Month: March 2026

  • Breaking News

    ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്… ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?-  ദ്രാവിഡ്, ” അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!! അവൻ പറഞ്ഞപോലെ ചെയ്തു…ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു

    സഞ്ജു സാംസൺ ഐപിഎൽ അരങ്ങേറ്റത്തിന് മുമ്പ് യുവതാരം വൈഭവ് സൂര്യവംശി നടത്തിയ ധൈര്യമായ സംഭാഷണം വെളിപ്പെടുത്തി വേദിയിൽ ചിരി പടർത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. പരിശീലകൻ രാഹുൽ ദ്രാവിഡയുമായുള്ള ആ സംഭാഷണത്തിന് പിന്നാലെ തന്നെ ആദ്യ പന്തിൽ സിക്സറടിച്ചാണ് ആരാധകരെ ഞെട്ടിച്ചതെന്ന് സാംസൺ പറഞ്ഞു.  കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് ടീമിലെത്തിച്ച സൂര്യവംശി 2025-ൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരായ മത്സരത്തിലൂടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു. അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യയുടെ ഓൾറൗണ്ടറായ ശാർദുൽ താക്കൂറിനെ സിക്സറടിച്ച് താരം ശ്രദ്ധ നേടി. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ വാർഷിക നമൻ അവാർഡ് ചടങ്ങിൽ സംസാരിക്കുമ്പോഴാണ് സാംസൺ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. നമൻ അവാർഡ് ഷോയ്ക്കിടെ രാജസ്ഥാൻ റോയൽസിനായി ഐപിഎൽ അരങ്ങേറ്റം കുറിച്ചപ്പോഴുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ച് അവതാരകൻ വൈഭവ് സൂര്യവംശിയോട് ചോദിക്കുകയുണ്ടായി. ​തന്റെ ശൈലിയെക്കുറിച്ച് വൈഭവ് പറഞ്ഞു…

    Read More »
  • Breaking News

    കൂറുമാറി കൂടുവിട്ടെത്തിയവർക്കെല്ലാം വാരിക്കോരി കൊടുത്തു… 47 സ്ഥാനാർഥികളുടെ ഒന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി, നേമത്ത് രാജീവ്, കെ. സുരേന്ദ്രൻ കാസർകോട്, പൂഞ്ഞാറിൽ പി.സി. ജോർജ്, ഒറ്റപ്പാലത്ത് മേജർ രവി…പട്ടികയിൽ എസ് രാജേന്ദ്രനും ആർ രശ്മിയും

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്നു പ്രഖ്യാപിച്ചത്. സമീപകാലത്ത് സിപിഐ, കോൺഗ്രസ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നവരും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായതെന്ന് ബിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തുനിന്നും ജനവിധി തേടും. അതുപോലെ കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസും, പാലക്കാട് ശോഭ സുരേന്ദ്രനും, തൃശൂരിൽ പത്മജ വേണുഗോപാലും മത്സരിക്കും. ഒറ്റപ്പാലത്ത് മേജർ രവിയും, പാലായിൽ ഷോൺ ജോർജും, പൂഞ്ഞാറിൽ പി.സി. ജോർജും സ്ഥാനാർഥികളാകും. അതുപോലെ കൊട്ടാരക്കരയിൽ ആർ. രശ്മിയും അതേസമയം വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയും കഴക്കൂട്ടത്ത് വി. മുരളീധരനും മത്സരിക്കും. കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും…

    Read More »
  • Breaking News

    “ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളംകാലം അനുമതി ലഭിക്കില്ല… എൻആർഐ വ്യവസായി സാജൻ ആത്മഹത്യ പികെ ശ്യാമളയ്ക്ക് തിരിച്ചടിയാകും!! അണികളുടെ എതിർപ്പ് പാർട്ടി മുഖവിലയ്ക്കെടുത്തില്ല, ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, ടി.കെ. ഗോവിന്ദൻ പാർട്ടിവിട്ടു, സ്വതന്ത്രനായി മത്സരിക്കും, കോൺ​ഗ്രസ് പിന്തുണയ്ക്കാൻ സാധ്യത

    കണ്ണൂർ: അണികളുടേയും പാർട്ടിക്കുള്ളിലേയും എതിർപ്പിനെ മറികടന്ന് തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനം കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയായ പികെ ശ്യാമളക്കെതിരെ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടിയുടേത് ധാർമികത ഇല്ലാത്ത നടപടിയെന്നും അദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ടി.കെ. ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. പാർട്ടിയുടെ കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാവ് തന്നെ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ. അതേസമയം നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. ഇതോടെയാണു ​ഗോവിന്ദന്റെ എതിർപ്പ് പരസ്യമായത്. അതേസമയം സിപിഎമ്മിലെ പൊട്ടിത്തെറിയെ കോൺഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച വിപി അബ്ദുൾ…

