Month: March 2026
-
Breaking News
മസൂദ് അസ്ഹറിന്റെ അസുഖം ഇന്ത്യയുടെ കണ്ണിൽ പൊടിയിടാനോ? ഈദ് സന്ദേശത്തിനിടെ പലപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടി, ഇടയ്ക്ക് നിലയ്ക്കാതെയുള്ള ചുമയും, ജയ്ഷെ മുഹമ്മദ് തലവന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരുന്നു- ഇന്റലിജൻസ് വൃത്തങ്ങൾ
ഇസ്‍ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. മസൂദ് അസ്ഹർ അതീവ ഗുരുതരാവസ്ഥയിൽ ആയാൽ ഇളയ സഹോദരൻ അബ്ദുൾ റൗഫ് അസർ നേതൃ നിലയിലേക്കു വരുമെന്നു റിപ്പോർട്ടുകൾ. മസൂദിന്റെ 21 മിനിറ്റ് നീണ്ട ഈദ് സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് അസ്ഹർ രോഗബാധിതനാണെന്ന വിലയിരുത്തൽ പുറത്തുവന്നത്. ഓഡിയോ സന്ദേശത്തിൽ മസൂദ് അസ്ഹർ വളരെ ബുദ്ധിമുട്ടിയാണു പലപ്പോഴു സംസാരിക്കുന്നത്. നിരന്തരം ചുമയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അസറിന്റെ ആരോഗ്യനിലയെക്കുറിച്ച് പാക്ക് അധികൃതർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം അസ്ഹറിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും ചികിത്സ തേടുകയാണെന്നും ഇന്റലിജൻസ് വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ ആക്രമണങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള മസൂദ് അസ്ഹറിന്റെ തന്ത്രപരമായ നീക്കമാണിതെിന്നും ചില വിലയിരുത്തലുകളുണ്ട്.
Read More » -
Breaking News
ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു; 19 വയസുള്ള ഗുസ്തി ചാമ്പ്യനെയടക്കം മൂന്നുപേരെ പരസ്യമായി തൂക്കിലേറ്റി ഇറാൻ
ടെഹ്റാൻ: ഭരണകൂടത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്ത മൂന്ന് പേരെ ഇറാനിൽ പരസ്യമായി തൂക്കിലേറ്റിയതായി റിപ്പോർട്ട്. സ്റ്റേറ്റ് മീഡിയയും മനുഷ്യാവകാശ സംഘടനകളുമാണ് ഇക്കാര്യം അറിയിച്ചത്. 19 വയസ്സുള്ള ഗുസ്തിചാമ്പ്യനേയും മറ്റ് രണ്ടുപേരെയുമാണ് തൂക്കിലേറ്റിയത്. സലേഹ് മൊഹമ്മദി, സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരെ വ്യാഴാഴ്ചയാണ് തൂക്കിലേറ്റിയത്. 2026 ജനുവരി 8ന് നടന്ന പ്രതിഷേധത്തിനിടെ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിൽ പങ്കുണ്ടെന്ന് ഇവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഖോമിൽ ജനക്കൂട്ടത്തിന്റെ മുന്നിൽവെച്ചാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. 2025 ഡിസംബറിന്റെ അവസാനത്തോടെ തുടങ്ങി 2026 ജനുവരി വരെ നീണ്ടുനിന്ന രാജ്യവ്യാപകമായ അസ്വസ്ഥതകളുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട ആദ്യത്തെ പ്രതിഷേധക്കാരാണിവർ. ഇറാൻ ഹ്യൂമൻ റൈറ്റ്സ് (IHRNGO) ഈ വിഷയത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തുകയും കൂടുതൽ വധശിക്ഷകൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിഷേധക്കാർക്ക് തികച്ചും അനീതിപരമായ വിചാരണകൾക്ക് ശേഷമാണ് ശിക്ഷ ലഭിച്ചത്, പീഡനം വഴിയും ഭീഷണിപ്പെടുത്തിയും നേടിയെടുത്ത കുറ്റസമ്മതങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്,…
Read More » -
Breaking News
പ്രീമിയം പെട്രോൾ വില വർദ്ധിച്ചു; 2.09 രൂപ മുതൽ 2.35 രൂപവരെയാണ് കൂട്ടിയത്
ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധിയിലായി തുടരുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35 രൂപവരെയാണ് പ്രീമിയം പെട്രോളിന് വില കൂട്ടിയത്. വെള്ളിയാഴ്ചതന്നെ പുതുക്കിയ വില നിലവിൽവരും. എന്നാൽ, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് വിലവർധിപ്പിക്കുന്നതിനെ സംബന്ധിച്ച വിശദീകരണം കമ്പനികൾ നല്കിയിട്ടില്ല. എന്നാൽ, ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റവും ചരക്ക് ഗതാഗത ചെലവിലുണ്ടാകുന്ന വർധനയുമാണ് വിലവർധനവിന് ഇടയാക്കുന്നതെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ നീക്കം അനിശ്ചിതത്വത്തിലായത് ആഗോള ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വരുംദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ വിലയിലും വർധനയ്ക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടുണ്ട്.
Read More » -
Breaking News
യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരും… പ്രസ്താവനയിറക്കി മണിക്കൂറുകൾക്കുള്ളിൽ ഐആർജിസി വക്താവ് അലി മുഹമ്മദ് നയിനി കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് ഇറാൻ, നാലാഴ്ചയ്ക്കുള്ളിൽ ഇറാന് നഷ്ടമായത് സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാല് മുൻനിര നേതാക്കന്മാരെ
ടെഹ്റാൻ: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (IRGC) വക്താവ് അലി മുഹമ്മദ് നൈനി അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ഗൾഫ് മേഖലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ യുദ്ധത്തിനിടയിലാണ് സംഭവമെന്നാണ് വിവരം. “അമേരിക്ക- സയോണിസ്റ്റ് പക്ഷത്തിൻ്റെ ആക്രമണത്തിൽ നയിനി വീരമൃത്യു വരിച്ചു” ഐആർജിസിയുടെ മേരി ന്യൂസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. മരണവാർത്ത പുറത്തുവന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ അമേരിക്കയെയും ഇസ്രയേലിനെയും വിമർശിച്ച നയിനി പ്രസ്താവന നടത്തിയിരുന്നു. “യുദ്ധ സാഹചര്യത്തിലുപോലും ഇറാൻ്റെ മിസൈൽ നിർമ്മാണം തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം യുദ്ധം തുടങ്ങി നാലാഴ്ചക്കിടെ ഇറാൻ്റെ സൈനിക- രാഷ്ട്രീയ നേതൃനിരയിലെ നാലാമത്തെ വലിയ തിരിച്ചടിയാണിത്. ഇതിനുമുമ്പ് ഇത് ഈ ആഴ്ച ഇറാൻ്റെ സൈനിക-രാഷ്ട്രീയ നേത്യത്വത്തിന് നേരിടേണ്ടി വന്ന നാലാമത്തെ വലിയ നഷ്ടമാണ്. അലി ലാരിജാനി, ഘോലാംറേസ സുലൈമാനി, ഇസ്മായിൽ ഖത്തീബ് എന്നിവർ അമേരിക്ക- ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫെബ്രുവരി 28ന് ഇറാൻ…
Read More » -
Breaking News
ഒരുമുഴം മുമ്പേ ചൈന എല്ലാം മനസിലാക്കി; ഇറാന്‍ യുദ്ധത്തില്‍ ലോകം ഊര്‍ജ പ്രതിസന്ധിയില്‍ വലയുമ്പോള്‍ തെല്ലും കുലുക്കമില്ല; സൗരോര്‍ജം മുതല്‍ കാറ്റ് വരെ; ഊര്‍ജ ആവശ്യത്തിന്റെ മൂന്നിലൊന്നും സ്വന്തം നിലയില്‍; ഒപ്പം വന്‍ എണ്ണശേഖരവും
ബീജിംഗ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം ലോകത്തെ ഊര്‍ജ വിപണികളെ ആകെ തകിടം മറിക്കുമ്പോള്‍ കുലുക്കുമില്ലാതെ ചൈന. യുദ്ധമല്ലെങ്കില്‍ തന്നെയും ഊര്‍ജ പ്രതിസന്ധി മുന്നില്‍കണ്ട് ചൈന വര്‍ഷങ്ങള്‍ക്കുമുമ്പേ നടത്തിയ മുന്നൊരുക്കങ്ങളാണ് ആ രാജ്യത്തിന്റെ കരുത്ത്. ഇത്തരമൊരു പ്രതിസന്ധി നേരിടാന്‍ ഷി ജിന്‍പിംഗ് വര്‍ഷങ്ങളായി തയ്യാറെടുപ്പിലായിരുന്നു. ചൈന തങ്ങളുടെ ഊര്‍ജ്ജ വിതരണം ‘സ്വന്തം കൈകളില്‍’ സുരക്ഷിതമാക്കണമെന്ന് 2021-ല്‍ തന്നെ അദ്ദേഹം പറഞ്ഞു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധം മിഡില്‍ ഈസ്റ്റിനെ കടുത്ത സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടു. ആഗോള വ്യാപാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് ഏതാണ്ട് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്, മേഖലയിലെ പ്രധാന ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമണത്തിനിരയാകുന്നു. മാരിടൈം ട്രാക്കിംഗ് കണ്‍സള്‍ട്ടന്‍സിയായ ‘കെപ്ലര്‍’ (Kpler) നല്‍കുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ആഴ്ചകളില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണ കയറ്റുമതി 61 ശതമാനം കുറഞ്ഞു. 2025-ല്‍ തങ്ങളുടെ എണ്ണ ഇറക്കുമതിയുടെ 59 ശതമാനത്തിനും ഈ മേഖലയെ ആശ്രയിച്ചിരുന്ന ഏഷ്യന്‍ രാജ്യങ്ങളെ ഇത് സാരമായി ബാധിച്ചു. ഇതോടെ ഊര്‍ജ്ജം ലാഭിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ…
Read More » -
Breaking News
ഹിമന്തയുടെ പ്രതികാരം! സംസ്ഥാന പ്രസിഡന്റ് അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നൊന്നായി ബിജെപിയില്‍; അസമിലെ പാര്‍ട്ടിയെ മുഖ്യമന്ത്രി മാറ്റിമറിച്ചത് ഇങ്ങനെ; 11 സ്ഥാനാര്‍ഥികള്‍ മുന്‍ എംഎല്‍എമാര്‍; അടുത്ത ലക്ഷ്യം പ്രതിപക്ഷ നേതാവ്! ‘മാതൃക’ പിന്തുടര്‍ന്ന് അരുണാചലും മണിപ്പൂരും
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: 2016ല്‍, അന്തരിച്ച തരുണ്‍ ഗോഗോയിയുടെ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം കോണ്‍ഗ്രസിനെ പുറത്താക്കിയാണ് വടക്കുകിഴക്കന്‍ മേഖലയിലെ ആദ്യത്തെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. സംസ്ഥാനത്തും മേഖലയിലാകെയും 10 വര്‍ഷത്തിനിടെ നാടകീയമായ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ചില കാര്യങ്ങള്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ 11 സ്ഥാനാര്‍ഥികള്‍ ബിജെപി അട്ടിമറിച്ച ഗോഗോയി സര്‍ക്കാരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ഹിമന്ത ബിശ്വ ശര്‍മ്മയുടെ നാടകീയമായ കഥ ഇപ്പോള്‍ രാഷ്ട്രീയ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ഒരുകാലത്ത് അന്തരിച്ച മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായിരുന്ന ശര്‍മ്മ, ഗോഗോയി തന്റെ മകന്‍ ഗൗരവിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതോടെ അകന്നു. തരുണ്‍ ഗോഗോയിയുടെ മൂന്ന് സര്‍ക്കാരിലും ഭാഗമായിരുന്ന അദ്ദേഹം, 2015-ല്‍ കോണ്‍ഗ്രസ് വിടുകയും അടുത്ത വര്‍ഷം ബിജെപിയുടെ ചരിത്രവിജയത്തിന് തന്ത്രങ്ങള്‍ മെനയുകയും ചെയ്തു. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി പാര്‍ട്ടി വിട്ടു. ശര്‍മ്മയ്ക്ക് ചുറ്റുമുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെയും നേതാക്കളുടെയും എണ്ണം അന്നുമുതല്‍ നിരന്തരം കൂടിക്കൊണ്ടിരിക്കുന്നു. 2021-ല്‍…
Read More » -
Breaking News
വീണ്ടും അമ്മയുടേയും കുഞ്ഞിന്റേയും ജീവനെടുത്ത് ഭർത്താവിന്റെ അക്യുപങ്ചർ ചികിത്സ!! 37 കാരിയുടെ ഏഴാമത്തെ പ്രസവത്തിനു പിന്നാലെ കുഞ്ഞ് മരിച്ചു, യുവതിയുടെ മുറിവുകൾ പുഴുവരിച്ച നിലയിൽ, ചികിത്സയിലിരിക്കെ യുവതിക്ക് ദാരുണാന്ത്യം, ഭർത്താവിനെതിരെ പരാതി, കേസ്
ചാവക്കാട്: പ്രസവത്തെതുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. ചാവക്കാട് സ്വദേശിനിയായ 37 കാരി മുഹ്സിനയാണ് മരിച്ചത്. അക്യുപങ്ചർ ചികിത്സ നടത്തുന്ന ഭർത്താവായിരുന്നു വീട്ടിൽ വച്ച് മുഹ്സിനയുടെ പ്രസവമെടുത്തത്. മുഹ്സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു. പ്രസവം കഴിഞ്ഞ് നാലാം ദിവസം നവജാത ശിശു മരിച്ചിരുന്നു. പ്രസവത്തെ തുടർന്നുണ്ടായ അണുബാധയെ തുടർന്ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹ്സിനയുടെ മരണം. ഇവരുടെ ഭർത്താവായ എടക്കഴിയൂരിൽ കല്ലുവളപ്പിൽ ഇബ്രാഹിമിനെതിരെ ബന്ധുക്കൾ പരാതി നൽകി. ഇയാൾ അക്യുപങ്ചർ ചികിത്സ നടത്തുന്ന വ്യക്തിയാണ്. പ്രസവത്തെ തുടർന്ന് യുവതിയുടെ മുറിവ് പുഴുവരിച്ച നിലയിലായിരുന്നു. എന്നിട്ടും ഭർത്താവ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല. വീട്ടിലെത്തിയ ബന്ധുക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചാവക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read More » -
Breaking News
‘മൂന്നുവട്ടം വിളിച്ചിട്ടും ജി. സുധാകരന്‍ ഫോണ്‍ എടുത്തില്ല; ജില്ലാ സെക്രട്ടറി നേരിട്ടെത്തി വിളിക്കാമെന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല’; അദ്ദേഹത്തിന് ജില്ലാ കമ്മിറ്റി ഓഫീസില്‍ പ്രത്യേക മുറിതന്നെ നല്‍കിയിട്ടുണ്ട്; എന്നിട്ടും പാര്‍ട്ടിയെ വഞ്ചിച്ചെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: മൂന്നുവട്ടം ഫോണ്‍ വിളിച്ചിട്ടും ജി. സുധാകരന്‍ ഫോണ്‍ എടുത്തില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ തിരക്കിലായിരുന്നു. വീണ്ടും വീണ്ടും വിളിച്ചിട്ടും എടുത്തില്ല. ആലപ്പുഴ ജില്ലാ സെക്രട്ടറിയെ വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് നേരിട്ടെത്താന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിളിച്ചിരുന്നോ എന്നു ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്നാണു സുധാകരന്‍ അദ്ദേഹത്തോടു പറഞ്ഞത്. എങ്കില്‍ വിളിച്ചു തരട്ടേ എന്നു ചോദിച്ചപ്പോള്‍ ‘വേണ്ട’ എന്നായിരുന്നു മറുപടിയെന്നും പിണറായി പറഞ്ഞു. 75 വയസ് പ്രായപരിധിയെന്നതു പാര്‍ട്ടി തീരുമാനമാണ്. അത് ആര്‍ക്കും ലംഘിക്കാന്‍ കഴിയില്ല. ചിലര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എന്നാല്‍, സുധാകരനെ എല്ലാ പരിപാടികളിലും ക്ഷണിച്ചിരുന്നു. അദ്ദേഹത്തിനു പാര്‍ട്ടി ഓഫീസില്‍ വന്നിരുന്നു കാര്യങ്ങള്‍ ചെയ്യാന്‍ പ്രത്യേകം മുറിതന്നെ അനുവദിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തിനു തൃപ്തിയില്ലെങ്കില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ അവസരത്തില്‍ പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി ഒന്നിച്ചെടുത്ത…
Read More »

