Month: March 2026
-
Breaking News
ഇറാൻ തൊടുത്തുവിട്ട ഡ്രോൺ പതിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഇന്ധന ടാങ്കിന് തീപിടിച്ചു, വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു!! യാത്രക്കാർ വിമാന വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണം- അറിയിപ്പ്
ദുബായ്: ഇറാൻ തൊടുത്തുവിട്ട ഡ്രോൺ പതിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമെന്ന് റിപ്പോർട്ട്. സ്ഫോടനത്തിൽ ഇന്ധന ടാങ്കിൽ തീപിടിത്തമുണ്ടായതോടെ വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഈ നടപടി സ്വീകരിച്ചതായി അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് എല്ലാ സുരക്ഷാ നടപടികളും സജീവമായതോടെ ആരും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ദുബായ് മീഡിയ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു ഇന്ധന ടാങ്കിനെ ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതായി വ്യക്തമാക്കുന്നു. പിന്നീട് സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കിയതായും അറിയിച്ചു. അതേസമയം യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാന വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചു. ഇതിനിടെ ചില വിമാനങ്ങൾ അൽ…
Read More » -
Breaking News
എഐ വഴി ഇറാൻ- യുഎസ്-ഇസ്രയേൽ വ്യാജ യുദ്ധ വീഡിയോകൾ സൃഷ്ടിച്ചു, ഇറാന് അനുകൂല വീഡിയോകളും ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു; 19 ഇന്ത്യക്കാരടക്കം 35 പേർ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാൽ കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ
ദുബായ്: മിഡിൽ ഈസ്റ്റ് യുദ്ധവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും വ്യാജ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാരടക്കം 35 പേർ. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരേ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം ശക്തമായ പശ്ചാത്തലത്തിലാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി തിരുത്തിയ ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ച വീഡിയോകളും പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾക്കെതിരെ വേഗത്തിലുള്ള വിചാരണ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഹമദ് സെയ്ഫ് അൽ ഷംസി പുറത്തിറക്കിയ പ്രസ്താവനയിൽ, വ്യാജ വിവരങ്ങളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ഉള്ളടക്കങ്ങളും സൃഷ്ടിച്ച് പൊതുജനങ്ങളിൽ ഭീതിയും അസ്ഥിരതയും സൃഷ്ടിക്കാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അറിയിച്ചു. അതുപോലെ അന്വേഷണത്തിൽ പ്രതികൾ മൂന്ന് സംഘങ്ങളായി പ്രവർത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആദ്യ സംഘത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം 10 പേർ ഉണ്ടായിരുന്നു. ഇവർ യഥാർത്ഥ മിസൈൽ ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിച്ച് അതിൽ ഭീതിയാകുന്ന കമൻ്റുകളും ശബ്ദപ്രഭാവങ്ങളും ചേർത്ത് പ്രചരിപ്പിച്ചതായി…
Read More » -
Breaking News
അമ്പലപ്പുഴയിൽ ജി സുധാകരന് ‘കൈ’കൊടുക്കും!! കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല? മൂന്നാമതും പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷമെന്ന് സുധാകരൻ!! ഈ നിലപാടുമായി നടക്കുന്നയാളെ എന്തിന് പിന്തുണയ്ക്കണമെന്ന് ചില നേതാക്കൾ
അമ്പലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായി. ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനം എടുത്തതായാണ് വിവരം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും. അതേസമയം മണ്ഡലത്തിൽ എൽഡിഎഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിങ് എംഎൽഎ എച്ച് സലാമാണ് എൽഡിഎഫ് സ്ഥാനാർഥി. അതേസമയം ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സുധാകരനെ ഉടൻ തന്നെ കോൺഗ്രസ് നേതാക്കൾ കണ്ട് പിന്തുണ അറിയിക്കും. താൻ ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തികൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നത്. കൂടാതെ പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നും സുധാകരൻ പറഞ്ഞു. സുധാകരന്റെ ഈ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ചില കോൺഗ്രസ് നേതാക്കൾ വിമുഖത പ്രകടിപ്പിച്ചുന്നു. ജില്ലയിലെ നേതാക്കൾ കെപിസിസിയെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അമർഷം അറിയിച്ചിരുന്നു. ഈ നിലപാടുള്ളയാളെ എന്തിനു…
Read More » -
Breaking News
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓടയിലേക്കു മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, അപകടം കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുന്നതിനിടെ
കിളിമാനൂർ: കിളിമാനൂരിൽ നിയന്ത്രണംവിട്ട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ നന്ദനത്തിൽ നന്ദന്റെ മക്കളായ അഭി (23), അഭിഷേക് (20) എന്നിവരാണ് മരിച്ചത്. കിളിമാനൂർ നഗരൂർ റോഡിൽ എസ്.എൻ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു പുല്ലയിൽ സ്വദേശികളും സഹോദരങ്ങളുമായ അഭിയും അഭിഷേകും. വഴിമധ്യേ ഇവരുടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ഓടയിലേക്ക് പതിക്കുകയുമായിരുന്നു. രണ്ടുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റും.
Read More » -
Breaking News
ഭീഷണിപ്പെടുത്തി കാര്യം നടത്തുന്ന മുൻ തന്ത്രം പുറത്തെടുത്ത് ട്രംപ്!! ‘ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം…വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നത്, ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കും’
വാഷിങ്ടൺ: ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഹോർമുസ് കടലിടുക്കിനെ മോചിപ്പിക്കാൻ സഖ്യകക്ഷികളോടു സഹായം അഭ്യർത്തിച്ചും ഭീഷണി തുടർന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയടക്കമുള്ള രാജ്യങ്ങളോട് സഹായം ആവർത്തിച്ച ട്രംപ് നാറ്റോ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി. റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക യുക്രൈനെ സഹായിച്ചതുപോലെ, ഹോർമുസ് കടലിടുക്കിൽ യൂറോപ്പ് സഹായിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ‘പ്രതികരണമില്ലാതിരിക്കുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ നാറ്റോയുടെ ഭാവിക്കത് വളരെ മോശമായിരിക്കും’ ട്രംപ് പറഞ്ഞു. വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നതെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അതുപോലെ ചൈന ഇറക്കുമതി ചെയ്യുന്ന 90 ശതമാനം എണ്ണയും ഹോർമുസ് വഴിയാണ് ലഭിക്കുന്നതെന്ന് പറഞ്ഞ ട്രംപ് അവരുടെ സഹായം താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു. ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ച വൈകാൻ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ‘ഉച്ചകോടിക്ക്…
Read More » -
Breaking News
ഇസ്രായേലിൻ്റെ അയൺ ഡോമിനെ പോലും പറ്റിക്കാൻ കഴിവുള്ള “ഡാൻസിംഗ് മിസൈൽ” അഥവാ ‘സെജ്ജിൽ’ മിസൈൽ ആദ്യമായി യുഎസ് സൈനിക താവളങ്ങൾക്കു നേരെ പ്രയോഗിച്ച് ഇറാൻ!! എന്താണ് ഷഹാബ് മിസൈൽ കുടുംബത്തിലെ തലമൂത്ത കാരണവരായ ഈ സെജ്ജിൽ മിസൈൽ?
ടെഹ്റാൻ: ഇസ്രായേലിനെയും അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആദ്യമായി സെജ്ജിൽ മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഞായറാഴ്ച സെജിൽ മിസൈൽ ഉപയോഗിച്ചതെന്ന് ഇറാനിയൻ സർക്കാർ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ സൈനിക ഓപ്പറേഷനായ “ഓപ്പറേഷൻ ട്രൂ പ്രോമിസ് 4”ൻ്റെ ഭാഗമായാണ് അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഈ മിസൈൽ വിക്ഷേപിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാൻ്റെ ശക്തമായ സൈനിക വിഭാഗമായ Islamic Revolutionary Guard Corps (IRGC) ആണ് സെജ്ജിൽ-2 മിസൈൽ പ്രയോഗിച്ചത്. ഈ ആയുധം അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾക്കുപോലും വെല്ലുവിളി ഉയർത്തുന്ന ശേഷിയുള്ളതാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം പെൻ്റഗൺ നൽകിയ വിവരങ്ങൾ പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ 15,000-ത്തിലധികം ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിനിടയിൽ അമേരിക്കൻ നാവികസേനയുടെ ആംഫിബിയസ് കപ്പലായ USS ട്രിപ്പോളി (LHA-7) കൂടുതലായി 2,500 മാരീൻസ് സൈനികരെ മേഖലയിൽ വിന്യസിച്ചതായി അമേരിക്കൻ…
Read More » -
Breaking News
ഇസ്രായേലിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന്; ഇറാനില്‍ വ്യാപക അറസ്റ്റ്; ജനങ്ങളില്‍ പിടിമുറുക്കി റവല്യൂഷനറി ഗാര്‍ഡുകള്‍; ആക്രമണം ഭയന്ന് ചെക്ക് പോയിന്റുകള്‍ പാലങ്ങള്‍ക്ക് അടിയിലേക്കു മാറ്റി
ദുബായ്: ഇറാനിലെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേലിനും യുഎസിനും അതീവ രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിച്ച് ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ പുതിയ കേന്ദ്രങ്ങളില്‍ ഇസ്രായേലിന്റെയും യുഎസിന്റെയും യുദ്ധവിമാനങ്ങള്‍ ആക്രമണം തുടരുന്നതിനിടയിലാണ് നടപടി. ഇറാന്റെ സൈനിക, സുരക്ഷാ നിര്‍മിതികളുടെ വിവരങ്ങള്‍ ഇസ്രായേലിന് അയച്ചുകൊടുത്തു എന്നാരോപിച്ച് വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ 20 പേരെ അറസ്റ്റ് ചെയ്തതായി അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. പ്രവിശ്യാ പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. വ്യോമാക്രമണങ്ങള്‍ കാര്യമായി ബാധിക്കാത്ത വടക്കുകിഴക്കന്‍ ഇറാനിലും 10 പേര്‍ പിടിയിലായിട്ടുണ്ട്. തന്ത്രപ്രധാനമായ ഇടങ്ങളെക്കുറിച്ചും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ‘സയണിസ്റ്റ് ശത്രുക്കളും (ഇസ്രായേല്‍) യുഎസും ഇറാനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെ, കലാപങ്ങള്‍ അഴിച്ചുവിടുന്നതിനായി കൂലിപ്പടയാളികളെയും ചാരന്മാരെയും സജീവമാക്കിയിരിക്കുകയാണ്,’ എന്ന് റവല്യൂഷണറി ഗാര്‍ഡ്സിന്റെ ഇന്റലിജന്‍സ് വിഭാഗത്തെ ഉദ്ധരിച്ച് തസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും അനുശോചന ചിഹ്നങ്ങള്‍…
Read More » -
Breaking News
പോരാട്ടത്തിന് ഒരുങ്ങി കേരളം; ഇഞ്ചോടിഞ്ച് മത്സരം; സര്‍വേ ഫലങ്ങള്‍ മാറിമറിയുമോ?
ന്യൂഡല്‍ഹി: 140 സീറ്റുകളുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയേക്കാള്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള സഖ്യത്തിന് നേരിയ മുന്‍തൂക്കം പ്രവചിച്ച് മാട്രിസ്-ഐഎന്‍എസ് (Matrize-IANS) ഒപ്പീനിയന്‍ പോള്‍. പ്രവചിക്കപ്പെട്ട സീറ്റുകളുടെ എണ്ണത്തില്‍ ചെറിയ വ്യത്യാസം മാത്രമുള്ള ഇരു സഖ്യങ്ങളും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമൊപ്പം കേരളം ഒറ്റഘട്ടമായി പോളിംഗിലേക്ക് നീങ്ങുന്ന ഏപ്രില്‍ 9-ന് നിശ്ചയിച്ചിട്ടുള്ള വോട്ടെടുപ്പിന് മുന്നോടിയായാണ് ഒപ്പീനിയന്‍ പോള്‍ വരുന്നത്. വോട്ടെണ്ണല്‍ മെയ് 4-ന് നടക്കും. സീറ്റ് പ്രവചനം മാട്രിസ്-ഐഎന്‍എസ് ഒപ്പീനിയന്‍ പോള്‍ (140 നിയമസഭാ സീറ്റുകള്‍) ഇടത്+: 61-71 സീറ്റുകള്‍ കോണ്‍ഗ്രസ്+: 58-69 സീറ്റുകള്‍ എന്‍ഡിഎ: 2 സീറ്റുകള്‍ മറ്റുള്ളവര്‍: 0 സീറ്റുകള്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള സഖ്യം മുന്നില്‍ നില്‍ക്കാമെങ്കിലും അത് വളരെ ചെറിയ മാര്‍ജിനില്‍ മാത്രമാണെന്ന് പ്രവചനം സൂചിപ്പിക്കുന്നു, ഇത് അന്തിമ വോട്ടെണ്ണലിനെ ആശ്രയിച്ച് തിരഞ്ഞെടുപ്പ് ഏത് ദിശയിലേക്കും മാറാം എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം ഇടത്, കോണ്‍ഗ്രസ്…
Read More » -
Breaking News
കോർപ്പറേറ്റ് ട്രെയിനിംഗ്, ഇവന്റുകൾ, സ്‌പെഷ്യൽ ലോഞ്ച് ഓഫർ… ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ
കൊച്ചി: ഫ്യൂബിയ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫ്യൂബിയ ബിസിനസ് മീഡിയ ആപ്പും അതിന്റെ ബിസിനസ് റൗണ്ട് ടേബിൾ (BRT) സംരംഭവും ഔദ്യോഗികമായി അവതരിപ്പിച്ചു. Asset Homes-ന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനിൽ കുമാർ ഫ്യൂബിയ ആപ്പ് ഉദ്ഘാടനം ചെയ്തു. Manjilas Group ചെയർമാനായ വിനോദ് മഞ്ജില ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം നിർവഹിച്ചു. ഫ്യൂബിയ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ആനന്ദനാരായണൻ ടി.ആർ., വിനീഷ് കമ്മത്ത് ആർ., ചന്ദ്രശേഖരൻ ആർ., ഷിജു കെ. ബാലൻ, മനീഷ് സുബ്രമണ്യ വാരിയർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംരംഭം മുന്നോട്ട് പോകുന്നത്. എന്താണ് ഫ്യൂബിയ? ഫ്യൂബിയ ഒരു സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്‌ഫോമും ആണ്. ബിസിനസ് ദൃശ്യമാനത, അവസര സൃഷ്ടി, പ്രൊഫഷണൽ ഇടപെടലുകൾ, അറിവിന്റെ വികസനം എന്നിവയെ ഒരേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഒരുമിപ്പിച്ച് ബിസിനസുകളുടെ വളർച്ചയെ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.…
Read More »
