കൊല്ലം: ട്രെയിനില്‍ അസഭ്യം പറഞ്ഞ് നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. കൊല്ലം പനയം സ്വദേശി ദിലീപ് നെല്‍സനെ ആണ് കൊല്ലത്തുവച്ച് റെയില്‍വേ പൊലീസ് പിടികൂടിയത്. പോര്‍ബന്തര്‍ കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനിലായിരുന്നു പ്രതിയുടെ അഴിഞ്ഞാട്ടം.
മദ്യപിച്ചിരുന്ന ഇയാള്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ശല്യം ചെയ്തു. ഗുജറാത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതി, വെള്ളിയാഴ്ച രാത്രി മുതല്‍ ട്രെയിനില്‍ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും വിധം പെരുമാറിയെന്നാണ് വിവരം.
ടി.ടി.ആര്‍ ഉള്‍പ്പെടെയുളളവരോട് അസഭ്യം പറഞ്ഞ ഇയാളെ, ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ ബഹളം വച്ച പ്രതി, പോലീസുകാരെ കയ്യേറ്റം ചെയ്യാനൊരുങ്ങിയതായും പോലീസ് അറിയിച്ചു.