KeralaNEWS

കെ.എസ്.ആര്‍.ടി.സി ബസ് അപകടകരമായി ഓടിച്ചാല്‍ ഇനി പിടിവീഴും; ദൃശ്യങ്ങള്‍ വാട്‌സാപ്പിലയയ്ക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ വീഡിയോ പകര്‍ത്തി വാട്‌സാപ്പില്‍ അയയ്ക്കാന്‍ സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയില്‍പെട്ടാല്‍ 9188619380 എന്ന വാട്‌സാപ് നമ്പരില്‍ വീഡിയോ അയയ്ക്കാം.

ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനുമാണു ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണു പരിഷ്‌കാരമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

Signature-ad

കുഴല്‍മന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി ബസിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. അതേസമയം, ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്‌കാരമാണിതെന്നു ഭരണപക്ഷ യൂണിയനുകള്‍ ഉള്‍പ്പെടെ വിമര്‍ശിച്ചു.

Back to top button
error: