FeatureNEWS

ബാങ്കുകളിലും ആധാർ കാർഡിലുമൊക്കെ പുതിയ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്; കാരണങ്ങൾ ഇവയാണ്

മൊബൈൽ ഫോണുകൾക്ക് ബാങ്കിങ് ഇടപാടുകളിൽ നിർണായക സ്വാധീനമാണ് ഇന്നുള്ളത്.ഉപയോക്താവിന്റെ മൊബൈൽ ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന സംവിധാനം വന്നതോടെ ബാങ്കിങ് ഇടപാടുകളിലെ തട്ടിപ്പ് വളരെയധികം കുറഞ്ഞിട്ടുമുണ്ട്.ഓരോ ഇടപാട് നടക്കുമ്പോഴും അക്കൗണ്ട് ഉടമയ്ക്ക് എസ്.എം.എസ്. മുന്നറിയിപ്പ് ലഭിക്കുന്നതിനാലാണിത്.

 

ഓൺലൈൻ ഇടപാടുകളിൽ ഒറ്റത്തവണ പാസ് വേഡിനായും (ഒ.ടി.പി.) മൊബൈൽ നമ്പറാണ് ഉപയോഗിക്കുന്നത്. മിസ്ഡ് കോൾ ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയിലും മൊബൈൽ നമ്പർ രജിസ്ട്രേഷൻ ആവശ്യമാണ്.എന്നാൽ ഇവിടെയും തട്ടിപ്പുകാർ അടങ്ങിയിരിക്കുന്നില്ല.പല പല ആപ്പുകൾ വഴി അവർ പൊതുസമൂഹത്തിന് ആപ്പായി മാറുന്നുണ്ട്.


 മറ്റൊരു കാരണം ഉപയോക്താവിന്റെ ശ്രദ്ധ കുറവാണ്.ബാങ്കുകളിലും ആധാർകാർഡിലുമൊക്കെ നൽകിയിരിക്കുന്ന നമ്പർ മാറുകയും(ഉപയോഗിക്കാതിരിക്കുക) പുതിയ നമ്പർ ബാങ്കിലും ആധാർ കാർഡിലും ചേർക്കാതിരിക്കുകയും(Update) ചെയ്യുന്നതോടെ മെസ്സേജുകൾ എല്ലാം പഴയ നമ്പറുകളിലേക്കാകും പോകുക.ഉപയോക്താവ് ഇത് അറിയാതെ പോകുകയും ചെയ്യുന്നു.ഇതേപോലെ മൂന്നു വർഷം വരെ ഉപയോഗിക്കാതിരിക്കുന്ന നമ്പർ സേവനദാതാക്കൾ റദ്ദ് ചെയ്ത് മറ്റൊരാൾക്ക് നൽകുകയും ചെയ്യും.അതോടെ പ്രധാനപ്പെട്ട എല്ലാ മെസ്സേജുകളും അയാൾക്കാവും ലഭ്യമാകുക.ഇതുവഴി നിഷ്പ്രയാസം അയാൾക്ക് തട്ടിപ്പ് നടത്താവുന്നതേയുള്ളൂ.
ഏതാനും മാസങ്ങൾക്ക് മുൻപ് കൊല്ലത്ത് ഉപയോഗിക്കാതിരുന്ന ഫോണ്‍ നമ്ബര്‍ ഉപയോഗിച്ച്‌ നടത്തിയ തട്ടിപ്പില്‍ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 8.16 ലക്ഷം രൂപയാണ് നഷ്ടമായത്.സംഭവത്തിൽ പെരുമ്ബാവൂര്‍ സ്വദേശിയായ യുവാവിനെ കൊല്ലം സിറ്റി സൈബര്‍ പൊലീസ് പിടികൂടിയിരുന്നു.
ഫെഡറല്‍ ബാങ്ക് കൊല്ലം മെയിന്‍ ബ്രാഞ്ചിലെ അക്കൌണ്ടില്‍നിന്നാണ് വീട്ടമ്മയ്ക്ക് 8.16 ലക്ഷം രൂപ നഷ്ടമായത്.ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന പഴയ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.മൂന്നു വര്‍ഷമായി ഉപയോഗിക്കാതിരുന്ന ഫോണ്‍ നമ്ബർ സേവനദാതാക്കള്‍ റദ്ദ് ചെയ്യുകയും പുതിയ കണക്ഷനായി ഇയാൾക്ക് നല്‍കുകയുമായിരുന്നു.ഈ നമ്ബര്‍ കൈവശമുണ്ടായിരുന്ന പ്രതി ബാങ്കില്‍നിന്ന് വന്ന എസ് എം എസ് സന്ദേശങ്ങള്‍ ഉപയോഗിച്ച്‌ ഓണ്‍ലൈനായി പണം തട്ടിയെടുക്കുകയായിരുന്നു.
ഏത് എ.ടി.എമ്മിൽ നിന്നും മൊബൈൽ ഫോൺ നമ്പർ ബാങ്കുമായി ബന്ധിപ്പിക്കാനുള്ള സൗകര്യം ഇന്ന് നിലവിലുണ്ട്.അതിനായി ബാങ്കുകളിൽ തന്നെ പോകണമെന്ന ആവശ്യവുമില്ല.എ.ടി.എമ്മുകളിലെ പ്രധാന ‘മെനു’വിലോ ‘അദർ സർവീസ്’ വിഭാഗത്തിലോ ആയിരിക്കും മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഉണ്ടാകുക.ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെയും ഇതിനുള്ള സൗകര്യം ലഭ്യമാണ്.
മൊബൈൽ നമ്പറോ, ഇ-മെയിൽ ഐഡിയോ മാറ്റിയിട്ടുണ്ടെങ്കിൽ ബാങ്കിൽ ഉടനെതന്നെ ഇവരണ്ടും അപ്ഡേറ്റ് ചെയ്യണം.നിങ്ങളുടെ ഇടപാടുകൾ യഥാസമയം അറിയുന്നതിനും അതോടൊപ്പം അനധികൃത ഇടപാടുകൾ നടന്നാൽ ബാങ്കിന് അറിയിക്കാനും ഇത് സഹായിക്കുംഅതേപോലെ
അക്ഷയ സെന്ററുകൾ വഴിയോ ഓൺലൈൻ സംവിധാനത്തിലൂടെയോ ഇതേപോലെ ആധാർകാർഡിലെ ഫോൺ നമ്പറുകളും അപ്ഡേറ്റ് ചെയ്യാവുന്നതേയുള്ളൂ.
ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്ബറുമായി (mobile number) ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, വിവിധ സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് ഫോണിലൂടെ തന്നെ അറിയാന്‍ സാധിക്കും.അതിനാല്‍ മൊബൈല്‍ നമ്ബര്‍ മാറുമ്ബോള്‍ അത് ആധാറിലും അപ്ഡേറ്റ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഓണ്‍ലൈനായി മൊബൈല്‍ നമ്ബര്‍ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

Signature-ad

ഘട്ടം 1: മൊബൈല്‍ നമ്ബര്‍ മാറ്റാന്‍ യുഐഡിഎഐ വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക (ask.uidai.gov.in)

ഘട്ടം 2: നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫോണ്‍ നമ്ബര്‍ നല്‍കി പ്രസക്തമായ ബോക്‌സുകളില്‍ ക്യാപ്ച ടൈപ്പ് ചെയ്യുക.

ഘട്ടം 3: സെന്‍ഡ് ഒടിപി ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോണ്‍ നമ്ബറിലേക്ക് അയച്ച ഒടിപി നല്‍കുക. തുടര്‍ന്ന് സബ്മിറ്റ് ഒടിപി ആന്‍ഡ് പ്രൊസീഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: അടുത്തതായി ഓണ്‍ലൈന്‍ ആധാര്‍ സര്‍വീസസ് എന്ന മെനുവില്‍ നിന്ന് പേര്, വിലാസം, ലിംഗഭേദം, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്ബര്‍ തുടങ്ങിയ ഓപ്ഷനുകളില്‍ നിങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം തെരഞ്ഞെടുക്കുക. മൊബൈല്‍ നമ്ബര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് മൊബൈല്‍ നമ്ബര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: മൊബൈല്‍ നമ്ബര്‍ നല്‍കി കഴിഞ്ഞാല്‍ ഒരു പുതിയ പേജ് കാണും, അതില്‍ ക്യാപ്ച നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ നമ്ബറിലേക്ക് ഒരു ഒടിപി നല്‍കും. ഒടിപി നല്‍കി സേവ് ആന്‍ഡ് പ്രൊസീഡ് ക്ലിക്ക് ചെയ്യുക.

ഘട്ടം 6: 25 രൂപ ഫീസ് അടയ്ക്കാനും ആവശ്യമായേക്കാവുന്ന ഏതെങ്കിലും അധിക വിവരങ്ങള്‍ നല്‍കാനും അടുത്തുള്ള ആധാര്‍ കേന്ദ്രത്തിലേക്ക് പോകുന്നതിനായി ഓണ്‍ലൈനായി ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

Back to top button
error: