KeralaMovie

‘പൂവൻ’ ജനുവരി 20ന്, ആൻ്റണിവർഗീസും മണിയൻ പിള്ള രാജുവും പ്രധാന വേഷങ്ങളിലെത്തുന്ന താരപ്പൊലിമയില്ലാത്ത ചിത്രം

ഏറെ കൗതുകങ്ങൾ നിറഞ്ഞ ‘പൂവൻ’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജനുവരി 20ന് സെൻട്രൽപിക്ചേഴ്സ് ‘പൂവൻ’ പ്രദർശനത്തിനെത്തിക്കുന്നു.

താരപ്പൊലിമയോ, വലിയ മുതൽ മുടക്കോ ഇല്ലാതെ തന്നെ വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു ‘തണ്ണീർമത്തൻ ദിനങ്ങ’ളും, ‘സൂപ്പർ ശരണ്യ’യും. ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലൂടെയാണ് പൂവൻ്റെ കടന്നുവരവ്.
വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘തണ്ണീർമത്തൻ ദിനങ്ങ’ളിലും, ‘സൂപ്പർ ശരണ്യ’യിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയ നടൻ ആണ് വിനീത് വാസുദേവൻ,
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് എ.ഡി ക്കൊപ്പം തിരക്കഥാരചനയിൽ പങ്കാളിയായിട്ടാണ് വിനീതിൻ്റെ ചലച്ചിത്ര പ്രവേശനം. ഈ ചിത്രത്തിലും വിനീത് വാസുദേവൻ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Signature-ad

ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ആൻ്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് ഏ.ഡി.യും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇക്കുറി സാധാരണക്കാർ താമസിക്കുന്ന നാട്ടിൻ പുറങ്ങളിലാണ് ‘പൂവ’ൻ്റെ കഥ നടക്കുന്നത്. താരപ്പൊലിമയില്ല. നായകനായ ആൻ്റണിവർഗീസും മണിയൻ പിള്ള രാജുവും ഒഴിച്ചുള്ള മറ്റഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ്.
അമച്വർ നാടക രംഗങ്ങളിലുള്ളവരും
തീയേറ്റർ ആർട്ടിസ്റ്റുകളുമാണ് ഏറെയും.
സമൂഹത്തിൽ ഇടത്തരം തൊഴിലുകൾ ചെയ്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു സംഘം ആൾക്കാർ താമസിക്കുന്ന ഒരു പ്രദേശത്താണ് കഥ നടക്കുന്നത്.
ഇവർക്കിടയിൽ ജീവിക്കുന്ന ഹരി എന്ന യുവാവിനെ പ്രധാനമായും കേന്ദീകരിച്ചാണ് കഥയുടെ പുരോഗതി. ഹരി വ്യക്തി ജീവിതത്തിൽ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്ന ചില പ്രശ്നങ്ങൾ കൂടി അരങ്ങേറുന്നതോടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് അത്യന്തം രസകരമായി
അവതരിപ്പിക്കുന്നത്.
എല്ലാ പ്രേഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന നിലയിൽ ക്ലീൻ എൻ്റർടൈനറായാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
ആൻ്റണി വർഗീസാണ് ഹരിയെ അവതരിപ്പിക്കുന്നത്.
റിങ്കു രണധീർ, അഖില ഭാർഗവൻ, അനിഷ്മ അനിൽകുമാർ, എന്നിവരാണു നായികമാർ.
വരുൺ ധാരാ, മണിയൻ പിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് ഏബ്രഹാം, സുനിൽ മേലേപ്പുറം,, ബിന്ദു സതീഷ് കുമാർ എന്നിവരും പ്രധാന താരങ്ങളാണ്. വരുൺ ധാരയാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഒരു മുഖ്യ കഥാപാത്രത്തെയും വരുൺ ധാരാ അവതരിപ്പിക്കുന്നുമുണ്ട്.
സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു.
സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം –
സാബു മോഹൻ. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുഹൈൽ, എം.
അസോസ്സിയേറ്റ് ഡയറക്ടേർസ്‌ -വിഷ്ണു ദേവൻ, സനാത് ശിവരാജ്‌
സഹസംവിധാനം -റീസ് തോമസ്, അർജൻ.കെ.കിരൺ, ജോസി .
ഫിനാൻസ് കൺട്രോളർ- ഉദയൻകപ്രശ്ശേരി.
പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ,
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഈ കുര്യൻ.

വാർത്ത: വാഴൂർ ജോസ്.
ഫോട്ടോ: ആദർശ് സദാനന്ദൻ.

Back to top button
error: