Month: April 2026

  • Breaking News

    എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം!! പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു, തീ പടർന്നത് മാലിന്യക്കൂമ്പാരത്തിൽ നിന്ന്

    കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം. സമീപത്തെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് തീപടർന്നതെന്നാണ് സൂചന. രണ്ട് യൂണിറ്റ് അഗ്നിശമനസേനകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ഇതിന്റെ ഭാ​ഗമായി പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ആശങ്കപ്പെടാനില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

    Read More »
  • Breaking News

    ഇറാൻ- അമേരിക്ക യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടക്കേണ്ടത് യുഎസ് മുന്നോട്ട് വെക്കുന്ന നിബന്ധനകൾക്ക് അനുസൃതമായിരിക്കരുത്, പകരം ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾക്കനുസരിച്ചായിരിക്കണം- പാക്കിസ്ഥാനെ കണ്ട് നിലപാട് വ്യക്തമാക്കി ഇറാൻ

    ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി തങ്ങളുടെ നിലപാടുകൾ മധ്യസ്ഥരായ പാക്കിസ്ഥാനെ അറിയിച്ച് ഇറാൻ പ്രതിനിധി സംഘം. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും കണ്ട് തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു. അതിൽ യുഎസ്- ഇറാൻ യുദ്ധം അവസാനിക്കേണ്ടത് യുഎസ് മുന്നോട്ട് വെക്കുന്ന നിബന്ധകൾക്ക് അനുസൃതമായിരിക്കരുതെന്നും തങ്ങളുടെ നിബന്ധനകളാണ് പരിഗണിക്കേണ്ടതെന്നും അറിയിച്ചതായാണ് വിവരം. മാത്രമല്ല യുദ്ധ ചർച്ചകൾക്ക് പുറമെ പാക്കിസ്ഥാനുമായുള്ള ബന്ധത്തേയും പ്രാദേശിക പ്രശ്‌നങ്ങളെയും കുറിച്ചും ഇരുരാജ്യങ്ങളും ചർച്ച നടത്തിയെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ അവരുടെ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇസ്ഹാഖ് ദറും പങ്കെടുത്തിരുന്നു. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്രത്തെക്കുറിച്ചും പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ അറിയിച്ചു. അതേസമയം ഇന്നലെയാണ് ഇറാൻ പ്രതിനിധി സംഘം പാക്കിസ്ഥാനിലെത്തിയത്. യുഎസുമായി നേരിട്ടുള്ള ചർച്ച സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും യുഎസ്…

    Read More »
  • Breaking News

    ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടുത്ത നിയന്ത്രണവുമായി കേന്ദ്ര സർക്കാർ; പൈസ വച്ചുള്ള ​ഗെയിം ഇനി വേണ്ട; പുതിയ നിയമം മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

    ന്യൂഡൽഹി: രാജ്യത്തെ ഓൺലൈൻ ഗെയിമിംഗ് രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമങ്ങൾ മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. പണം വെച്ച് കളിക്കുന്ന ഓൺലൈൻ കളികൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തുന്നതിനോടൊപ്പം, പണമിടപാട് ഇല്ലാത്ത വിനോദ കളികൾക്കും ഇ-കായിക മത്സരങ്ങൾക്കും കൂടുതൽ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. രണ്ടായിരത്തി ഇരുപത്തിയഞ്ച് ഓഗസ്റ്റിൽ പാർലമെന്റ് പാസാക്കിയ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ. ഗെയിമിംഗ് രംഗത്തെ അനിയന്ത്രിതാവസ്ഥ കുറച്ച് ഉപഭോക്താക്കളെ സംരക്ഷിക്കുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. പണം നിക്ഷേപിച്ച് കളിക്കുന്ന എല്ലാ തരത്തിലുള്ള ഓൺലൈൻ കളികൾക്കും രാജ്യത്തുടനീളം വിലക്ക് ബാധകമാകും. എന്നാൽ പണമില്ലാതെ വിനോദത്തിനായി കളിക്കുന്ന ഗെയിമുകളും ഇ-കായിക മത്സരങ്ങളും തുടരും. പുതിയ നിയമം ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്ക് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. പ്രായപരിധി നിശ്ചയിക്കൽ, ദിവസേന കളിക്കാവുന്ന സമയപരിധി നിശ്ചയിക്കൽ, മാതാപിതാക്കൾക്ക് നിയന്ത്രണ സൗകര്യം നൽകൽ എന്നിവ ഇനി നിർബന്ധമായിരിക്കും. പ്രത്യേകിച്ച് കുട്ടികളും യുവാക്കളും നിയന്ത്രണമില്ലാതെ ഇത്തരം കളികളിൽ ഏർപ്പെടുന്നത് തടയാനാണ്…

    Read More »
  • Breaking News

    ‘സ്ത്രീ വിരുദ്ധൻ, അഴിമതിക്കാരൻ, ​ഗുണ്ട‘: കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് എഎപി വിട്ട സ്വാതി മാലിവാൾ ; ‘നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കാരണമാണ് ഞാൻ ബിജെപിയിൽ ചേർന്നത്‘

    ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ സ്ത്രീവിരുദ്ധനും അഴിമതിയിലും ഗുണ്ടായിസത്തിലും ഏർപ്പെട്ടിരിക്കുന്ന വ്യക്തിയുമാണെന്ന് സ്വാതി മലിവാൾ. എഎപി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കെജ്‌രിവാളിനെതിരെ സ്വാതി മാലിവാൾ രൂക്ഷവിമർശനമുയർത്തിയത്. 2024-ൽ മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭവ് കുമാർ തന്നെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഈ സംഭവത്തിൽ നൽകിയ എഫ്ഐആർ പിൻവലിക്കാൻ തന്റെ മേൽ കടുത്ത സമ്മർദ്ദമുണ്ടായെന്നും കഴിഞ്ഞ രണ്ട് വർഷമായി പാർലമെന്റിൽ സംസാരിക്കാൻ പോലും തനിക്ക് അവസരം നൽകിയില്ലെന്നും അവർ ആരോപിച്ചു. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ അധികാരത്തിൽ വന്ന കെജ്‌രിവാൾ ഇപ്പോൾ ആദർശങ്ങളെല്ലാം ബലികഴിച്ചുവെന്ന് സ്വാതി കുറ്റപ്പെടുത്തി 2011-ലെ സമരകാലത്ത് ലളിതജീവിതം നയിച്ചിരുന്ന കെജ്‌രിവാൾ ഇന്ന് കോടികൾ ചെലവിട്ട് ആഡംബര കൊട്ടാരം (ശീഷ് മഹൽ) പണിതിരിക്കുകയാണെന്നും അവർ പരിഹസിച്ചു. കൂടാതെ, ആം ആദ്മി പാർട്ടി ഇപ്പോൾ ഭരിക്കുന്ന പഞ്ചാബിനെ അവരുടെ ‘പേഴ്‌സണൽ എടിഎം’ ആയാണ് കാണുന്നതെന്നും സ്വാതി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

    Read More »
  • Breaking News

    ഭീതി പരത്തി ബൈക്കുയാത്രികരുടെ മേൽ വീണ അജ്ഞാത ഉപകരണവും ഭീമൻ ബലൂണും; യന്ത്രത്തിന്റെ മോട്ടോർ പ്രവർത്തിക്കുന്നു! ഓടിയെത്തിയവർ വിശദമായി നോക്കി; ഒടുവിൽ സം​ഗതി പിടികിട്ടി- ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം!

    തിരുവനന്തപുരം: ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം ജനവാസ മേഖലയിൽ പതിച്ചു. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ബൈക്ക് യാത്രികരുടെ പുറത്താണ് ഉപകരണം പതിച്ചത്. ബൈക്ക് യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോൾ അതിൻ്റെ മോട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ ഇതോടെ പരിഭ്രാന്തിയിലായി. ഉപകരണത്തിന് ഭാരം ഇല്ലാത്തതിനാൽ ബൈക്ക് യാത്രികർക്ക് പരുക്കേറ്റില്ല. ഹൈഡ്രജൻ ബലൂണിൽ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂൺ പൊട്ടിയാണ് നിലത്ത് പതിച്ചത്. ഉടനെ സ്‌ഥലത്തെത്തിയ പള്ളിക്കൽ പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഐഎസ്ആർഒയുടെ ഉപകരണം ആണെന്ന് മനസ്സിലായി. ‘ഐഎസ്ആർഒ’ എന്നും ‘പൊട്ടിത്തെറി, അപകടം എന്നിവ ഉണ്ടാക്കില്ല’ എന്നും ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നത് കണ്ടതോടെയാണ് നാട്ടുകാരുടെ പരിഭ്രാന്തി മാറിയത്. അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്‌ഥ, കാറ്റ്, മഴ, ഇടി,മിന്നൽ ന്യൂനമർദം എന്നിവയെ കുറിച്ചും അറിയാൻ ഐഎസ്ആർഒ എല്ലാ മാസവും ഹൈഡ്രജൻ നിറച്ച ബലൂണിൽ ഇത്തരത്തിൽ യന്ത്രം അന്തരീക്ഷത്തിൽ അയയ്ക്കാറുണ്ട് എന്ന് ഉദ്യോഗസ്ഥർ…

    Read More »
  • Breaking News

    ‘മുഖ്യമന്ത്രി ചർച്ചകൾ ഇനി വേണ്ട‘: കർശന നിർദ്ദേശവുമായി കെപിസിസി; ‘അനുചിത ചർച്ചയിൽ നിന്നും എല്ലാവരും മാറി നില്‍ക്കണം; അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കും‘

    തിരുവനന്തപുരം: വോട്ടെടുപ്പിനു പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളില്‍ കടുത്ത നിലപാടുമായി കെപിസിസി. ഇത്തരം ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയാന്‍ എഐസിസി കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടും അത് മുഖവിലയ്‌ക്കെടുക്കാതെ ചിലര്‍ നടപടികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പു നല്‍കുന്നതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചു. അത്തരം പ്രസ്താവനകള്‍ അനുചിതമായതിനാല്‍ എല്ലാവരും അതില്‍നിന്ന് മാറി നില്‍ക്കണം. അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കും. ചര്‍ച്ചകള്‍ കോണ്‍ഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.

    Read More »
  • Breaking News

    ബിവറേജിൽ നിന്നും മൂന്നം​ഗ മോഷണ സംഘം നേരെ പോയത് എസ്ഐയുടെ വീട്ടിലേയ്ക്ക്; വീട് കുത്തിതുറന്ന് 8,500 രൂപയും ലാപ്ടോപ്പും എടുത്ത് പുറത്തേയ്ക്ക്; ഫ്രിഡ്ജിലിരുന്ന മുട്ടപോലും വെറുതെ വിട്ടില്ല; ഒരാൾ പിടിയിൽ

    കോഴിക്കോട്: മുക്കം പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ താമസിക്കുന്ന വീട് കുത്തിത്തുറന്ന് യുവാക്കള്‍ കവര്‍ന്നത് 8,500 രൂപ. സംഭവത്തില്‍ മലപ്പുറം അരീക്കോട് കാവന്നൂര്‍ സ്വദേശി മിയാസ് ബാബു(20) പിടിയിലായി. ഇതേ വീട്ടില്‍ തന്നെ താമസിക്കുന്ന യുവാവാണ് മിയാസ് ബാബുവിനെ കൈയ്യോടെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സംഭവം നടന്നത്. മുക്കം ബിവ്‌റേജസ് ഔട്ട്‌ലെറ്റിന് പിറകിലുള്ള വീട്ടിലാണ് എസ്‌ഐ താമസിക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് വന്ന യുവാക്കള്‍ മദ്യപിച്ച ശേഷം മോഷ്ടിക്കാനായി ഈ വീട്ടില്‍ കയറുകയായിരുന്നു. വീട്ടിനുള്ളിലെ അഞ്ചോളം വാതിലുകള്‍ തകര്‍ത്ത നിലയിലാണ്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന കോഴിമുട്ട ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിട്ടുണ്ട്. മുറിയിലെ പണമെടുത്ത ശേഷം ലാപ് ടോപ്പുമായി പുറത്തിറങ്ങിയപ്പോഴാണ് ഇവിടത്തെ താമസക്കാരനായ സനീഷ് എന്ന യുവാവ് വീട്ടിലേക്കെത്തിയത്. സനീഷ് മിയാസ് ബാബുവിനെ പിടികൂടിയപ്പോഴേക്കും മറ്റ് രണ്ടുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Breaking News

    ദാനം വേണ്ട…!! ഫിഫ ലോകകപ്പിൽ അർഹത നേടിയ ഇറാനെ പുറത്താക്കണം പകരം യോ​ഗ്യത നേടാത്ത ഇറ്റലിയെ ഉൾപ്പെടുത്തണം- ഫിഫയ്ക്കു മുന്നിൽ നിർദേശം വച്ച് ട്രംപ്, ലജ്ജാകരം, യോ​ഗ്യത നേടാതെ കളിക്കാനില്ല… ട്രംപിന്റെ ഓഫർ നിരസിച്ച് ഇറ്റലി

    റോം: വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച് ഇറ്റലി. ഇറാനെ പകരം ഇറ്റലിയെ ഉൾപ്പെടുത്താമെന്ന അമേരിക്കൻ ഭരണകൂടത്തിലെ നിർദ്ദേശം ഇറ്റാലിയൻ കായിക അധികൃതർ ശക്തമായി തള്ളി. ലോകകപ്പിൽ പങ്കെടുക്കാൻ അർഹത നേടാതിരുന്ന സാഹചര്യത്തിൽ ഇത്തരം ഒരു മാറ്റം അംഗീകരിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കി. കാനഡ, യുഎസ്എ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ജൂൺ 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോക കപ്പ് ഫുട്ബോളിൽ ഇറാനെ ഒഴിവാക്കി പകരം ഇത്തവണയും യോഗ്യത നേടാനാകാതെ പോയ ഇറ്റലിക്ക് അവസരം കൊടുക്കണമെന്ന വിചിത്ര ആവശ്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി പോളോ സാംബോളി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനയെ നേരിൽ കണ്ടിരുന്നു. ഇറാൻ ടീമിന്റെ പങ്കാളിത്തത്തെക്കുറിച്ച് ഉയർന്ന അനിശ്ചിതത്വങ്ങൾക്കിടയിലായിരുന്നു ഈ വിവാദം. ഇറാൻ അവസാന നിമിഷം പിന്മാറുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ഒരു ബദൽ പദ്ധതിയായാണ് ഈ നിർദ്ദേശം ഉന്നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയേയും ഈ ആശയം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.…

    Read More »
  • Breaking News

    ഡോ സംഗീതക്കെതിരെ കുറ്റം തെളിയിക്കാനാവശ്യമായ പ്രത്യക്ഷമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല- ജാമ്യം!! ഡോ. എൻ.കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി കോടതി… ലജ്ജാകരം, തെളിവുകൾ പോലീസിനു കൈമാറിയിട്ടും പ്രതികളെ സംരക്ഷിക്കാൻ ഒത്തുകളിക്കുന്നു, മേൽ കോടതിയെ സമീപിക്കും- നിതിന്റെ കുടുംബം

    തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എൻ.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എന്നാൽ കേസിലെ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ജഡ്ജി വിമൽ കുമാർ ആണ് ഹർജികളിൽ വിധി പ്രസ്താവം നടത്തിയത്. ഈ കേസിൽ ഡോക്ടർ സംഗീതക്കെതിരെ കുറ്റം തെളിയിക്കാനാവശ്യമായ പ്രത്യക്ഷമായ തെളിവുകൾ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. നിതിൻ രാജ് തന്റെ കുടുംബത്തിലേക്ക് അയച്ച ഒരു ഫോട്ടോയും, അധ്യാപിക തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്നു എന്നൊരു പരാമർശവും മാത്രമാണ് സംഗീതക്കെതിരെയുള്ള തെളിവുകളായി പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചത്. മാത്രമല്ല സംഭവം നടക്കുന്ന സമയത്ത് താൻ കർണാടകയിലായിരുന്നുവെന്നും പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ചുണ്ടായ കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, ഒന്നാം പ്രതിയായ ഡോക്ടർ എൻ.കെ റാമിന് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. ജാതിയുടെ…

    Read More »
  • Breaking News

    കായംകുളത്ത് 15കാരിക്ക് പാമ്പ് കടിയേറ്റു, പാലായിൽ വാർഡ് മെമ്പർ പാമ്പ് കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

    കായംകുളം/പാലാ: കായംകുളത്ത് 15 വയസുകാരിക്കും പാലാ കടനാട്ടിൽ പഞ്ചായത്ത് മെമ്പർക്കും പാമ്പു കടിയേറ്റു. കായംകുളം എരുവ തറയിൽ വീട്ടിൽ സന്തോഷ് കുമാറിന്റെ മകൾ അനാമികയ്ക്കാണ് ഇന്നലെ രാത്രി കടിയേറ്റത്. രാത്രിയിൽ ബാത്ത്റൂമിൽ പോയശേഷം വീടിനരികിലെ ടാപ്പിൽ നിന്നു കാൽ കഴുകുന്നതിനിടെ പാമ്പ് കടിയേൽക്കുകയായിരുന്നു. ഉടൻതന്നെ കായംകുളം ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് അഞ്ചു ഡോസ് ആന്റി വെനം കൊടുത്ത ശേഷം നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം. അതുപോലെ പാലാ കടനാട്ടിൽ മുൻ പഞ്ചായത്ത് പ്രസിഡന്റും കാവുംകണ്ടം വാർഡുമെമ്പറുമായ ജിജി തമ്പിക്കാണ് വീടിനു സമീപത്തു വച്ച് പാമ്പുകടിയേറ്റത്. അണലി വർഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ജിജി തമ്പി കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതേസമയം സംസ്ഥാനത്ത് താപനില വർധിച്ചതോടെ പാമ്പു കടിയേൽക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുന്നുണ്ട്. കടുത്ത ചൂട് കാരണം പാമ്പുകൾ കൂടുതലായി പുറത്തിറങ്ങുന്നതാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്ന്. സാധാരണയായി പാമ്പുകൾ ഇണ ചേരുന്ന ഒക്ടോബർ മുതൽ…

    Read More »
Back to top button
error: