുന്‍പ് ദേവനന്ദ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകള്‍ എന്നു പറയുമ്പോള്‍ മൂന്നോ നാലോ സിനിമകള്‍ ആയിരിക്കും എന്നാണ് നിങ്ങള്‍ കരുതുക. എന്നാല്‍, യഥാര്‍ത്ഥത്തില്‍ 11 സിനിമകളില്‍ ആണ് ദേവനന്ദ ഇതിനു മുന്‍പ് അഭിനയിച്ചിട്ടുള്ളത്. മാളികപ്പുറം ദേവനന്ദയുടെ പന്ത്രണ്ടാമത്തെ സിനിമയാണ്.
ഇത് മിക്ക മലയാളികള്‍ക്കും ഒരു ഷോക്ക് ആയി മാറിയിരിക്കുകയാണ്. കാരണം ഇതിനുമുമ്പ് ഒരു സിനിമയിലും ദേവനന്ദയെ മലയാളികള്‍ വലിയ രീതിയില്‍ ശ്രദ്ധിച്ചിട്ടില്ല എന്നതാണ് വസ്തുത. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ദേവനന്ദം മിക്ക സിനിമകളിലും അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും എന്ന സിനിമയിലൂടെ ഇവര്‍ക്ക് കിട്ടിയ വലിയ ഒരു റീച്ച് മറ്റൊരു സിനിമയിലൂടെയും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് മിക്കവരും മാളികപ്പുറം ആണ് ഈ കുട്ടിയുടെ ആദ്യത്തെ സിനിമ എന്നു കരുതിയിരിക്കുന്നത്.
മിന്നല്‍ മുരളി എന്ന സിനിമയില്‍ ദേവനന്ദ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൈ സാന്റ, സൈമണ്‍ ഡാനിയല്‍, തൊട്ടപ്പന്‍, ഹെവന്‍, ടീച്ചര്‍ എന്ന സിനിമകളിലാണ് ദേവനന്ദ ഇതിനു മുന്‍പ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതേസമയം, നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ കല്യാണി കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തുവന്നത്. ഇനിയും മാളികപ്പുറം എന്ന സിനിമയില്‍ ലഭിച്ചത് പോലെയുള്ള മികച്ച കഥാപാത്രങ്ങളില്‍ ലഭിക്കുവാന്‍ അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ എന്നാണ് ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ പറയുന്നത്.