    Read More »
  • Breaking News

    ‘റഷ്യയും ചൈനയും ഞങ്ങൾക്കൊപ്പം; സഹായസഹകരണവും നല്കിവരുന്നു‘: സമ്മതിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

    ടെഹ്‌റാൻ: മധ്യേഷ്യയിലെ സംഘർഷത്തിൽ റഷ്യയും ചൈനയും ഇറാനെ സൈനിക സഹകരണത്തിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും സഹായിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയ്ക്കും ഇസ്രയേലും എതിരായ യുദ്ധത്തിൽ റഷ്യയും ചൈനയും തങ്ങളെ സഹായിക്കുന്നുണ്ടെന്ന് ഇത് ആദ്യമായാണ് ഇറാൻ തുറന്നുസമ്മതിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളും ഇറാന്റെ നിർണായക പങ്കാളികളാണെന്ന് (strategic partners) അരാഗ്ചി വ്യക്തമാക്കി. ഇറാനിലെ എണ്ണക്കമ്പനികൾക്കോ ഊർജ്ജ സ്രോതസ്സുകൾക്കോ നേരെ ആക്രമണമുണ്ടായാൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള പ്രാദേശിക ആസ്തികൾക്ക് നേരെ തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യുഎഇ വഴി തങ്ങൾക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും അരാഗ്ചി ആരോപിച്ചു. ഇറാനും റഷ്യയും ചൈനയും തമ്മിൽ രഹസ്യമായി സൈനിക സഹകരണത്തിൽ ഏർപെട്ടിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെതന്നെ ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇറാന്റെ വിദേശകാര്യമന്ത്രി ഇന്ന് പങ്കുവെച്ചത്. ‘ചൈനയും റഷ്യയും ഇറാന്റെ തന്ത്രപ്രധാന പങ്കാളികളാണ്, സംഘർഷത്തിൽ അവർ സഹകരണം നൽകുന്നുണ്ട്. അതിൽ സൈനിക സഹകരണവും ഉൾപ്പെടുന്നു.’…

    Read More »
  • Breaking News

    ‘ഹോർമൂസ് പിടിച്ചടക്കാൻ ഇന്ത്യ യുഎസിനെ സഹായിക്കും: ജപ്പാൻ, കൊറിയ, ചൈന, തായ്‌ലൻഡ് എന്നീ ഏഷ്യൻ രാജ്യങ്ങളും പിന്തുണ നൽകും‘- യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്

    വാഷിങ്ടൺ: ലോകത്തിലെ നിർണ്ണായക ഇന്ധന നീക്കപാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ യുഎസിനൊപ്പം ഇന്ത്യ നിൽക്കുമെന്ന് സൂചിപ്പിച്ച് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. ഹോർമുസ് കടലിടുക്ക് സൈനീക ബലത്തിലൂടെ പിടിച്ചെടുക്കാൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിനെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമായ ചില രാജ്യങ്ങളെക്കുറിച്ച് ട്രംപ് തന്നോട് പറഞ്ഞതായി റൈറ്റ് അവകാശപ്പെട്ടു. ഈ രാജ്യങ്ങളെക്കുറിച്ച് പരാമർശിക്കവെയാണ് ഇന്ത്യയുടെ കാര്യവും റൈറ്റ് സൂചിപ്പിച്ചത്. ‘ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണെന്ന് ശനിയാഴ്ച പ്രസിഡന്റ് ട്രംപ് പറഞ്ഞു. അദ്ദേഹം ചൈന, ജപ്പാൻ, യുകെ, ഫ്രാൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പേരുകൾ പരാമർശിച്ചു. ചില രാജ്യങ്ങൾ യുഎസിനെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,‘ റൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഹായിക്കുന്ന രാജ്യങ്ങളുടെ പ്രത്യേക പേരുകൾ നൽകാമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ക്രിസ് റൈറ്റ് ചോദ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളുടെ പേര്…

    Read More »
  • Breaking News

    നവീൻ ബാബു മരണം തുടരന്വേഷിക്കണം…പണം കൈമാറിയെന്ന് പറയപ്പെടുന്ന ക്വാർട്ടേഴ്സിലെ സിസിടിവി ദൃശ്യങ്ങൾ ഒന്നുപോലും എഡിറ്റ് ചെയ്യാതെ പൂർണ്ണരൂപത്തിൽ കോടതിയിൽ ഹാജരാക്കണം, അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണം- കോടതി

    കോഴിക്കോട്: കണ്ണൂർ മുൻ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസിൽ തുടരന്വേഷണം നടത്താൻ തലശ്ശേരി സെഷൻസ് കോടതിയുടെ ഉത്തരവ്. നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവുണ്ടായിരിക്കുന്നത്. നിലവിലെ അന്വേഷണ സംഘത്തിനും സർക്കാരിനും കനത്ത പ്രഹരമേൽപ്പിക്കുന്നതാണ് ഈ തീരുമാനം. നാല് പ്രധാന കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നവീൻ ബാബുവിന് ഒരു ലക്ഷം രൂപ കൈക്കൂലി നൽകാനായി പ്രശാന്ത് എന്നയാൾ സ്വർണ്ണം പണയം വെച്ചു എന്ന് പറയുന്നതിൽ വ്യക്തത വരുത്തണം. ഈ സ്വർണ്ണം എവിടെയാണ്, എപ്പോഴാണ് പണയം വെച്ചത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ, പ്രശാന്തിന്റെ പക്കലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളിൽ ഒന്നുമാത്രമാണ് അന്വേഷണ സംഘം പരിശോധിച്ചതെന്നും രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ കൂടി പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ രേഖകളിൽ പല ഫോൺ രേഖകളുടെയും പൂർണ്ണരൂപം ഇല്ലെന്നും അത് ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്. അതുപോലെ…

    Read More »
  • Breaking News

    കോൺ​ഗ്രസ് ‘കൈ’വിട്ടു, സി സി മുകുന്ദൻ എംഎൽഎ ഇനി ബിജെപിയിൽ…നാട്ടികയിൽ മത്സരിക്കുക സ്വതന്ത്രനായി

    തൃശൂർ: സ്ഥാനാർഥിത്വത്തെ ചൊല്ലി പിണങ്ങി സിപിഐ വിട്ട സി.സി. മുകുന്ദൻ എംഎൽഎ ബിജെപിയിലേക്ക്. സിപിഐ വിട്ടതോടെ കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. ഇന്ന് ഉച്ചയോടെ തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം നമോ ഓഫീസിൽ എത്തിയത്. ഇതോടെ നാട്ടികയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മുകുന്ദനെ സിപിഐ പുറത്താക്കുകയായിരുന്നു. നാട്ടികയിൽ ഗീതാ ഗോപിയെ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതു പേയ്മെന്റ് സീറ്റാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മുകുന്ദൻ രം​ഗത്തെത്തുകയായിരുന്നു. അതേസമയം സിറ്റിങ് എംഎൽഎയായ സി.സി. മുകുന്ദനെ വീണ്ടും പരിഗണിക്കുന്നതിലെ എതിർപ്പ് നാട്ടിക, ചേർപ്പ് കമ്മിറ്റികൾ ഉന്നയിക്കുകയും തൃശൂർ ജില്ലാഘടകം അതിനോടു യോജിക്കുകയും ചെയ്തതോടെയാണ് ​ഗീതാ ​ഗോപിയെ സിപിഐ തീരുമാനിച്ചത്. ഇതിനിടെ കോൺ​ഗ്രസ് സ്വതന്ത്രനായി മത്സരിക്കുമെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും കോൺ​ഗ്രസ് മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു വന്നതോടെ ബിജെപിയിലേക്ക് തിരിയുകയായിരുന്നു. തുടർന്ന് തൃശൂരിൽ…

    Read More »
  • Breaking News

    മുസ്ലീം ലീ​ഗിൽ തട്ടക മാറ്റം; പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, കെ എം ഷാജി വേങ്ങരയിലേക്ക്; അന്തിമ പട്ടിക നാളെ

    മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗിൽ അപ്രതീക്ഷിത നീക്കങ്ങൾ. സ്ഥിരം തട്ടകമായ വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറാനായി പി കെ കുഞ്ഞാലിക്കുട്ടി. പകരം കെ എം ഷാജിയെയാണ് വേങ്ങരയിലേക്ക് പരിഗണിക്കുന്നത് എന്നാണ് വിവരം. കാസർകോട്ടെ പ്രാദേശിക എതിർപ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയിൽ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നൽകണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോൺഗ്രസുമായുള്ള ഉഭയ കക്ഷി ചർച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ അറിയിച്ചു. ചർച്ചകൾ പൂർത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടും തുറന്നുപറഞ്ഞു. സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരെ കുറിച്ചുള്ള അഭിപ്രായം സാദിഖ് അലി തങ്ങൾ ഓരോ നേതാക്കളിൽ നിന്നും വ്യക്തിപരമായി കൂടി ചോദിച്ചറിയുന്നത് തുടരുകയാണ്. മത്സരത്തിന് ഇല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താല്പര്യമെന്നും പി. എം. എ സലാം നിലപാട് എടുത്തു. ഇന്ന് വൈകീട്ടോടെ ചർച്ചകൾ പൂർത്തിയാക്കി നാളെ പാണക്കാട്…

    Read More »
  • Breaking News

    ‘ഇറാൻ പ്രചരിപ്പിക്കുന്നതെല്ലാം എഐ സഹായത്തോടെയുള്ള വ്യാജ വാർത്തകൾ, അവരതിൽ സമർത്ഥർ; ഞാനും നെതന്യാഹും തമ്മിൽ അഭിപ്രായഭിന്നതകളൊന്നുമില്ല‘- ട്രംപ്

    വാഷിംഗ്ടൺ: നിലവിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാൻ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകളോട് രൂക്ഷ ഭാഷയിൽ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധരംഗത്തെ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കാനും അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകാനും അവർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എയർഫോഴ്സ് വൺ വിമാനത്തിൽ വെച്ച് മാധ്യമങ്ങളോടും, അതു കൂടാതെ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും ട്രംപ് തന്റെ പ്രതികരണം രേഖപ്പെടുത്തി. ഇറാൻ സൈനിക വിജയങ്ങൾ നേടിയെന്ന് കാണിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കാൻ AI ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് ട്രംപിൻ്റെ വാദം. “ചാവേർ ബോട്ടുകൾ”, യുഎസ്എസ് എബ്രഹാം ലിങ്കൺ കപ്പലിന് നേരെയുണ്ടായ ആക്രമണം, ഇറാനിലെ സർക്കാർ അനുകൂല റാലികൾ എന്നിവയുടെ ദൃശ്യങ്ങളെല്ലാം ഇത്തരത്തിൽ നിർമ്മിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘർഷത്തെക്കുറിച്ചുള്ള ലോകത്തിൻ്റെ കാഴ്ചപ്പാടിനെ സ്വാധീനിക്കുകയാണ് ഇത്തരം വ്യാജ ഉള്ളടക്കങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് ഇങ്ങനെ കുറിച്ചു: “മാധ്യമങ്ങളെ തങ്ങളുടെ താൽപര്യങ്ങൾക്കായി…

    Read More »
  • Breaking News

    ‘സുധാകരൻ ഭരണത്തിൽ സത്യസന്ധതയുള്ള വ്യക്തി‘യെന്ന് വെള്ളാപ്പള്ളി; ഇരുവരും തമ്മിൽ രഹസ്യ കൂടിക്കാഴ്ച

    ആലപ്പുഴ: സിപിഐ (എം) വിട്ട ജി. സുധാകരന്റെ അമ്പലപുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിത്വവും യുഡിഎഫ് പിന്തുണയും രാഷ്ട്രീയ കേരളത്തിലെ ചൂടേറിയ ചർച്ചാവിഷയമാണ്, അതിനിടെയിതാ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് അദ്ദേഹം. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് സുധാകരൻ ചർച്ച നടത്തിയത്. സന്ദർശനം തീർത്തും രഹസ്യമായിരുന്നു. സ്വന്തം വാഹനം ഒഴിവാക്കി ഒരു ടാക്സി വാഹനത്തിലാണ് സുധാകരൻ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്. അമ്പലപ്പുഴ മണ്ഡലത്തിൽ വളരെയോറെ സ്വാധീനമുള്ള സാമൂദായിക വിഭാ​ഗത്തിന്റെ നേതാവാണ് വെള്ളാപ്പള്ളി. പിന്തുണ ഉറപ്പാക്കാനാണ് ജി. സുധാകരൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്നാൽ സ്വീകരിക്കും എന്നല്ലാതെ ആരുടെയും പിന്തുണ തേടി സുധാകരൻ പോകില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്ന് സുധാരന്റെ സന്ദർശനത്തിനു പിന്നാലെ നടത്തിയ പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സുധാകരൻ ഭരണത്തിൽ സത്യസന്ധതയുള്ള വ്യക്തിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
Back to top button
error: