സിനിമയ്ക്കായി യൗവനം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ സ്റ്റൈലിഷ് അഭിനേതാവാണ് മമ്മൂട്ടി. സിനിമയില്‍ മമ്മൂട്ടിയെ പോലെ ഫിറ്റ്നെസിനും ശരീരത്തിനും വളരെ പ്രാധാന്യം നല്കുന്ന നിരവധി നടീനടന്മാരുണ്ട്. അതിലൊരാളാണ് തെന്നിന്ത്യന്‍ നടി ലക്ഷ്മി ഗോപാലസ്വാമി. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ലക്ഷ്മി കർണാടകയിലെ ബാംഗ്ലൂരിൽ എം.കെ.ഗോപാലസ്വാമിയുടേയും ഡോ.ഉമയുടേയും മകളായി 1970 ജനുവരി ഏഴിന് ബെംഗളൂരുവിലാണ് ജനിച്ചത്. അർജുൻ ഏക സഹോദരനാണ്.
തന്റെ 52-ാം ജന്മദിനമാണ് ലക്ഷ്മി ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം അരയന്നങ്ങളുടെ വീട് ആണ് ലക്ഷ്മിയുടെ അരങ്ങേറ്റ സിനിമ. അവിവാഹിതയായി തുടരുന്ന ഭരതനാട്യ കലാകാരിയായ ലക്ഷ്മി മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്കാരവും നടി ലഭിച്ചു.
പിന്നീട് മലയാളത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ തേടി നല്ല നല്ല വേഷങ്ങള്‍ വന്നു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, പുണ്യം, കീര്‍ത്തി ചക്ര, പരദേശി, തനിയെ തുടങ്ങിയ ചിത്രങ്ങളില്‍ അതില്‍ പെടുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരായിരുന്നു ലക്ഷ്മിയുടെ നായകന്മാര്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തത്. മൂന്ന് തമിഴ് ചിത്രങ്ങളും മൂന്ന് കന്നട ചിത്രങ്ങളും ചെയ്തിട്ടുണ്ട്. കാര്‍ബണ്‍ എന്ന ചിത്രത്തിലൂടെ ലക്ഷ്മി ഗോപാലസ്വാമി ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.