Month: April 2026
-
Breaking News
ഒടുവിൽ മന്ത്രിയുടെ മൊഴി- പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായത് ‘; ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗൺമാന്റെ പരാതി പൊളിഞ്ഞു
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതി ഇതോടെ പൊളിഞ്ഞു. കേസില്‍ കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. വലിയ കോലിളക്കം സൃഷ്ടിച്ച കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മൊഴി നല്‍കാതിരുന്ന മന്ത്രി രണ്ടുദിവസം മുമ്പാണ് വിശദമായ മൊഴി നല്‍കിയത്. അന്ന് കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വര്‍ധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നില്‍ക്കണ്ടത് ഉന്തും തള്ളും ബഹളവുമാണ്. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിഷേധ വാര്‍ത്ത തീ പോലെ പടര്‍ന്നു. മുഖ്യമന്ത്രി ഉള്‍പ്പടെ ആശുപത്രിയിലെത്തി. റോഡുനീളെ പ്രതിഷേധം ഉയര്‍ന്നു. രാത്രി…
Read More » -
Breaking News
മുനി നാരായണ പ്രസാദ് അന്തരിച്ചു; നിത്യചൈതന്യ യതിയുടെ ശിഷ്യന്‍; ലോകമത സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍
ഋഷിവര്യനും നാരായണ ഗുരുകുല അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് അന്തരിച്ചു. 87 വയസായിരുന്നു. പുലർച്ചെ 3.55ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു അന്ത്യം. 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച, മുനി നാരായണ പ്രസാദിന് സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്നു. അധ്യാപകനായിരുന്ന മാധവന്റെയും നാരായണിയുടേയും മകനായി 1938 ഡിസംബർ എട്ടിനാണ് പ്രസാദ് എന്ന മുനിനാരായണപ്രസാദ് തിരുവനന്തപുരം ജില്ലയിലെ നാഗരൂരിൽ ജനിച്ചത്. എൻജിനീയറിങ് വിദ്യാഭ്യാസത്തെത്തുടർന്ന് പൊതുമരാമത്തു വകുപ്പില്‍ ജോലിയിൽ പ്രവേശിച്ചു. 1958ൽ വർക്കല നാരായണ ഗുരുകുലത്തിൽ അന്തേവാസിയായിച്ചേരുകയും 1967ൽ നടരാജഗുരുവിൽ നിന്നും ബ്രഹ്മചാരീദീക്ഷ സ്വീകരിക്കുകയും ചെയ്തു. 1968ൽ ഉദ്യോഗം രാജിവെച്ച് ധർമ്മ പ്രചാരകനായിത്തീർന്നു. 1985ൽ നിത്യചൈതന്യയതിയിൽ നിന്ന് സന്ന്യാസദീക്ഷ ലഭിച്ചു. 1973–1989 കാലഘട്ടത്തിൽ ഗുരുകുലം മാസികയുടെ പത്രാധിപരായിരുന്നു.1976-ൽ ശാസ്താംകോട്ടയിൽ നടന്ന ലോകമതസമ്മേളനത്തിന്റെ മുഖ്യസംഘാടകൻ. 1987 മാർച്ചിൽ മോസ്കോ ലോക മത വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു.1989–91 കാലയളവിൽ ഫിജിയിലെ നാരായണഗുരുകുലം അധിപനായിരുന്നു.1999–ൽ നിത്യചൈതന്യയതി സമാധിയായതോടെ നാരായണഗുരുകുല…
Read More » -
Breaking News
ലൈബ്രറി ഡിജിറ്റൈസേഷൻ തിരിമറി ആരോപണ വിധേയനായ പ്രൊഫസറെ തരംതരംതാഴ്ത്തി!! ഇടതുപക്ഷ അനുഭാവിയായിരുന്ന ഡീൻ ഡോ. വിനു തോമസിനെതിരെ നടപടിയെടുത്ത വിഎസിന്റെ മകനെ ഐഎച്ച്ആർഡിയിൽനിന്നു പുറത്താക്കണം- സമരവുമായി സിപിഎം അനുകൂല സംഘടന
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകൻ വിഎ അരുൺകുമാറിനെ ഐഎച്ച്ആർഡിയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് സിപിഎം അനുകൂല സംഘടനകൾ സമരവുമായി രംഗത്ത്. ഇടതുപക്ഷ അനുഭാവിയായ പ്രൊഫസറെ, ഡയറക്ടറുടെ ചുമതല വഹിക്കുന്ന അരുൺകുമാർ ഇല്ലാത്ത അധികാരം ഉപയോഗിച്ച് സർവീസിൽ തരംതാഴ്ത്തിയെന്നാണ് ഇവർ ആരോപിക്കുന്നത്. ഐഎച്ച്ആർഡിയിൽനിന്നു ഡെപ്യൂട്ടേഷനിൽ സാങ്കേതിക സർവകലാശാലയിൽ (കെടിയു) ഡീനായ ഡോ. വിനു തോമസിനെ പുറത്താക്കാനുള്ള ഗൂഢാലോചനയിൽ അരുൺകുമാർ പങ്കാളിയായെന്നാരോപിച്ച് ഐഎച്ച്ആർഡി എംപ്ലോയീസ് യൂണിയൻ പ്രതിഷേധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു പ്രസിഡന്റായിട്ടുള്ളതാണ് സമരം നടത്തുന്ന സംഘടന. അതേസമയം തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജ് മുൻ പ്രിൻസിപ്പലാണ് തരംതാഴ്ത്തപ്പെട്ട ഡോ. വിനു തോമസ്. കോളേജിലെ ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ തിരിമറിനടന്നതായി ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തരംതാഴ്ത്തിയതെന്നാണ് ഐഎച്ച്ആർഡി അധികൃതർ നൽകുന്ന വിശദീകരണം. തരംതാഴ്ത്തപ്പെട്ടതോടെ ഡീൻ പദവിയും അനിശ്ചിതത്വത്തിലായി. തരംതാഴ്ത്തൽ റദ്ദാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയെങ്കിലും ഐഎച്ച്ആർഡി നടപടിയെടുത്തിട്ടില്ല. ഉന്നതവിദ്യാഭ്യാസം കാവിവത്കരിക്കുന്നതിനെതിരേ പോരാടുന്നതിൽ മുന്നിൽനിന്നയാളാണ് വിനു തോമസെന്നും സംഘപരിവാറിന്റെ കണ്ണിലെ…
Read More » -
Breaking News
ലഹരിക്കടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി, കൊലയ്ക്കു പിന്നിൽ ലഹരി വാങ്ങാൻ പണം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം
പേരാവൂർ (കണ്ണൂർ): കൊളക്കാട് അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മകൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50) യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയത്. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു ദാരുണ സംഭവം. പണത്തെ ചൊല്ലി ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി ആക്രമിച്ചത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നു. കൊലപാതകം നടക്കുന്ന സമയത്ത് ഗീതമ്മയുടെ ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്കുശേഷം കുറച്ചുനേരം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്‌ലറിങ് ഷോപ്പും നടത്തിയിരുന്നു. ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്ക്ക് ഒരു മകൾകൂടിയുണ്ട്. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ…
Read More » -
Breaking News
‘ക്യാപ്റ്റന്‍സിയില്‍ തോല്‍വി, പന്തെറിയാന്‍ പേടി, ബാറ്റില്‍ പന്ത് മുട്ടിക്കാന്‍ പോലും കഴിയുന്നില്ല’; നിരന്തര പരാജയങ്ങള്‍ക്ക് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയെ നിര്‍ത്തിപ്പൊരിച്ച് മുതിര്‍ന്ന താരങ്ങള്‍; കടുത്ത പ്രതിസന്ധിയില്‍ മുംബൈ ടീം
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് വളരെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സീസണിലെ തങ്ങളുടെ ആദ്യ ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ടീം പരാജയപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും തങ്ങളുടെ പോരാട്ടം ആരംഭിച്ചത് എങ്കിലും, ആ വിജയത്തിന് ശേഷം ടീം പാളം തെറ്റി. പിന്നീട് തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ മുംബൈ പരാജയപ്പെട്ടു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 99 റണ്‍സിന്റെ വലിയ വിജയം നേടിയതോടെ മുംബൈ താളം വീണ്ടെടുക്കുകയാണെന്ന് തോന്നിച്ചെങ്കിലും, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഏറ്റ 103 റണ്‍സിന്റെ കനത്ത തോല്‍വി ടീമിനെ വീണ്ടും വലിയ പ്രതിസന്ധിയിലാക്കി. സിഎസ്‌കെയ്ക്കെതിരായ മത്സരത്തില്‍ ഹാര്‍ദിക് രണ്ട് ഓവറില്‍ 38 റണ്‍സാണ് വഴങ്ങിയത്. ഇതിന്റെ ഫലമായി സ്ലോഗ് ഓവറുകളില്‍ അദ്ദേഹം പന്തെറിഞ്ഞില്ല, പകരം 21 കാരനായ യുവതാരം കൃഷ് ഭഗതിനെയാണ് ആ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. കൃഷ് തന്റെ രണ്ട് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തു, ഇത് ഹാര്‍ദിക്കിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരാന്‍…
Read More » -
Breaking News
ഐപിഎല്‍ 2026 ട്രെന്‍ഡുകള്‍: സ്‌കോറിംഗിനു ശരവേഗം; മിന്നല്‍ സെഞ്ചുറികള്‍; മങ്ങി സ്പിന്നര്‍മാര്‍; മിന്നിത്തിളങ്ങി അണ്‍ക്യാപ്പ്ഡ് പേസര്‍മാര്‍; ബാറ്റിംഗില്‍ ടീമുകളുടെ സമീപനത്തില്‍ നാടകീയ മാറ്റങ്ങള്‍
34 മത്സരങ്ങള്‍ക്ക് ശേഷം 9.68 എന്ന മൊത്തത്തിലുള്ള സ്‌കോറിംഗ് റേറ്റുമായി ചരിത്രത്തിലെ ഏറ്റവും സ്‌ഫോടനാത്മകമായ പതിപ്പായി മാറുകയാണ് ഐപിഎല്ലിലെ ഈ സീസണ്‍. ഈ ഘട്ടത്തില്‍ ഏതൊരു സീസണിലും രേഖപ്പെടുത്തിയ ഏറ്റവും മികച്ച നിരക്കാണിത്. 200-ന് മുകളിലുള്ള ടോട്ടലുകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായി മാറിയിരിക്കുന്നു. ഇതിനകം തന്നെ 27 തവണ 200 മുകളില്‍ സ്‌കോറുകള്‍ പിറന്നുകഴിഞ്ഞു. 40 മത്സരങ്ങള്‍ കൂടി ബാക്കി നില്‍ക്കെ ഒരു ഐപിഎല്‍ സീസണിലെ നാലാമത്തെ ഉയര്‍ന്ന കണക്കാണിത്. ഒരു സീസണില്‍ 200-ന് മുകളിലുള്ള ലക്ഷ്യങ്ങള്‍ ഏറ്റവും കൂടുതല്‍ തവണ പിന്തുടര്‍ന്ന് ജയിച്ചതിന്റെ റെക്കോര്‍ഡ് ഒമ്പതാണ്; ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഐപിഎല്‍ 2026-ന് ഇനി നാല് വിജയങ്ങള്‍ കൂടി മതി. ആകാശം തൊടുന്ന സ്‌കോറിംഗ് റേറ്റുകള്‍ ബാറ്റിംഗില്‍ ടീമുകളുടെ സമീപനത്തില്‍ നാടകീയമായ മാറ്റം വന്നിട്ടുണ്ട്. തങ്ങളുടെ വിഭവങ്ങള്‍ പിന്നീട് ഉപയോഗിക്കാനായി കരുതിവെക്കുന്നതിന് പകരം തുടക്കം മുതലേ സ്‌ഫോടനാത്മകമായി ബാറ്റ് ചെയ്യാനാണ് ടീമുകള്‍ നിരന്തരം ശ്രമിക്കുന്നത്. മുന്‍നിര ബാറ്റര്‍മാരുടെ ഈ സീസണിലെ സംയുക്ത…
Read More » -
Breaking News
മുംബൈയ്‌ക്കെതിരേ ഹൊസൈന്‍ പുറത്തെടുത്തത് ‘ജഡേജ’ മാജിക്? സ്പിന്നിനൊപ്പം കിടിലന്‍ സ്പീഡ്; ആ നാലു വിക്കറ്റുകളും മാസ്റ്റര്‍ സ്‌ട്രോക്ക്; പവര്‍പ്ലേയില്‍ ചെന്നൈയുടെ തുരുപ്പു ചീട്ടാകാന്‍ വെസ്റ്റ് ഇന്‍ഡീസ് താരം
അന്ന് രാത്രി നാലു വിക്കറ്റുകളുമായാണ് അദ്ദേഹം കളി അവസാനിപ്പിച്ചത്. എങ്കിലും നമുക്ക് തുടക്കത്തില്‍ നിന്ന് തന്നെ തുടങ്ങാം- തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തുന്നതിന് മുന്‍പ് അഖീല്‍ ഹൊസൈന്‍ എറിഞ്ഞ ആ അഞ്ച് പന്തുകളില്‍ നിന്ന്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സി.എസ്.കെ.) 207 റണ്‍സ് അടിച്ചുകൂട്ടിയ അതേ പിച്ചില്‍, കയ്യില്‍ പുതിയ പന്തുമായി ക്വിന്റണ്‍ ഡി കോക്കിനെപ്പോലൊരു വെടിക്കെട്ട് ഇടംകൈയ്യന്‍ ഓപ്പണറെ നേരിടുകയായിരുന്നു ഈ ഇടംകൈയ്യന്‍ ഫിംഗര്‍ സ്പിന്നര്‍. സമാനമായ ഒരു ‘മാച്ച്-അപ്പ്’ (എതിരാളിയുടെ ശൈലിക്ക് അനുയോജ്യമായ ബൗളറെ തിരഞ്ഞെടുക്കല്‍) കാരണത്താല്‍ കഴിഞ്ഞ മത്സരത്തില്‍ സിഎസ്‌കെ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ (എസ്ആര്‍എച്ച്) ലോകോത്തര ഇടംകൈയ്യന്‍ ഓപ്പണിംഗ് ജോഡിയെ നേരിടാന്‍ ഓഫ്സ്പിന്‍ എറിയാന്‍ കഴിയുന്ന മാത്യു ഷോര്‍ട്ടിനെയാണ് അന്ന് സിഎസ്‌കെ പരിഗണിച്ചത്. ഇപ്പോള്‍ ഹൊസൈന്‍ സിഎസ്‌കെ നിരയില്‍ തിരിച്ചെത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലും വെസ്റ്റ് ഇന്‍ഡീസിനു വേണ്ടിയും അദ്ദേഹം ചെയ്യുന്ന അതേ ജോലി തന്നെ ഇവിടെയും ചെയ്യുന്നു: പവര്‍പ്ലേയില്‍ പന്തെറിയുക. തന്റെ ‘സീം-അപ്പ്…
Read More » -
Breaking News
ബംഗാള്‍ തീരും മുന്‍പേ പഞ്ചാബില്‍ തുടക്കമിട്ട് ബിജെപി; മുഖമാകാന്‍ രാഘവ് ചദ്ദയും ഹര്‍ഭജന്‍ സിംഗും; തെരഞ്ഞെടുപ്പിന് 10 മാസം മാത്രം ബാക്കി; വിശ്രമിക്കാതെ നേതാക്കള്‍; കിഴക്കും പടിഞ്ഞാറും ഒരേ സമയം ചാണക്യ തന്ത്രങ്ങള്‍
ബീഹാറിലെ ആഘോഷങ്ങള്‍ക്കിടയില്‍, ഗംഗാ നദി ബീഹാറില്‍ നിന്ന് ബംഗാളിലേക്ക് ഒഴുകുന്നു എന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. അടുത്ത തെരഞ്ഞെടുപ്പു യുദ്ധത്തെ സൂചിപ്പിക്കുന്നതായിരുന്നു ഇതെങ്കില്‍ ബംഗാള്‍ തീരുന്നതിന് മുന്‍പേ പഞ്ചാബില്‍ തുടക്കമായിരിക്കുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ജൈത്രയാത്ര എല്ലായ്പ്പോഴും സജ്ജമാണ്. 2027 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന, ബിജെപി ഇതര സംസ്ഥാനമായ പഞ്ചാബാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. ഒരു പന്ത് ഉരുണ്ടുതന്നെ ഇരിക്കാനുള്ള ഏറ്റവും നല്ല വഴി അത് ഒരിക്കലും നിശ്ചലമാകാന്‍ അനുവദിക്കരുത് എന്നതാണ്. ആ വേഗതയെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് അത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇത് പ്രായോഗികമായ ഭൗതികശാസ്ത്രമാണ്. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇതുവരെ കഴിഞ്ഞിട്ടില്ല, എന്നാല്‍ പഞ്ചാബിനായുള്ള പോരാട്ടം ആരംഭിച്ചുകഴിഞ്ഞു. രാഘവ് ചദ്ദയും പഞ്ചാബില്‍ നിന്നുള്ള മറ്റ് അഞ്ച് എംപിമാരും ബിജെപിയില്‍ ചേര്‍ന്നത് അത് സൂചിപ്പിക്കുന്നു. ‘ഗംഗാ നദി ബീഹാര്‍ വഴി ബംഗാളിലേക്ക് ഒഴുകുന്നു. ബീഹാറിലെ വിജയം ആ നദിയെപ്പോലെ ബംഗാളിലെ ഞങ്ങളുടെ വിജയത്തിന് വഴിയൊരുക്കിയിരിക്കുന്നു’- 2025 നവംബര്‍ 14-ന് ബീഹാര്‍…
Read More » -
Breaking News
ഇന്ത്യയില്‍ ഇസ്രയേല്‍ ‘ഓപ്പറേഷന്‍’; 200 പേരെ ടെല്‍ അവീവില്‍ എത്തിച്ചു; താമസിപ്പിക്കുക വടക്കന്‍ ഇസ്രയേലില്‍; അതിര്‍ത്തികള്‍ പുകയുമ്പോഴും കുടിയേറ്റ പദ്ധതികള്‍ വിടാതെ ജൂതര്‍
അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നടക്കുമ്പോഴും ഇന്ത്യയില്‍ ഓപ്പറേഷന്‍ വിങ് ഓഫ് ഡോണ്‍ നടത്തി ഇസ്രയേല്‍. ബ്നെയി മെനാഷെ വിഭാഗത്തിലുള്ള 5000 ത്തോളം പേരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ടെല്‍അവീവിലേക്ക് എത്തിക്കുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. ഇസ്രയേലിലെ പത്ത് നഷ്ടപ്പെട്ട ഗോത്രങ്ങളിൽ ഒന്നായ ‘മനാഷെ’ ഗോത്രത്തിന്റെ പിൻഗാമികളാണ് ബ്നെയി മെനാഷെ വിഭാഗം എന്നാണ് കരുതുന്നത്. ആദ്യ ബാച്ചിലെ 250 പേരെ വ്യാഴാഴ്ച ഡല്‍ഹി വഴി ടെല്‍ അവീവിലെത്തിച്ചു. ബ്നെയി മെനാഷെ വിഭാഗക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ക്ക് കഴിഞ്ഞ വര്‍ഷം ബെന്യമിന്‍ നെതന്യാഹു സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം 1200 പേർക്ക് കുടിയേറാൻ അനുവദിക്കുന്ന പദ്ധതിയുടെ തുടക്കമാണിതെന്നാണ് ഇസ്രയേൽ കുടിയേറ്റ മന്ത്രി ഒഫിർ സോഫർ പറഞ്ഞു. ബൈബിൾ അനുസരിച്ച് പുരാതന ഇസ്രായേൽ ജനത 12 ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. പത്ത് ഗോത്രങ്ങൾക്ക് യാക്കോബിന്റെ പുത്രന്മാരുടെ പേരുകളും, രണ്ട് ഗോത്രങ്ങൾക്ക് അദ്ദേഹത്തിന്റെ പേരക്കുട്ടികളായ എഫ്രയീമിന്റെയും മനശ്ശെയുടെയും പേരുകളും ലഭിച്ചു. മെനാഷെയുടെ പിൻഗാമികളാണ് എന്നാണ് ബ്നെയ് മെനാഷെ സമൂഹം അവകാശപ്പെടുന്നത്. ബിസി…
Read More »
