Month: April 2026
-
Breaking News
കൊല്ലത്ത് ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ഒരു മണിക്കൂറോളം ആർഎസ്പി- സിപിഎം നേതാക്കളുടെ ചർച്ച !! ബീച്ച് റോഡിലെ ഹോട്ടലിൽ സിപിഎം ജില്ലാ നേതൃത്വത്തിലെ മൂന്നുപേരുമായി ആർഎസ്പി ജില്ലാ സൗത്ത് എൽസി സെക്രട്ടറി ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനിടെ കൊല്ലം യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി- സിപിഎം പ്രാദേശിക നേതാക്കൾ ശ്രമിച്ചുവെന്ന് പരാതി. സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിലെ മൂന്നുപേരുമായി ആർഎസ്പി കൊല്ലം ജില്ലാ സൗത്ത് എൽസി സെക്രട്ടറി ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്ച നടത്തിയെന്നാണ് പരാതി. കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽ വെച്ചാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം നടന്നത് കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗം, നേരത്തെ കൗൺസിലറായിരുന്ന നേതാക്കളടക്കമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ചർച്ചയിൽ പങ്കെടുത്തതെന്നും ദൃശ്യങ്ങളിൽ കാണാം. ആർഎസ്പിയുടെ ഭാഗത്ത് നിന്ന് കൊല്ലം സൗത്ത് ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ഉണ്ടായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയും തെരഞ്ഞെടുപ്പ് കമ്മിറ്റിയും, കെപിസിസിക്കും ആർഎസ്പി സംസ്ഥാന നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും പരാതി നൽകി. അതേസമയം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർഎസ്പി ലോക്കൽ സെക്രട്ടറിയെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല…
Read More » -
Breaking News
സുഹൃത്തുക്കൾക്കൊപ്പം പഠിക്കാനായി വീടെടുത്ത് താമസം!! ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയ 19 കാരന് വലയിൽ കുടുങ്ങി ദാരുണാന്ത്യം, വിവരമറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
തൃശ്ശൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ചെമ്മീൻ വലയിൽ കുടുങ്ങി മരിച്ചു. വെങ്ങാനൂർ സ്വദേശി എം എസ് അച്ചു(19)വാണ് മരിച്ചത്. വല്ലക്കുന്നിലെ ചെമ്മീൻചാലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. പഠിക്കാനായി സുഹൃത്തുക്കൾക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ അച്ചുവും സുഹൃത്തുക്കളും കുളിക്കാനായി പോവുകയായിരുന്നു. ഒപ്പമുള്ളവർക്കും നീന്തൽ വശമില്ലായിരുന്നു. അച്ചു ചെമ്മീൻ വലയിൽ കുടുങ്ങിയതോടെ സുഹൃത്തുക്കൾ നാട്ടുകാരെ വിവരമറിയിച്ചു. അവർ എത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് അച്ചുവിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമലയിൽ പരേതരായ റിട്ട. കെഎസ്ആർടിസി ഡ്രൈവർ മണിയുടെയും സുനിതയുടെയും മകനാണ്.
Read More » -
Breaking News
സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല, ഇപ്പോൾ വൈദ്യുതി പോകുന്നത് ഓവർലോഡ് ആകുമ്പോൾ ട്രിപ്പാകുന്നതാ…വൈദ്യുതി മന്ത്രി
പാലക്കാട്: സംസ്ഥാനത്ത് ഇതുവരെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓവർലോഡ് ആകുമ്പോൾ വൈദ്യുതി തനിയെ നിലയ്ക്കുന്ന (ട്രിപ്പ് ആകുന്ന) സാഹചര്യമാണ് ഇപ്പോഴുള്ളത്, ഇത് ഒരു മിനിറ്റ് നാല് വീട്ടുകാർ വൈദ്യുതി ഉപയോഗം കുറച്ചാൽ പരിഹരിക്കാവുന്ന ഒന്നാണെന്നും മന്ത്രി പറഞ്ഞു. അതുപോലെ അമിത ഉപയോഗം മൂലം ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നതും തടസങ്ങൾക്ക് കാരണമാകുന്നു. ഇത് ഒരു സ്വാഭാവിക നിയന്ത്രണം മാത്രമാണെന്നും മന്ത്രി ഒരു മലയാളം മാധ്യമത്തിനോട് പ്രതികരിച്ചു. അതുപോലെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. പ്രത്യേകിച്ചും വൈകുന്നേരത്തെ സമയങ്ങളിൽ ഹീറ്റർ, വാഷിങ് മെഷീൻ തുടങ്ങിയ വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. കൂടാതെ പ്രതിപക്ഷം ഈ കാര്യത്തിൽ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം കടുത്ത വേനലും മഴക്കുറവും മൂലം വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ എസി എന്നത് ആഡംബരമെന്ന നിലയിൽ നിന്ന് മാറി പല വീടുകളിലും അനിവാര്യതയായി…
Read More » -
Breaking News
വെടിനിര്‍ത്തല്‍ അര്‍ഥശൂന്യമെന്ന് ഹിസ്ബുള്ള; തെക്കന്‍ മേഖലകളില്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇസ്രയേലിന്റെ വ്യാപക ബോംബിംഗ്; ബഫര്‍ സോണില്‍നിന്ന് പിന്‍മാറില്ല; തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും
ബെയ്‌റൂട്ട്/ജെറൂസലേം: ഇസ്രായേലുമായുള്ള യുദ്ധത്തില്‍ യുഎസ് മധ്യസ്ഥതയില്‍ ഏര്‍പ്പെട്ട വെടിനിര്‍ത്തല്‍ അര്‍ത്ഥശൂന്യമെന്നു ഹിസ്ബുള്ള. വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് ഹിസ്ബുള്ളയുടെ പ്രതികരണം. അതിനിടെ, ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും ഹിസ്ബുള്ള ഇസ്രായേലി ഡ്രോണ്‍ വെടിവെച്ചിട്ടതായും ലബനന്‍ അധികൃതര്‍ അറിയിച്ചു. വൈറ്റ് ഹൗസില്‍ ഇസ്രായേല്‍, ലബനന്‍ അംബാസഡര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതായി പ്രഖ്യാപിച്ചത്. ലബനന്‍, ഇസ്രായേല്‍ സര്‍ക്കാരുകള്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച അവസാനിക്കാനിരിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ശത്രുതയില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും, ദക്ഷിണ ലബനനില്‍ ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഇസ്രായേല്‍ പ്രഖ്യാപിച്ച ‘ബഫര്‍ സോണില്‍’ (സുരക്ഷാ മേഖല) സൈന്യത്തെ നിലനിര്‍ത്തിയിട്ടുണ്ട്. ‘കൊലപാതകങ്ങള്‍, ഷെല്ലാക്രമണം, വെടിവയ്പ്പ് എന്നിവയുള്‍പ്പെടെയുള്ള ശത്രുതാപരമായ പ്രവൃത്തികളില്‍ ഇസ്രായേല്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ അര്‍ത്ഥശൂന്യമാണെന്ന് ചൂണ്ടിക്കാണിക്കേണ്ടത് അത്യാവശ്യമാണ്. ദക്ഷിണ മേഖലയിലെ ഗ്രാമങ്ങളും പട്ടണങ്ങളും ഇസ്രായേല്‍ തകര്‍ക്കുകയാണ്’- വെടിനിര്‍ത്തല്‍ നീട്ടിയതിനോട്…
Read More » -
Breaking News
എന്നു ബീബിക്ക് കൈ കൊടുത്തോ അന്നു തുടങ്ങി അമേരിക്കയുടെ പോക്കറ്റ് കീറാൻ!! ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ക്കായി അമേരിക്ക ഇതുവരെ തീർത്തുകളഞ്ഞത് ഏകദേശം 3.29 ലക്ഷം കോടി, പ്രതിദിനം ഏകദേശം 9,425 കോടി രൂപ…ചർച്ചയുടെ പേരിൽ വെള്ളംകുടിപ്പിച്ച് ഇറാൻ
ഫെബ്രുവരി 11-ന് നെതന്യാഹു വൈറ്റ് ഹൗസ് സന്ദർശിച്ചതോടെയാണ് ഇറാൻ- യുഎസ്- ഇസ്രയേൽ യുദ്ധത്തിന് തുടക്കമെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുടെ വെളിപ്പെടുത്തൽ ശരിയെങ്കിൽ അന്നു തുടങ്ങി അമേരിക്കയുടെ കഷ്ടകാലം എന്നു വേണമെങ്കിൽ പറയാം. എന്തും തന്റെ കൈപ്പിടിയിലൊതുങ്ങും, ആരേയും ഭീഷണിപ്പെടുത്തി കാര്യം നേടാമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അമിത ആത്മവിശ്വാസത്തിന്റെയും അഹങ്കാരത്തിന്റെയും പത്തിക്കാണ് ശരിക്കും ഇറാൻ ആദ്യംതന്നെ അടി കൊടുത്തത്. പലരും ഇറങ്ങിപ്പുറപ്പെടല്ലെന്നു ആവർത്തിച്ചു പറഞ്ഞിട്ടും ഇറാന്റെ നേതൃത്വത്തെ ദുർബലപ്പെടുത്താൻ ഒരു സാഹചര്യം നോക്കിയിരുന്ന ട്രംപിന്, നെതന്യാഹുവിന്റെ പദ്ധതി തുറന്നു കിട്ടിയ വഴിയായിരുന്നു. പിന്നീട് ഒടുവിൽ രണ്ടാഴ്ചയ്ക്കുള്ളിൽ, തന്റെ സംഘത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും ട്രംപ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന് വിളിക്കപ്പെട്ട പദ്ധതി അംഗീകരിക്കുകയായിരുന്നു. എന്നാൽ അഫ്ഗാനിസ്ഥാനും ഇറാഖിനും ശേഷം അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ മാറുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുപ്പത്തിയൊൻപത് ദിവസത്തെ പോരാട്ടം അമേരിക്കയുടെ ആയുധപ്പുരകളെ ശൂന്യമാക്കിയെന്ന…
Read More » -
Breaking News
ആർ.ശ്രീലേഖയ്ക്കെതിരെ കേസ്; ‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ പ്രത്യേക റിപ്പോർട്ട്; ഡെപൂട്ടി മേയർ ആശ നാഥനെയും പ്രതിചേർത്തു
തിരുവനന്തപുരം: വിവാദമായ ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതി ചേർത്തു. സംഘർഷം നടന്ന സമരം ഉദ്‌ഘാനം ചെയ്ത ശ്രീലേഖയെ പ്രതി നേരത്തെ ചേർത്തിരുന്നില്ല. ‘‘പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ’’ പോലീസിനെതിരേ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെ ശ്രീലേഖയെ കേസില്‍ പ്രതി ചേർത്ത് പൊലീസ് പ്രത്യേക റിപ്പോർട്ട് നൽകി. ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ വി കെ പ്രശാന്ത് എംഎല്‍എ കമ്മീഷണർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ശ്രീലേഖക്കൊപ്പം ഡെപൂട്ടി മേയർ ആശ നാഥനെയും പ്രതിചേർത്തിട്ടുണ്ട്. പൊലീസ് അവരുടെ ജോലി ചെയ്യട്ടെ എന്നായിരുന്നു ആർ ശ്രീലേഖയുടെ പ്രതികരണം. അതേസമയം, സിറ്റി കമ്മീഷണർക്കെതിരെ വിമര്‍ശനവുമായി വി കെ പ്രശാന്ത് വീണ്ടും രംഗത്തെത്തി. കമ്മീഷണർക്കെതിരെ അന്വേഷണം വേണമെന്ന് വി കെ പ്രശാന്ത് ആവശ്യപ്പെട്ടു. വിരമിച്ച ഉദ്യോഗസ്ഥരുടെ തിട്ടൂരം വാങ്ങി ഭരിക്കേണ്ടവരല്ല സേനയിൽ ഉണ്ടാകേണ്ടതെന്നും പൊലീസ് സേനയുടെ മനോവീര്യം കെടുത്തുന്ന നടപടിയാണ് കമ്മീഷണറുടെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വട്ടിയൂർകാവിലെ…
Read More » -
Breaking News
ബൗണ്ടറിയില്ലാതെ 18 പന്തുകള്‍! ഗുജറാത്തിന്റെ വിധിയെഴുതിയത് ആ മൂന്നോവര്‍
മനസുവച്ചാല്‍ ജയിക്കാമായിരുന്ന കളിയാണ് ഗുജറാത്ത് ടൈറ്റന്‍സ് കളഞ്ഞുകുളിച്ചത്. ഡെത്തോവറുകളില്‍ പിഴച്ചതോടെ സായ് സുദര്‍ശന്റെ സെഞ്ചറിയും പാഴായി. സ്വപ്നസമാനമായിരുന്നു ഗുജറാത്തിന് സായിയും ഗില്ലും ചേര്‍ന്ന് നല്‍കിയ തുടക്കം. 128 റണ്‍സാണ് ഓപ്പണിങ് പാര്‍ട്നര്‍ഷിപ്പില്‍ പിറന്നത്. ജോസ് ബട്ലറും വാഷിങ്ടണ്‍ സുന്ദറും ജേസണ്‍ ഹോള്‍ഡറും തുടങ്ങി എണ്ണം പറഞ്ഞ താരങ്ങള്‍ ഇറങ്ങാനുള്ളപ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ 230 കടക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ ഡെത്തോവറില്‍ സുയാഷും ഭുവനേശ്വര്‍ കുമാറും ഹേസല്‍വുഡും പിടിമുറുക്കിയതോടെ ഗുജറാത്തിന് താളം തെറ്റി. 17–ാം ഓവറില്‍ സുയാഷ് നല്‍കിയത് ആകെ നാല് റണ്‍സ്. ബട്ലര്ക്കും സുന്ദറിനും അനങ്ങാന്‍ പറ്റിയില്ല. 18–ാം ഓവറില്‍ ഭുവനേശ്വര്‍ കുമാറും പിശുക്ക് തുടര്‍ന്നു. അഞ്ച് റണ്‍സും ബട്ലറുടെ വിക്കറ്റും. 19–ാം ഓവറില്‍ ഹേസല്‍വുഡ് ആകെ എട്ടുറണ്‍സാണ് വിട്ടുനല്‍കിയത്. തകര്‍ത്തടിക്കേണ്ട അവസാന ഓവറുകളില്‍ ഗുജറാത്ത് കളി മറന്നതോടെ സ്കോര്‍ 205ല്‍ ഒതുങ്ങി. ഡെത്തോവറുകളില്‍ ബൗണ്ടറി കണ്ടെത്താന്‍ കഴിയാതിരുന്നതാണ് തോല്‍വിക്ക് കാരണമായതെന്ന് പോസ്റ്റ് മാച്ചില്‍ ഗില്ലും സമ്മതിച്ചു.’ആ മൂന്നോവറുകള്‍ ഞങ്ങള്‍ക്ക് നിര്‍ണായകമായിരുന്നു’–…
Read More » -
Breaking News
‘അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ?‘ ശിവൻകുട്ടിയുടെ പഴയ ‘പവർകട്ട്‘ പോസ്റ്റ് പൊക്കിയെടുത്ത് വി.ടി ബൽറാം
പാലക്കാട്: സംസ്ഥാനത്തെ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവും തൃത്താലയിലെ സ്ഥാനാർഥിയുമായ വി.ടി. ബൽറാം. ‘ഒരു ചോദ്യം.. ഈ പവർകട്ട് എന്ന് കേട്ടിട്ട് എത്ര കാലമായി???’ എന്ന ശിവൻകുട്ടിയുടെ 2024 ഏപ്രിൽ അഞ്ചാം തീയതിയിലെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളേ? എന്നാണ് ബൽറാമിന്റെ ചോദ്യം. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മീതേ എത്തിയതോടെയാണ് സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി തുടങ്ങിയിട്ടുള്ളത്. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. ഒരാഴ്ച മുന്നേ തന്നെ മലബാർ മേഖലയിലെ ചിലഭാഗങ്ങളിൽ ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിരുന്നു. പിന്നാലെ കൊച്ചി, തിരുവിതാംകൂർ മേഖലയിലും 10-15 മിനിറ്റ് വൈദ്യുതനിയന്ത്രണം ആരംഭിച്ചു. എന്നാൽ, ലോഡ് ഷെഡ്ഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണ് എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.‘
Read More » -
Breaking News
‘അമേരിക്കയോട് നേരിട്ടുള്ള ചർച്ചയ്ക്കില്ല; പറയാനുള്ളത് പാക്കിസ്ഥാൻ മുഖേന അറിയിക്കും‘- നിലപാടിലുറച്ച് ഇറാൻ
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ വീണ്ടും സജീവമാകുന്നതിനിടെ, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടെ നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്ന നിലപാട് ഇറാൻ വീണ്ടും വ്യക്തമാക്കി. അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടക്കുന്നു എന്ന റിപ്പോർട്ടുകൾ അവർ നിഷേധിക്കുകയും ചെയ്തു. പകരം, തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും പാകിസ്താൻ അധികൃതർക്ക് കൈമാറി, അവരുടെ വഴി അമേരിക്കയിലേക്ക് സന്ദേശം എത്തിക്കുന്ന രീതിയിലാണ് നീക്കം. ആണവ പദ്ധതി, എണ്ണവിതരണം എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്ക കടുത്ത നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും, സമാധാന കരാറിന് സാധ്യതയുണ്ടെന്ന സൂചന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നൽകി. ഇതോടൊപ്പം, പശ്ചിമേഷ്യൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അമേരിക്കൻ പ്രതിനിധിയും മുതിർന്ന ഉപദേശകനും ചർച്ചകൾക്കായി പാകിസ്താനിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡൻറും ഇറാന്റെ പാർലമെൻറ് അധ്യക്ഷനും പങ്കെടുക്കുന്നില്ലെന്നതാണ് ശ്രദ്ധേയമാണ്. എന്നാൽ, പാകിസ്താൻ ഒരുക്കുന്ന സൗകര്യങ്ങളിലൂടെ നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്ന വിവരം വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ കൈവശമുള്ള…
Read More » -
Breaking News
‘കരണത്തടിയിലൂടെ ഹര്‍ഭജന്‍ സിംഗ് ഒരു കോടിയുണ്ടാക്കി’; വമ്പന്‍ ആരോപണവുമായി ശ്രീശാന്ത്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിംഗും എസ്. ശ്രീശാന്തും തമ്മിലുള്ള ബന്ധം അനുദിനം മോശമായ നിലയിലേക്കു പോകുന്നെന്നു വ്യക്തമാക്കുന്ന അഭിമുഖം പുറത്ത്. താരങ്ങള്‍ ഇപ്പോള്‍ സംസാരിക്കാറില്ല. കായിക ലോകത്തെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നു. പഴയ മുറിവുകള്‍ ഉണക്കിയതായി തോന്നിയിരുന്നുവെങ്കിലും, 2008-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണിലെ കുപ്രസിദ്ധമായ ‘സ്ലാപ്ഗേറ്റ്’ (കരണത്തടിച്ച സംഭവം) വീണ്ടും ഒരു തര്‍ക്കവിഷയമായി മാറിയിരിക്കുന്നു. ഐപിഎല്‍ സ്ലാപ്ഗേറ്റിനെ ആസ്പദമാക്കി ഒരു പരസ്യം ചിത്രീകരിച്ചതിലൂടെ ഹര്‍ഭജന്‍ ഏകദേശം ഒരു കോടി രൂപ സമ്പാദിച്ചെന്നാണ് ശ്രീശാന്തിന്റെ അവകാശവാദം. ഈ പരസ്യം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കിടാന്‍ ഹര്‍ഭജന്‍ ആവശ്യപ്പെട്ടതായും മുന്‍ പേസര്‍ ആരോപിച്ചു – ഈ അഭ്യര്‍ത്ഥന അദ്ദേഹം പാടെ നിരസിച്ചു. ‘ഞാന്‍ ഒരിക്കലും ഒരു അഭിമുഖത്തിലും ഭാജിയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഇത് ആദ്യമായിരിക്കും,’ ശ്രീശാന്ത് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ‘അടുത്ത കാലം വരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല, പക്ഷേ അദ്ദേഹം അതിനെക്കുറിച്ച് വീണ്ടും ഒരു പരസ്യം ചെയ്തു.…
Read More »