Month: February 2026
-
Breaking News
ഏഴ് പാക് സൈനികരെ തടവിലാക്കി ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഭീഷണി, കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ എത്രയും വേഗം വിട്ടയയ്ക്കണം, അല്ലെങ്കിൽ ഏഴാംദിവസം കസ്റ്റഡിയിലുള്ള സൈനീകരെ വധിക്കും, സൈനീകർ പിടിയിലായത് ഓപ്പറേഷൻ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിൽ- ബിഎൽഎ
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ സുരക്ഷാ സേനയിലെ ഏഴ് അംഗങ്ങൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് വിഘടനവാദി സായുധ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). ഇവരെ വിട്ടുനൽകണമെങ്കിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ വിട്ടയക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാരിന് ഏഴ് ദിവസത്തെ സമയമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനകം ചർച്ചകൾ നടന്നില്ലെങ്കിൽ തടവിലാക്കപ്പെട്ടവരെ വധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ബിഎൽഎയുടെ മാധ്യമ വിഭാഗമായ ‘ഹക്കൽ’ പുറത്തിറക്കിയ പ്രസ്താവനയിലും വീഡിയോ സന്ദേശത്തിലുമാണ് ബിഎൽഎ അന്ത്യശാസനം മുഴക്കിയത്. സമയപരിധി അവസാനിക്കാൻ ഇനി ആറ് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നും അവർ അറിയിച്ചു. ഓപ്പറേഷൻ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിലാണ് സൈനികരെ പിടികൂടിയതെന്നു ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെടുന്നു. അതേസമയം വിവിധ മേഖലകളിൽ നിന്നായി ആകെ 17 സുരക്ഷാ ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. ഇതിൽ 10 പേർ ബലൂച് വംശജരും പ്രാദേശിക പൊലീസുമായി ബന്ധമുള്ളവരുമായതിനാൽ മുന്നറിയിപ്പ് നൽകി അവരെ വിട്ടയച്ചു. പ്രാദേശിക സാഹചര്യങ്ങളും ബലൂച് ജനതയുടെ താൽപര്യവും കണക്കിലെടുത്താണ് ഈ…
Read More » -
Breaking News
വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; ‘കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകും; കേരളം മറക്കില്ലൊരിക്കലും’
പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേൽക്കുകയും തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്ത 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. കോഴിക്കോട് പുതുതായി സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയോടെയാണ് പൊന്നോമനയുടെ വേർപാടിന്റെ തീരാവേദനയിൽ കഴിയുന്ന മാതാപിതാക്കൾക്കും കുടുംബത്തിനും ആശ്വാസം പകരാൻ മുഖ്യമന്ത്രിയെത്തിയത്. ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിൻ്റെ സ്മരണ എന്നും നിലനിർത്താനുതകുന്നതാണ് ഈ സർക്കാർ തീരുമാനം. മല്ലപ്പള്ളിയുള്ള ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകൾ അറിയിച്ചു. ആലിൻ്റെ കുടുംബത്തിൻ്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിൻ്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു. നേരത്തെ ഫേസ്ബുക്ക്…
Read More » -
Breaking News
സൈനികരുടെ ഗ്രാമത്തില്‍ മാറ്റത്തിന്റെ കാറ്റോ? പഞ്ചാബിലെ യുവാക്കള്‍ സൈന്യത്തില്‍ നിന്ന് അകലുന്നത് എന്തുകൊണ്ട്? അഗ്നിപഥും യുവാക്കളുടെ വിദേശ കുടിയേറ്റവും തമ്മിലെന്ത്? ലുധിയാനയിലെ യൂണിവേഴ്‌സിറ്റിയുടെ സര്‍വേ ചൂണ്ടിക്കാട്ടുന്നത് പുതിയ സൂചനകളോ?
ലുധിയാന: പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള നഥോവാള്‍ ഗ്രാമം. അവിടെയുള്ള രക്തസാക്ഷി സ്മാരകത്തിന് മുകളില്‍ ശീതകാലത്തെ ഉച്ചവെയില്‍ നിഴലുകള്‍ വീഴ്ത്തുന്നു. ഈ ഗ്രാമത്തില്‍ നിന്ന് യുദ്ധഭൂമിയിലേക്ക് പോയി തിരികെ വരാത്ത 16 സൈനികരുടെ ആ ശിലാഫലകത്തില്‍ കൊത്തിവച്ചിരിക്കുന്നു. കാലാകാലങ്ങളായി ‘ഫൗജിയാന്‍ ദ പിന്‍ഡ്’ അല്ലെങ്കില്‍ സൈനികരുടെ ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 1,400 വീടുകളുള്ള ഈ ഗ്രാമത്തില്‍, മിക്കവാറും എല്ലാ രണ്ടാമത്തെ വീട്ടിലും വിരമിച്ചവരോ നിലവില്‍ സേവനമനുഷ്ഠിക്കുന്നവരോ ആയ സൈനികരുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് ഈ ഗ്രാമത്തില്‍ നിന്നുള്ള നാല്‍പതിലധികംപേര്‍ സൈന്യത്തിലുണ്ടായിരുന്നു. രണ്ടുപേര്‍ വീരമൃത്യു വരിച്ചു. സ്മാരകത്തിനു സമീപം ഗ്രാമവാസികള്‍ ഒത്തുകൂടി വെയില്‍ കായുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. സുദാഗറും അവര്‍ക്കൊപ്പം ചേരുന്നു. ഭാവി തലമുറയെ പ്രചോദിപ്പിക്കുന്നതിനായി രക്തസാക്ഷികളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ ഒരു മ്യൂസിയം നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഒപ്പം തന്നെ, ഗ്രാമത്തിലെ യുവാക്കള്‍ ഇപ്പോള്‍ സൈന്യത്തില്‍ ചേരുന്നത് കുറഞ്ഞു വരുന്നു എന്ന ഗൗരവകരമായ ചര്‍ച്ചയും അവിടെ നടക്കുന്നു. ‘പതിറ്റാണ്ടുകളായി ഒലിവ് പച്ച യൂണിഫോമായിരുന്നു…
Read More » -
Breaking News
മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ ജനവികാരം എങ്ങോട്ട്? മനോരമ ന്യൂസ് സര്‍വേ ഫലം പുറത്ത്; വിമര്‍ശനമുണ്ടെങ്കിലും രാഷ്ട്രീയ കണക്കുകളില്‍ പിണറായി വിജയന്റെ സാധ്യതകള്‍ ഇങ്ങനെ
കൊച്ചി: മുഖ്യമന്ത്രിയുടെ പ്രകടനം വിലയിരുത്തി മനോരമ ന്യൂസ് പുറത്തുവിട്ട സര്‍വേയില്‍ മോശമെന്നു വിലയിരുത്തിയവര്‍ നേരിയ ഭൂരിപക്ഷം മാത്രം. 54.6 ശതമാനം ആളുകളാണ് മുഖ്യമന്ത്രിയുടെ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണു കണ്ടെത്തല്‍. 26.2ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചത് എന്ന് അഭിപ്രായപ്പെട്ടു. ശരാശരിയെന്ന് അഭിപ്രായപ്പെട്ടത് 15.3 ശതമാനമാണ്. അഭിപ്രായമില്ലെന്ന് 3.9ശതമാനം ആളുകള്‍ രേഖപ്പെടുത്തി. എന്നാല്‍, മോശമെന്നു പറയുന്നവരുടെ വോട്ടുകള്‍ ബിജെപി, കോണ്‍ഗ്രസ് ബന്ധമുള്ളവരുടേതാകാനാണ് സാധ്യത. ഈ വോട്ടുകള്‍ അവരവര്‍ക്കായി ഭിന്നിച്ചുപോയാല്‍ പിണറായി തന്നെ വീണ്ടും ജയിച്ചു കയറുമെന്നു വ്യക്തം! ഫെബ്രുവരി ആദ്യവാരത്തെ സര്‍വേ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടവരില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നാണു കണ്ടെത്തല്‍. ആദ്യവാരം 27ശതമാനം പേര്‍ നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈവാരം അതില്‍ 0.8ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം മുഖ്യന്ത്രിയുടെ പ്രകടനം മോശം എന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 53.1 ശതമാനമായിരുന്നത് 54.6ശതമാനമായി ഉയര്‍ന്നു എന്നും പറയുന്നു. ഇടതുസര്‍ക്കാര്‍ മാറണമെന്ന് ഫെബ്രുവരി രണ്ടാംവാരം സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം ആളുകളും…
Read More » -
Breaking News
ആതിഥേയത്വ ചെലവുകൾ വഹിക്കുന്നത് ആതിഥേയ രാജ്യം, 10 വർഷത്തെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ചെലവ് 762 കോടി… ഏറ്റവും കൂടുതൽ ചെലവായത് കഴിഞ്ഞ വർഷം- 175 കോടി, 2020 ൽ കോവിഡ് ആയതിനാൽ വിദേശയാത്ര നടത്തിയില്ല- വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപയെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. സുരക്ഷ ക്രമികരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമസംഘം എന്നിവരുടെ ചെലവുകൾക്കാണ് ഈ തുക ഉപയോഗിച്ചതെന്നും, ആതിഥേയത്വ ചെലവുകൾ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ലോക്‌സഭയിൽ ടിഎംസി അംഗം ജൂൺ മൊലിയയ്ക്ക് വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതുപോലെ പ്രധാനമന്ത്രിയുടെ ഏറ്റവും ചെലവേറിയ വിദേശയാത്ര 2025 ഫെബ്രുവരിയിലെ ഫ്രാൻസിലെക്ക് നടത്തിയതായിരുന്നു എന്നും ചെലവായത് 25.5 കോടി രൂപയെന്നും മറുപടിയിൽ പറയുന്നു. കഴിഞ്ഞ വർഷം മാത്രം പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ചെലവായത് 175 കോടി രൂപയിലേറെയെന്നും 2020ൽ പ്രധാനമന്ത്രി വിദേശയാത്രകൾ ഒന്നും നടത്തിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. 2020ൽ ലോകമെങ്ങും കോവിഡ് മഹാമാരി പിടിപെട്ടിരുന്നതിനാൽ വിദേശയാത്ര ഒഴിവാക്കിയിരുന്നു. 2015ൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി 91.5 കോടി രൂപ ചെലവായി. 2016ൽ 33.22 കോടിയാണ് യാത്രകൾക്കായി ചെലവിട്ടത്. 2017ൽ ഇത്…
Read More » -
NEWS
‘ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് ഇവിടെ നടക്കുന്നത്, ഈ ചെണ്ടകൊട്ട് ഉടൻ നിർത്തണം’!! KSTA സംസ്ഥാന സമ്മേളനത്തിനിടെ മൈതാനത്തിന് പുറത്തുള്ള ചെണ്ടമേളം നിർത്തിച്ച് മുഖ്യമന്ത്രി…
കോട്ടയം: KSTA പ്രകടനത്തിന്റെ ഭാഗമായുള്ള വാദ്യമേളത്തിൽ രോഷാകുലനായി മുഖ്യമന്ത്രി. കോട്ടയത്ത് KSTA സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുന്നതിനിടെ മൈതാനത്തിന് പുറത്ത് നടന്ന ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങളുടെ പരിപാടിയിൽ സംസാരിക്കുന്നത് നിങ്ങൾ കേൾക്കാൻ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ജൂൺ മാസത്തിലേക്ക് ഉള്ള പുസ്തകങ്ങൾ റെഡി ആയിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ തരത്തിൽ മാറ്റങ്ങൾ വരുമ്പോൾ ആണ് ചില ആശ്ചര്യപെടുത്തുന്ന പ്രതികരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തല ഭരണകർത്താവ് ആയിരിക്കുമ്പോൾ ആണ് കുട്ടികൾക്ക് ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നത്. വിദ്യാലയങ്ങളിൽ സഹപാഠികളെ പോലും വേർതിരിച്ച് കാണുന്നു. അതിനു വേണ്ട വർഗീയതയുടെ വിഷവിത്ത് കുട്ടികളുടെ മനസിൽ ഇടുന്നു. അതിനെ നിസാരമായി കാണരുത്. നാട് ഉപേക്ഷിച്ച പല അന്ധവിശ്വാസങ്ങളും തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നാൽ ശരിയായ ശാസ്ത്രചിന്ത വളർത്താൻ അധ്യാപകർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധി വധം…
Read More » -
Movie
ഷാജി പട്ടിക്കര സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ‘മാമാങ്കത്തിലെ മച്ചാട്”നാളെ ചിത്രീകരണം ആരംഭിക്കും.
തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ചരിത്ര പ്രസിദ്ധമായ മച്ചാട് മാമാങ്കത്തിനെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു. മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ‘മാമാങ്കത്തിലെ മച്ചാട്’ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ രചന നിർവ്വഹിച്ചരിക്കുന്നത് സിനിമ പി.ആർ ഒ യും , മാധ്യമ പ്രവർത്തകനുമായ പി.ആർ സുമേരനാണ്. തൃശ്ശൂർ വടക്കാഞ്ചേരിക്കടുത്തുള്ള മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽ കുംഭ മാസത്തിൽ അഞ്ചു ദിവസങ്ങളിലായി ആഘോഷിക്കുന്ന ചരിത്ര പ്രസിദ്ധമായ ഉത്സവമാണ് മച്ചാട് മാമാങ്കം. എണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള ഉത്സവത്തിന് ആനയല്ല. പകരം അഞ്ചു ദേശങ്ങളിൽ നിന്നുള്ള കൂറ്റൻ മരക്കുതിരക്കോലങ്ങളാണ് പ്രധാന ആകർഷണം. ദേശവാസികളുടെ ഒത്തൊരുമയുടെയും , മത്സരത്തിന്റെയും വലിയൊരു പ്രതീകമാണ് മച്ചാട് മാമാങ്കം. നിരവധിഅംഗീകാരങ്ങൾ വാരിക്കൂട്ടിയ ‘ഇരുൾ വീണ വെള്ളിത്തിര’ എന്ന ശ്രദ്ദേയമായ ഡോക്യുമെന്ററിക്ക് ശേഷം ഷാജി പട്ടിക്കര സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ഡോക്യുമെന്ററിയാണ് ‘മാമാങ്കത്തിലെ മച്ചാട്’. പതിനെട്ട് അവാർഡുകൾ ‘ഇരുൾ വീണ വെള്ളിത്തിരക്ക്’ ലഭിച്ചിരുന്നു. ബാനർ –…
Read More » -
Movie
പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് കീഴാറ്റൂരും, അരിസ്റ്റോ സുരേഷും ഒന്നിക്കുന്ന ഫാമിലി എൻ്റർടെയ്നർ “ഗെങ് ഗിലാ ഗിലാ”; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു…
ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് കീഴാറ്റൂർ അരിസ്റ്റോ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ സുരേന്ദ്രൻ തരൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗെങ് ഗിലാ ഗിലാ’. ചിത്രത്തിൻ്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി. ഡോർ സ്റ്റെപ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്സിൻ്റെ കഥ പറയുന്ന ചിത്രം തീർത്തുമൊരു ഫാമിലി എൻ്റർടെയ്ൻമെൻ്റ് ആണ്. സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ജെൻസൺ ആലപ്പാട്ട്, പ്രമോദ് വെള്ളിനേഴി, അപ്പുണ്ണി ശശി, ഹുവൈസ്, സനന്ദൻ, സൂര്യലാൽ, ശിവാനി,രശ്മി അനിൽ,വിജയ മേനോൻ, ഐശ്വര്യ, അക്ഷര എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയ ചിത്ര പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ്. മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു. സിബി ജോസഫ് ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മണി താമര, സുരേഷ്, വിജയ് ചമ്പത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ: ഹുസൈൻ ഇക്കു,…
Read More »

