Month: February 2026
-
Movie
സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഫസ്റ്റ് ലുക്ക് പുറത്ത്
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കൗതുകമുണർത്തുന്നതും വ്യത്യസ്തവുമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഷറഫുദീൻ, സംഗീത് പ്രതാപ് എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്. പ്രേക്ഷകർക്ക് ഏറെ ആകാംഷ പകരുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും പ്രേക്ഷകരിൽ ആകാംഷയും കൗതുകവും ഈ പോസ്റ്റർ സമ്മാനിക്കുന്നുണ്ട്. സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരുടെ കരിയറിലെ തീർത്തും വ്യത്യസ്തവും അവർ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രങ്ങളെയാണ് ഇതിൽ അവതരിപ്പിക്കുന്നതെന്നും ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. കൊടുങ്ങലൂരും പരിസര…
Read More » -
Movie
കുട്ടികൾക്കായ് ഒരു ചിത്രം, ”ത തവളയുടെ ത” റിലീസ് ഫെബ്രുവരി 27ന്…
അനു മോൾ, സെന്തിൽ കൃഷ്ണ, അൻവിൻ ശ്രീനു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ത തവളയുടെ ത’ എന്ന ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിൽ എത്തും.തൊണ്ണൂറുകളിലെ ബാലു എന്ന കുട്ടിയുടെ കഥ പറയുന്ന ”ത തവളയുടെ ത” എന്ന ചിത്രം തികച്ചും ഒരു ഫാമിലി എന്റർടൈനർ ആണ്. ആനന്ദ് റോഷൻ, ഗൗതമി നായർ,ശ്രീ പദ്, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, സുനിൽ സുഖദ,ഹരികൃഷ്ണൻ ,അജിത് കോശി, ജോജി ജോൺ, ജെൻസൺ ആലപ്പാട്ട്, സ്മിത അമ്പു, വാസുദേവ് പട്ടറോട്ടം, നെഹ്‌ല തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അണിനിരക്കുന്ന മറ്റു പ്രമുഖ താരങ്ങൾ. ഫോർടീൻ ഇലവൻ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത് ലാൽ, ജോൺപോൾ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം താര ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക്ഹാറ്റ് മീഡിയ ഹൗസും സംയുക്തമായി ചേർന്ന് അവതരിപ്പിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്ദീപ് തോമസ് മഞ്ഞളി, വിമേഷ്…
Read More » -
Breaking News
കോഴിക്കോട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ, ചിക്കൻകറി കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഛർദിയും, 31 പേർ ചികിത്സ തേടി, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര അംബേദ്കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ. ഞായറാഴ്ച രാത്രി ചിക്കൻകറി കഴിച്ച 31 വിദ്യാർഥിനികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. തുടർന്ന് മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. ഞായറാഴ്ച പാകംചെയ്ത ചിക്കൻ കറിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏതാനും വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. പിന്നാലെ തിങ്കളാഴ്ച രാവിലെ കൂടുതൽ വിദ്യാർഥിനികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥിനികളെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്‌കൂളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
Read More » -
Movie
ഉറഞ്ഞാടി തിമിർക്കാൻ മലയാളത്തിൽ നിന്നും സൈബർ-ത്രില്ലർ ‘അച്യുത അവതാരം’; ഫസ്റ്റ് ലുക്ക് പുറത്ത്…
“കനലിൽ ആടിത്തിമിർക്കുന്ന തീച്ചാമുണ്ഡി തെയ്യം പോലെ… എരിയുന്ന തീയിലേക്ക് ശാന്തമായി നൃത്തമാടുന്ന പോലെ… തുളുനാടൻ വിശ്വാസത്തിന്റെ തീച്ചൂളകളിൽനിനിന്നും കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് എന്ന നവാഗതൻ സംവിധായകൻ ഊതിക്കാച്ചിയെടുത്ത മലയാളത്തിൻ്റെ ദൃശ്യവിസ്മയമാവും ‘അച്യുത അവതാരം’ ” നിർമ്മാതാക്കളുടെ വാക്കുകളിൽ. റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി,രാജേഷ് ആർ എന്നിവർ ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് ‘അച്യുത അവതാരം’. സൈബർ-ത്രില്ലർ ഗണത്തിൽ വരുന്ന ഈ ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി. നവാഗത സംവിധായകനായ പുനീത് തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിൻ്റെ ആദ്യ സംവിധാന സംരംഭമാണ് അച്യുത അവതാരം. പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. കാസർകോടും മറ്റുമായി…
Read More » -
Breaking News
12,000 അടി ഉയരത്തിൽ നിർമിച്ച ഒളിത്താവളം സുരക്ഷാ സേന തകർത്തു, ശൈത്യകാലത്തേക്ക് സ്വരുക്കൂട്ടിവച്ച ധാന്യങ്ങൾ നശിപ്പിച്ചു, ജെയ്ഷെ ഭീകരന് തല ചായ്ക്കാൻ ഇടമില്ല!! പിടി വീഴാതിരിക്കാൻ താടിയെടുത്ത്, തല മൊട്ടയടിച്ച് സ്ത്രീ വേഷത്തിൽ ഭീകരൻ സൈഫുല്ല, പ്രാദേശികമായ പിന്തുണയും ഒളിത്താവളങ്ങളും ഉറപ്പാക്കാൻ ചിലയിടങ്ങളിൽ ആത്മീയ ഗുരു- ചിത്രങ്ങൾ പുറത്ത്
ശ്രീനഗർ: സുരക്ഷാസേന അടുത്തെത്തിയതോടെ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ച നടത്തുന്ന ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ലയുടെ ചിത്രം പുറത്തുവിട്ട് സേന. തിരിച്ചറിയപ്പെടാതിരിക്കാൻ സൈഫുല്ല തന്റെ ട്രേഡ്മാർക്കായ താടി വടിച്ചതായും തല മുണ്ഡനം ചെയ്തതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കൂടാതെ സ്ത്രീകളുടെ വസ്ത്രങ്ങളും ബുർഖകളും ഉപയോഗിച്ച് വേഷം മാറി രക്ഷപ്പെടാൻ ഇയാൾ പദ്ധതിയിടുന്നതായി വിവരമുണ്ടെന്നു ഡോഡ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് സന്ദീപ് മെഹ്ത പറഞ്ഞു. അതേസമയം ഭീകരന്റെ മാറിയ രൂപം വ്യക്തമാക്കുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ അധികൃതർ പുറത്തുവിട്ടു. ഗ്രാമീണരുടെ വിശ്വാസം മുതലെടുത്ത് ഒരു ആത്മീയ ഗുരു ചമയുന്നതാണ് ഇയാളുടെ പുതിയ തന്ത്രം. പ്രാദേശികമായ പിന്തുണയും ഒളിത്താവളങ്ങളും ഉറപ്പാക്കാൻ ചിലയിടങ്ങളിൽ ഇയാൾ ആത്മീയ പുരോഹിതന്റെ പ്രതിച്ഛായ വളർത്തിയെടുത്തിട്ടുണ്ടെന്നു സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസമായി കിഷ്ത്വാറിലെയും ഡോഡയിലെയും ദുർഘടമായ മലനിരകളിൽ സൈഫുല്ലയ്ക്കും സംഘത്തിനുമായുള്ള തിരച്ചിൽ തുടരുകയാണ്. ഇതിനിടെ കൂട്ടാളിയായ പാക്കിസ്ഥാൻ സ്വദേശി ആദിൽ കൊല്ലപ്പെട്ടത് സൈഫുല്ലയ്ക്ക് വലിയ തിരിച്ചടിയായി. കൂടാതെ, ജനുവരി 19ന് സേന…
Read More » -
Breaking News
അയ്യപ്പസംഗമത്തിലേക്കെത്തിച്ചത് 4100 ടിന്‍ അരവണയും അപ്പവും; 3200ഉം അടിച്ചുമാറ്റി ഉദ്യോഗസ്ഥരും തൊഴിലാളികളും! വിജിലൻസ് റിപ്പോർട്ട്
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ വിതരണത്തിനെത്തിച്ച അരവണ, ഉണ്ണിയപ്പം പ്രസാദം എന്നിവയിൽ വന് വെട്ടിപ്പ് കാണിച്ചതായി വിജിലൻസ് റിപ്പോർട്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനായി നാലായിരത്തി ഒരുന്നൂറ് ടിൻ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ പമ്പയിൽ എത്തിച്ചിരുന്നു. ഇതിൽ 900 പേർക്ക് മാത്രമാണ് പ്രസാദം വിതരണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുക്കുന്നു എന്നാണ് റിപ്പോർട്ട്. കൊണ്ടുവന്ന സാധനങ്ങളുടെ മൂല്യം കണക്കാക്കിയിട്ടില്ല വിതരണം ചെയ്തതിനോ, തിരികെ എത്തിച്ചതിനോ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻറിൻറെ നിർദ്ദേശപ്രകാരം ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രസാദ വിതരണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്.
Read More » -
Breaking News
‘ഭാഗ്യം, മുഖ്യമന്ത്രി ഗാന്ധിയാണെന്ന് പറഞ്ഞില്ലല്ലോ? ;മണിശങ്കർ അയ്യർക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് എഐസിസി വ്യക്തമാക്കിയിട്ടുള്ളതാണ്’- രമേശ് ചെന്നിത്തല ; ‘ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്ന്’ കെപിസിസി വക്താവിന്റെ കുറിപ്പ്
തിരുവനന്തപുരം: പിണറായി വിജയൻ തന്നെയായിരിക്കുംകേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല. മണിശങ്കർ അയ്യർ പാർട്ടിയിൽ ഇല്ലെന്നും അക്കാര്യം എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മണിശങ്കർ അയ്യറുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്നോണമാണ് ഇടതുപക്ഷ സർക്കാരിനെ പുകഴ്ത്തിയതതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയ ഏക സംസ്ഥാനം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണെന്ന മണിശങ്കർ അയ്യരുടെ പരാമർശത്തെ പരിഹസിച്ച്, മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യമെന്ന് പ്രതികരിച്ചു. ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘വിഷൻ 2031’ എന്ന അന്താരാഷ്ട്ര കോൺഫറൻസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിശങ്കർ അയ്യർ സംസ്ഥാനത്തിന്റെ വികസനത്തെയും സംസ്ഥാന സർക്കാരിനെയും പുകഴ്ത്തിയത്. അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻതന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ വേദിയിലിരുത്തി മണിശങ്കർ അയ്യർ പറഞ്ഞിരുന്നു. സമ്മേളനം ബഹിഷ്‌കരിച്ച കോൺഗ്രസിന്റെ നടപടിയിൽ വളരെയധികം ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിഷയത്തിൽ…
Read More » -
Breaking News
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം; മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളടക്കം ചർച്ച ചെയ്തു
ദില്ലി : കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. വികസനവുമായി ബന്ധപ്പെട്ട് കേരള യാത്രയില്‍ ശേഖരിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറി. കേരളത്തിൽ നടത്തിയ യാത്രയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടുവെന്നും അതെല്ലാം ക്രോഡീകരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയെന്നും കാന്തപുരം ദില്ലിയിൽ അറിയിച്ചു. ‘രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ പ്രതിപാദിച്ചു. കേരളത്തിൽ റോഡ് വികസനം നന്നായി നടന്നു. വിമാനത്താവളങ്ങളിലും വേണ്ട നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. അലിഗഡ് സർവകലാശാലയുടെ കേരളത്തിലെ ബ്രാഞ്ച് ആരംഭിച്ചിട്ട് കുറെയായി. അതിൽ വേണ്ട നടപടികൾ വേണം എന്ന് ആവശ്യപ്പെട്ടു’. കേന്ദ്രവുമായി ബന്ധപ്പെട്ടത് ചെയ്യാം എന്ന് പ്രധാനമന്ത്രി മറുപടി നൽകിയതായും കാന്തപുരം അറിയിച്ചു.
Read More » -
Breaking News
കേന്ദ്ര ധനമന്ത്രി നോർവെയിൽ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തീക ബന്ധം സുദൃഢമാക്കുക ലക്ഷ്യം
ഓസ്ലോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നോർവേയിലെത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉഭയകക്ഷി ചർച്ചകൾ സംഘടിപ്പിക്കുക, ഉന്നത നോർവീജിയൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നോർവേയിലെ ഇന്ത്യക്കാരുമായി സംവദിക്കുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓസ്ലോ വിമാനത്താവളത്തിൽ എത്തിയ നിർമല സീതാരാമനെ നോർവേയിലെ ഇന്ത്യൻ അംബാസഡർ ഗ്ലോറിയ ഗാങ്‌തെ സ്വീകരിച്ചതായി ധനമന്ത്രാലയം എക്സിൽ കുറിച്ചു. നോർവേയിലെ നിർമല സീതാരാമന്റെ പരിപാടികൾ ഇങ്ങനെ സന്ദർശനത്തിനിടെ നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, നോർവീജിയൻ ധനമന്ത്രി ജെൻസ് സ്റ്റോൾട്ടൻബർഗ്, വ്യാപാര-വ്യവസായ മന്ത്രി സിസിലി മിർസെത്ത് എന്നിവരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇന്ത്യയും നോർവേയും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം. ഓസ്ലോ സയൻസ് പാർക്ക് സന്ദർശിക്കുന്ന ധനമന്ത്രി അവിടുത്തെ സ്റ്റാർട്ടപ്പുകളുമായി സംവദിക്കും. പുതിയ ആശയങ്ങൾ, സംരംഭകത്വം, നൂതന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഈ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്,…
Read More »
