NEWS

ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; വയോധികന് ആറ് വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും

ട്ടാമ്ബി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ വയോധികന് ആറ് വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും.

പോറ്റശ്ശേരി ഇരുപുറത്തു വീട് ശിവരാമനെ (74) ആണ് പട്ടാമ്ബി പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക ഇരക്ക് നല്‍കാനും വിധിയായി.

 

Signature-ad

 

2019ല്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മങ്കര ഇന്‍സ്‌പെക്ടറായിരുന്ന പ്രകാശന്‍, ഡിവൈ.എസ്.പിമാരായ സാജു എബ്രഹാം, ബാബു കെ. തോമസ് എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാര്‍ ഹാജരായി.

Back to top button
error: